More
    HomeEntertainmentഎടാ മോനെ !!!! ആവേശക്കാഴ്ചയായി താര നിശ തയ്യാറെടുപ്പുകൾ

    എടാ മോനെ !!!! ആവേശക്കാഴ്ചയായി താര നിശ തയ്യാറെടുപ്പുകൾ

    Published on

    ന്യൂ ബോംബെ കൾച്ചറൽ സെന്റർ അക്ബർ ട്രാവൽസും ചേർന്നൊരുക്കുന്ന നാലാമത് മലയാള ചലച്ചിത്ര അവാർഡിനായി തയ്യാറെടുപ്പുകൾ തുടങ്ങി.

    താര നിശയിലെ പ്രധാന ആകർഷണം എൻബിസിസി യൂത്ത് വിഭാഗം ഒരുക്കുന്ന സിനിമാറ്റിക് ഡാൻസുകൾ തന്നെയായിരിക്കും. ചലച്ചിത്ര താരങ്ങൾക്ക് മുന്നിൽ കഴിവുകൾ പ്രകടിപ്പിക്കാൻ കിട്ടിയ അവസരത്തിലുള്ള ത്രില്ലിലാണ് പിള്ളേരും. ഇതിനകം നിരവധി സ്റ്റേജുകളിൽ വിസ്മയക്കാഴ്ചയൊരുക്കിയിട്ടുള്ള സുർജിത് ദേവദാസാണ് ചുവടുകൾ ചിട്ടപ്പെടുത്തുന്നത്. ഷോ ഡയറക്ടർ മനോജ് മാളവികയുടെ നേതൃത്വത്തിൽ സമാജം അങ്കണത്തിൽ പരിശീലനങ്ങൾ തുടങ്ങിയതോടെ കുട്ടികളോടൊപ്പം ആവേശത്തിലാണ് ഏകോപനം നിർവഹിക്കുന്ന വനിതകളും

    അച്ചടക്കമുള്ള ക്യാമ്പിലെ ചിട്ടയായ പരിശീലനവും നൂതന ആശയങ്ങളും ചുവടുകളും നൃത്ത പരിപാടിയെ വേറെ ലെവലിലേക്ക് ഉയർത്താനുള്ള തയ്യാറെടുപ്പിലാണ് ഇവരെല്ലാം. കുട്ടികളിൽ ആത്മവിശ്വാസം പകർന്ന് മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താൻ ഇത്തരം വേദികൾ നിമിത്തമാകുമെന്നതിനപ്പുറം യുവതലമുറയെ സമാജം പ്രവർത്തനങ്ങളുടെ ഭാഗമാക്കുകയെന്ന ലക്ഷ്യം കൂടിയാണ് എൻബിസിസി പ്രാപ്തമാക്കുന്നത്.

    മലയാള ചലച്ചിത്ര താരങ്ങൾക്കായി എൻബിസിസി അക്ബർ ട്രാവൽസ് ഏർപ്പെടുത്തുന്ന നാലാമത് അവാർഡ് ദാന ചടങ്ങിന് വാഷിയിലെ സിഡ്‌കോ എക്സിബിഷൻ ആഡിറ്റോറിയത്തിൽ വേദിയൊരുങ്ങും. ജൂൺ 16ന് ഞായറാഴ്ച വൈകീട്ട് 5 മണി മുതൽ വൈവിധ്യമാർന്ന കലാപരിപാടികളോടെ ചടങ്ങുകൾക്ക് തുടക്കമിടും

    NBCC പ്രസിഡന്റ് മനോജ് മാളവിക, ജനറൽ സെക്രട്ടറി ബാബുരാജ് എം. വി. ട്രഷറർ മോഹനൻ സി.കെ വൈസ് പ്രസിഡണ്ടുമാരായ ഹരികുമാർ നായർ, രാജു കുട്ടപ്പൻ, ജോയിൻ്റ് സെക്രട്ടറിമാരായ ദിവാകരൻ നമ്പ്യാർ, ഷിനി ചന്ദ്രബോസ്സ്, തുടങ്ങി 18 അംഗ മാനേജിംഗ് കമ്മറ്റി അംഗങ്ങളടങ്ങുന്നതാണ് നിലവിലെ ഭരണസമിതി.

    Latest articles

    വനിതാ സംരംഭകരെ ആദരിച്ച് ഖാർഘർ സമാജം

    ലോക വനിതാ ദിനത്തിൽ ഖാർഘറിലെ വളർന്നു വരുന്ന വനിതാ സംരഭകരെ ആദരിച്ച് ഖാർഘർ കേരള സമാജം മാതൃകയായി ....

    സുരേഷ് വര്‍മ്മയുടെ “കഥകളും കാലവും” സാഹിത്യ സായാഹ്നത്തിൽ

    ഡോംബിവിലി കേരളീയ സമാജത്തിന്റെ സാഹിത്യ സായാഹ്നം പരിപാടിയില്‍ മുതിര്‍ന്ന ചെറുകഥാകൃത്തും സാംസ്കാരിക പ്രവർത്തകനുമായ സുരേഷ് വര്‍മ്മ 'എന്റെ കഥയും...

    SNDP യോഗം ഡോംബിവ്‌ലി ലോക വനിതാ ദിനം ആഘോഷിച്ചു

    ശ്രീനാരായണ ധർമ്മ പരിപാലന യോഗം (3823 നമ്പർ ) ഡോംബിവലി വനിതാ സംഘം യൂണിറ്റിനെ നേതൃത്വത്തിൽ ലോക...

    മുംബൈയിൽ ഇന്ത്യയുടെ ആദ്യ പോഡ് ടാക്സി ശൃംഖല അടുത്ത വർഷം സേവനം തുടങ്ങും

    കഴിഞ്ഞ ദശകത്തിൽ വൻതോതിലുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് സാക്ഷ്യം വഹിച്ച ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ഇപ്പോൾ ഇന്ത്യയിലെ...
    spot_img

    More like this

    വനിതാ സംരംഭകരെ ആദരിച്ച് ഖാർഘർ സമാജം

    ലോക വനിതാ ദിനത്തിൽ ഖാർഘറിലെ വളർന്നു വരുന്ന വനിതാ സംരഭകരെ ആദരിച്ച് ഖാർഘർ കേരള സമാജം മാതൃകയായി ....

    സുരേഷ് വര്‍മ്മയുടെ “കഥകളും കാലവും” സാഹിത്യ സായാഹ്നത്തിൽ

    ഡോംബിവിലി കേരളീയ സമാജത്തിന്റെ സാഹിത്യ സായാഹ്നം പരിപാടിയില്‍ മുതിര്‍ന്ന ചെറുകഥാകൃത്തും സാംസ്കാരിക പ്രവർത്തകനുമായ സുരേഷ് വര്‍മ്മ 'എന്റെ കഥയും...

    SNDP യോഗം ഡോംബിവ്‌ലി ലോക വനിതാ ദിനം ആഘോഷിച്ചു

    ശ്രീനാരായണ ധർമ്മ പരിപാലന യോഗം (3823 നമ്പർ ) ഡോംബിവലി വനിതാ സംഘം യൂണിറ്റിനെ നേതൃത്വത്തിൽ ലോക...