More
  Homeബോളിവുഡ് താരം സൽമാൻ ഖാനെ കല്യാണം കഴിക്കണം; ഡൽഹിയിൽ നിന്നെത്തിയ യുവതിക്ക് പിന്നീട് സംഭവിച്ചത് !!

  ബോളിവുഡ് താരം സൽമാൻ ഖാനെ കല്യാണം കഴിക്കണം; ഡൽഹിയിൽ നിന്നെത്തിയ യുവതിക്ക് പിന്നീട് സംഭവിച്ചത് !!

  Array

  Published on

  spot_img

  സൽമാൻ ഖാൻ്റെ കടുത്ത ആരാധികയായ 24 കാരിയായ യുവതിയാണ് മൈലുകൾ താണ്ടി ഡൽഹിയിൽ നിന്ന് മുംബൈയിലെത്തിയത്. താരത്തെ നേരിലൊന്ന് കാണണം, ഇഷ്ടം പറയണം. വിവാഹം കഴിക്കണം ഇതായിരുന്നു യാത്രയുടെ ലക്‌ഷ്യം. അങ്ങിനെയാണ് താരത്തെ കാണാനായി പൻവേലിലെ ഫാം ഹൗസിലെത്തി പുറത്ത് ബഹളം സൃഷ്ടിച്ചത്. ക്രോണിക് ബാച്ചലറായ നടനെ കണ്ട് വിവാഹം കഴിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കാനായിരുന്നു ഒച്ചപ്പാടുണ്ടാക്കിയത്.

  പിന്നീട് പ്രദേശവാസികളെത്തി യുവതിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങാൻ തയ്യാറായില്ല. സൽമാൻ ഖാനെ കല്യാണം കഴിക്കണമെന്ന് പറഞ്ഞായിരുന്നു യുവതി ശാഠ്യം പിടിച്ചത്. സൽമാൻ സ്ഥലത്തില്ലെന്നും ഇപ്പോൾ മടങ്ങി പോകണമെന്നും ഗ്രാമവാസികൾ ആവശ്യപ്പെട്ടിട്ടും യുവതി വഴങ്ങിയില്ല. സൽമാൻ ഖാനെ കാണണമെന്നും തന്റെ ഇഷ്ടം അറിയിച്ച ശേഷം മടങ്ങാമെന്നുമായിരുന്നു നിലപാട്

  തുടർന്നാണ് ഗ്രാമവാസികൾ പോലീസിന്റെ സഹായം തേടിയത്. പോലീസെത്തിയാണ് യുവതിയെ വിശദമായി ചോദ്യം ചെയ്തത്. യുവതിയുടെ മാനസിക വിഭ്രാന്തി മനസിലാക്കിയ പോലീസ് തൽക്കാലം
  കൗൺസിലിംഗിനായി ന്യൂ പൻവേൽ ആസ്ഥാനമായുള്ള മലയാളി സന്നദ്ധ സംഘടനയായ സീൽ ആശ്രമത്തിലെത്തിക്കുകയായിരുന്നു.

  സൽമാൻ ഖാന്റെ സ്‌ക്രീൻ ഇമേജിനോട് അടങ്ങാത്ത പ്രണയത്തിലായിരുന്ന യുവതി കടുംപിടുത്തതിൽ തന്നെയായിരുന്നു.

  അങ്ങിനെയാണ് സീൽ സന്നദ്ധ പ്രവർത്തകർ യുവതിയെ മാനസിക ചികിത്സയ്ക്കായി കലംബോലിയിലെ എംജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എട്ട് ദിവസത്തെ ചികിത്സയ്ക്ക് ശേഷം യുവതിയുടെ മാനസികാരോഗ്യ നില സാധാരണ നിലയിലായി. ഡൽഹിയിലെ വീട്ടിലേക്ക് മടങ്ങാനും യുവതി തയ്യാറായി.

  യുവതിയുടെ കൈവശമുണ്ടായിരുന്ന ഐ ഡി കാർഡുകളിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം ഡൽഹിയിലെ കുടുംബവുമായി ബന്ധപ്പെട്ടാണ് സുരക്ഷിതമായി മടക്കി അയക്കാനുള്ള നടപടികൾ പൂർത്തിയാക്കിയതെന്ന് സീൽ സ്ഥാപകൻ, പാസ്റ്റർ കെ.എം ഫിലിപ്പ് പറഞ്ഞു. .

  തുടർന്നാണ് ആശങ്കയിലായിരുന്ന അമ്മയും ബന്ധുക്കളും യുവതിയെ കൂട്ടികൊണ്ടു പോകാനായി ഡൽഹിയിൽ നിന്ന് സീൽ ആശ്രമത്തിലെത്തിയത്. കുട്ടിക്കാലം മുതൽ സൽമാൻ ഖാന്റെ വലിയ ഫാനായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.

  രണ്ടാമതൊന്ന് ആലോചിക്കാതെ എടുത്ത് ചാടി മുംബൈയിലേക്ക് പുറപ്പെട്ടത് തെറ്റായിപ്പോയെന്ന് പറഞ്ഞു.

  കഴിഞ്ഞ 25 വർഷങ്ങളിൽ ആയിരക്കണക്കിന് ജീവിതങ്ങളെ സ്പർശിക്കാൻ കഴിഞ്ഞ സീൽ ആശ്രമത്തിന് സമൂഹത്തോടുള്ള മറ്റൊരു കരുതലായി ഈ കുടുംബസംഗമം . ജീവിതം കൈവിട്ടു പോയവരും തെരുവിൽ ഉപേക്ഷിക്കപ്പെട്ടവരുമായ നിരവധി നിരാലംഭരുടെ ആശ്രയ കേന്ദ്രമായ ഈ മലയാളി സ്ഥാപനം ഇതിനകം 514 പേർക്കാണ് വീടുകളിലേക്ക് മടങ്ങി പോകാൻ നിമിത്തമായത്.

  Latest articles

  വേൾഡ് മലയാളി കൗൺസിൽ വിദ്യാഭ്യാസ സഹായം വിതരണം ചെയ്തു.

  മുംബൈയിൽ സേവനരംഗത്ത്‌ വ്യക്തിമുദ്ര പതിപ്പിച്ച സംഘടനയായ വേൾഡ് മലയാളി കൗൺസിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ...

  കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ വരവേറ്റ് മുംബൈ നഗരം

  മുംബൈ വിമാനത്താവളത്തിലെത്തിയ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ നഗരത്തിലെ ബിജെപി പ്രവർത്തകർ ചേർന്ന് സ്വീകരിച്ചു. ബിജെപി മഹാരാഷ്ട്ര കേരള സെൽ...

  ‘കനൽശിഖരം’ അരങ്ങിലേക്ക്; ഉത്ഘാടന ചടങ്ങിൽ കെ മധു മുഖ്യാതിഥി. ഗോകുലം ഗോപാലൻ, ഡോ എ വി അനൂപ് വിശിഷ്ടാതിഥികളായിരിക്കും

  മഹാറാണി അവതരിപ്പിക്കുന്ന മലയാള സാമൂഹ്യ നാടകം 'കനൽശിഖരം' അരങ്ങിലെത്തുന്നു. കൃഷ്ണൻ വടശ്ശേരി രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന നാടകത്തിന്റെ പ്രഥമ അവതരണം...

  അംബാനി കല്യാണത്തിന് 5000 കോടി രൂപ ചെലവ്; ഫോർബ്‌സ് റിപ്പോർട്ട്.

  ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹ ആഘോഷങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ...
  spot_img

  More like this