More
    HomeEntertainmentമലയാള ചലച്ചിത്ര അവാർഡ് നൈറ്റ് ജൂൺ 16ന് നവി മുംബൈയിൽ

    മലയാള ചലച്ചിത്ര അവാർഡ് നൈറ്റ് ജൂൺ 16ന് നവി മുംബൈയിൽ

    Published on

    spot_img

    മലയാള സിനിമയിലെ തിളങ്ങുന്ന നക്ഷത്രങ്ങൾ മുംബൈയിൽ പറന്നിറങ്ങും.

    മലയാള ചലച്ചിത്ര താരങ്ങൾക്കായി എൻബിസിസി അക്ബർ ട്രാവൽസ് ഏർപ്പെടുത്തുന്ന നാലാമത് അവാർഡ് ദാന ചടങ്ങിന് വാഷിയിലെ സിഡ്‌കോ എക്സിബിഷൻ ആഡിറ്റോറിയത്തിൽ വേദിയൊരുങ്ങും.

    ജൂൺ 16ന് ഞായറാഴ്ച വൈകീട്ട് 5 മണി മുതൽ വൈവിധ്യമാർന്ന കലാപരിപാടികളോടെ ചടങ്ങുകൾക്ക് തുടക്കമിടുമെന്ന് ന്യൂ ബോംബെ കൾച്ചറൽ സെൻ്ററിർ പ്രസിഡന്റും ഷോ ഡയറക്ടറുമായ മനോജ് മാളവിക പറഞ്ഞു. സമാജത്തിന്റെ വനിതാ വിഭാഗവും യൂത്ത് വിങ്ങും ഭരണസമിതിയോടൊപ്പം ചേർന്നായിരിക്കും താര നിശയുടെ ഏകോപനവും കൃത്യനിർവഹണ ചുമതലകളും ഏറ്റെടുക്കുകയെന്ന് സെക്രട്ടറി ബാബുരാജ് എം. വി. പറഞ്ഞു. വനിതകളെയും യുവാക്കളെയും സമാജത്തിന്റെ പ്രവർത്തനങ്ങളോടൊപ്പം നിർത്തി മുഖ്യധാരയിലേക്ക് കൊണ്ട് വരുവാനും കലാപരമായ കഴിവുകൾക്കും സംഘാടക മികവിനും ഇത്തരം മെഗാ ഷോകൾ അവസരമൊരുക്കുമെന്നും ബാബുരാജ് കൂട്ടിച്ചേർത്തു.

    നല്ല നടൻ, നടി, സംവിധായകൻ, ഗായകൻ, ഗായിക, ബാല നടി, സ്വഭാവ നടൻ, തുടങ്ങി പതിനാറോളം വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങൾ നൽകുന്നത്. ഇതിനായി തിരഞ്ഞെടുത്ത പ്രത്യേക അവാർഡ് ജ്യുറി കമ്മിറ്റിയാണ് അന്തിമ തീരുമാനം എടുത്തിരിക്കുന്നത്. സമാജം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അവാർഡ് ജേതാക്കളെ പ്രഖ്യാപിക്കും

    താരനിശക്ക് തിളക്കമേകാൻ മ്യൂസിക്കൽ കോമഡിയും അഷ്ട പതി കളരി സംഘം അവതരിപ്പിക്കുന്ന കളരിപ്പയറ്റും ഉണ്ടായിരിക്കും. കൂടാതെ സമാജത്തിന്റെ യുവ പ്രതിഭകൾ ചേർന്നൊരുക്കുന്ന നൃത്തപരിപാടികളും മലയാള ചലച്ചിത്ര താര സംഗമ വേദിക്ക് തിളക്കമേകും.

    Latest articles

    ഇൻമെക് മഹരാഷ്ട്ര ചാപ്റ്റർ യോഗം ജൂലൈ 28 ന് നവി മുംബൈയിൽ; എൻ.കെ.പ്രേമചന്ദ്രൻ മുഖ്യാതിഥി.

    മുംബൈ:ഇൻഡോ ഗൾഫ് & മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കോമേഴ്സ് (ഇൻമെക്ക്) മഹരാഷ്ട്ര ചാപ്റ്റർ യോഗം ഞായറാഴ്ച്ച ജൂലൈ...

    നായർ വെൽഫെയർ അസോസിയേഷൻ ഓണാഘോഷം

    ഡോംമ്പിവലി നായർ വെൽഫെയർ അസ്സോസിയേഷന്റെ (NWA) മുപ്പത്തിയാറാമത് വാർഷികാഘോഷവും ഈ വർഷത്തെ ഓണാഘോഷവും ഒക്ടോബർ 6, 2024, ഞയറാഴ്ച്ച...

    നെരൂൾ സമാജം എസ്.എസ്.സി, എച്ച്.എസ്.സി കുട്ടികളെ അനുമോദിച്ചു

    ന്യൂ ബോംബെ കേരളീയ സമാജം, നെരൂൾ, ഇദംപ്രഥമമായി ഇക്കഴിഞ്ഞ അധ്യയന വർഷത്തിൽ എസ്.എസ് .സി, & . എച്ച്.എസ്....

    കരുതലിന്റെ കൈത്താങ്ങായി ഓൾ ഇന്ത്യ പീപ്പിൾസ് ഫോറം

    കേരളത്തിൽ തൃശൂർ ചിറക്കേക്കാട് പുളിങ്കുഴി വീട്ടിൽ ഹൃദ്യയും മലപ്പുറം ജില്ലയിലെ എടക്കര പള്ളിപ്പടി നിവാസിയായ ഷാനീസുമാണ് വൃക്ക മാറ്റി...
    spot_img

    More like this