രാഗലയ സംഘടിപ്പിച്ച പി. ഭാസ്കരൻ ഗാനസന്ധ്യ മരോൾ ഭവാനി നാഗറിലെ മരോൾ എഡ്യൂക്കേഷൻ അക്കാദമി ഹാളിൽ അരങ്ങേറി.
പ്രസിദ്ധ കവിയും ഗാനരചയിതാവുമായിരുന്ന പി. ഭാസ്കരൻ രചിച്ച ഗാനങ്ങൾ മുംബൈയിലെ അറിയപ്പെടുന്ന ഗായികാഗായകന്മാരായ പ്രീതി വാരിയർ, രാഗലയ വിജയകുമാർ, ഹരികുമാർ മേനോൻ, സുഭാഷ് മേനോൻ, ശ്രീകുമാർ മാവേലിക്കര, ഡെയ്‌സി ജോസഫ്, മാധവി,ജയകുമാർ, അജയ്, വിവേക്, സ്മൃതി, ഷിദ്ദിജ, കൃഷ്ണകുമാർ, രവികുമാർ തുടങ്ങിയവർ ആലപിച്ചു.
മുംബൈയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ പി.ആർ കൃഷ്ണൻ, ബാലചന്ദ്രൻ വെള്ളോടി, സത്യനാഥ് എന്നിവരെ രാഗലയ അനുമോദിച്ചു