വർഷങ്ങൾക്ക് ശേഷം മലയാളത്തിലെ ഹിറ്റ് ജോഡികളായ ശോഭനയും മോഹൻലാലും സ്‌ക്രീനിൽ 56 ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട് . ഏകദേശം രണ്ട് പതിറ്റാണ്ടുകളുടെ ഇടവേളയ്ക്ക് ശേഷമാണ് ഒരു മലയാള ചിത്രത്തിനായി രണ്ടു താരങ്ങളും ഒന്നിക്കുന്നത്. L360 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയ്ക്കായി വീണ്ടും സ്ക്രീനിൽ ഒന്നിക്കുന്ന വിവരം ശോഭന തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കു വെച്ചിരിക്കുന്നത്
വർഷങ്ങൾക്ക് ശേഷം ഞാൻ ഒരു മലയാളം സിനിമ ചെയ്യുന്നുവെന്നും വലിയ ആവേശത്തിലാണ്. ചിത്രത്തിൻ്റെ തിരക്കഥ നിർവഹിച്ചിരിക്കുന്ന തരുൺ മൂർത്തിയാണ് സംവിധായകൻ . നായകൻ ആരാണെന്ന് നിങ്ങൾക്ക് ഊഹിക്കാൻ കഴിയുമോ ? അതെ , ഇത് ലാൽ ജിയുടെ 360-ാമത് ചിത്രമാണ് , ഞങ്ങളുടെ കോമ്പിനേഷൻ എന്ന നിലയിൽ ഇത് 56 മത്തെ ചിത്രമാണ്. സെൽഫി വീഡിയോയിൽ ശോഭന പറയുന്നു
ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത തരുൺ മൂർത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മാമ്പഴക്കാലം (2004) എന്ന ചിത്രത്തിലാണ് ശോഭനയും മോഹൻലാലും അവസാനമായി സ്‌ക്രീൻ പങ്കിട്ടത്. 20 വർഷത്തിന് ശേഷം സ്‌ക്രീൻ ജോഡി വീണ്ടും ഒന്നിക്കുന്നതായി L360 അടയാളപ്പെടുത്തുന്നു.
നാല് വർഷത്തിന് ശേഷമാണ് ശോഭന ഒരു മലയാള സിനിമയിൽ അഭിനയിക്കുന്നത് . വരനെ അവശ്യമുണ്ട് (2020) എന്ന ചിത്രത്തിലാണ് അവർ അവസാനമായി അവിവാഹിതയായ അമ്മയായി വേഷമിട്ടത്.
- ശ്രീനാരായണ മന്ദിരസമിതി ഗുരുദർശനത്തിൽ സെമിനാർ നടത്തുന്നു
- താനെയിൽ മന്ദിര സമിതിയും റോട്ടറി ക്ലബ്ബും ചേർന്ന് ആരോഗ്യ പരിചരണ കേന്ദ്രം ആരംഭിച്ചു
- പഹൽഗാം ഭീകരാക്രമണം; നാളെ നായർ വെൽഫെയർ അസ്സോസിയേഷൻ അനുശോചന യോഗം
- മുംബൈ നാടകവേദി വീണ്ടും സജീവമാകുന്നു; സാരഥിയുടെ ‘കുട്ടിച്ചാത്തൻ’ ഏപ്രിൽ 27ന് അരങ്ങിലെത്തും
- ശ്രീനാരായണ ദർശനം പ്രമേയമായ ഹാർമണി ആൺവീൽഡ് മുംബൈ സർവകലാശാലയിൽ ഗവേഷണത്തിന്