‘മുംബൈ മലയാളികളുടെ സര്‍ഗ്ഗോത്സവം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മലയാളോത്സവത്തിന്‍റെ പതിനഞ്ചാം പതിപ്പാണ് ഈ വര്‍ഷം അരങ്ങേറുന്നത്. പതിനഞ്ചാം മലയാളോത്സവത്തോടനുബന്ധിച്ച് മലയാള ഭാഷാ പ്രചാരണ സംഘം വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ ഈ വർഷത്തെ പരിപാടികളുടെ കലണ്ടർ പ്രകാശനം ചെയ്തു. ആഗസ്റ്റ് 16 ന് നടക്കുന്ന പതിനഞ്ചാം മലയാളോത്സവത്തിന്‍റെ ഉദ്ഘാടനത്തോടെ 6 മാസക്കാലം നീണ്ടു നിൽക്കുന്ന കേരളീയ കലാമാമാങ്കത്തിന്‍റെ ബൃഹത്തായ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. മലയാളോത്സവം ഉദ്ഘാടനത്തോടനുബന്ധിച്ച് ആഗസ്റ്റ് 15, 16 തിയ്യതികളില്‍ കേരളത്തില്‍ നിന്ന് വരുന്ന പ്രസാധകരുടെ പുസ്തക പ്രദര്‍ശനവും സാംസ്കാരിക സമ്മേളനവും കവിയരങ്ങും സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ്
സന്ദീപ് വര്‍മ്മ അറിയിച്ചു.
ആഗസ്റ്റ് 10 മുതൽ സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ എല്ലാ മേഖലകളിലും വാര്‍ഷിക പൊതുയോഗം നടക്കും. തുടര്‍ന്നുള്ള കേന്ദ്ര വാർഷിക പൊതുയോഗം ഒക്ടോബർ 11 ന് നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.
ഒക്ടോബർ 18 മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ അംഗത്വദിനമായി ആചരിക്കും. അന്നേ ദിവസം സംഘടന പ്രവര്‍ത്തകര്‍ എല്ലാ മേഖലകളിലും ഗൃഹസന്ദർശനം നടത്തി മലയാളികളെ സംഘടനയുടെ അംഗങ്ങളാക്കാനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. നവംബർ 1 മുതൽ 5 വരെയുള്ള തിയ്യതികളില്‍ എല്ലാ മേഖലകളിലും മറ്റു സംഘനകളുമായി സഹകരിച്ച് കേരളപ്പിറവി ദിനം ആചരിക്കും. നവംബർ 1 മുതല്‍ 30 വരെ എല്ലാ മേഖലകളിലെയും മലയാളോത്സവങ്ങള്‍ സംഘടിപ്പിക്കാനുള്ള സമയമാണ്. മേഖലകളിലെ മലയാളോത്സവ വിജയികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഗ്രാന്‍ഡ് ഫിനാലെയായ കേന്ദ്ര കലോത്സവം ഡിസംബർ 27 ന് നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്. 2027 ജനുവരി 17 നാണ് നാടകോത്സവം നടത്തുന്നത്. ജനുവരി 31 ന് പതിനഞ്ചാം മലയാളോത്സവത്തിന്‍റെ സമാപനവും പുരസ്കാര സമര്‍പ്പണവും സംഘടിപ്പിക്കുമെന്ന് ജനറല്‍ സെക്രട്ടറി റീന സന്തോഷ് അറിയിച്ചു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
