കഴിഞ്ഞ രണ്ട് വർഷമായി മലയാള സിനിമയുടെ ആരാധകരെവിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന മമ്മൂട്ടി 2024-ലും തന്റെ ബോക്സ് ഓഫീസ് ജൈത്രയാത്ര തുടരുമെന്നത്തിന്റെ സൂചനയാണ് നൽകിയിരിക്കുകയാണ്. മലയാളത്തിന്റെ മെഗാതാരത്തിന്റെ ഏറ്റവും പുതിയ ചിത്രം ഭ്രമയുഗത്തിന്റെ മറ്റൊരു പോസ്റ്റർ കൂടി പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ഹൊറർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റർ പുതുവത്സരദിനത്തിലാണ് പങ്ക് വച്ചത്. ഭൂതകാലത്തിന്റെ സംവിധായകൻ രാഹുൽ സദാശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ബ്ലാക്ക് ആൻഡ് വൈറ്റിൽ 3ഡി സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ഹൊറർ പടമാണ് ഭ്രമയുഗം എന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ തിയേറ്റർ എക്സ്പീരിയൻസിനായി കാത്തിരിക്കുകയാണ് ഓരോ പ്രേക്ഷകനും. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന് കീഴിൽ നിർമിക്കുന്ന ആദ്യ ചിത്രമാണ് ‘ഭ്രമയുഗം’. ഓഗസ്റ്റ് 17 ന് ആരംഭിച്ച ഭ്രമയുഗത്തിന്റെ ചിത്രീകരണം കൊച്ചിയിലും ഒറ്റപ്പാലത്തുമായാണ് നടന്നത്.
- പൂർവ്വ വിദ്യാർത്ഥിയുടെ സാഹസിക പ്രകടനത്തിന് വേദിയൊരുക്കി ഹോളിഏഞ്ചൽസ് (Video)
- കേംബ്രിഡ്ജ് സർവ്വകലാശാലയിൽ ഇനി ഗുരുദേവ ദർശനം ഗവേക്ഷണത്തിന്
- രാവിലെ ഉറങ്ങിയെഴുന്നേറ്റില്ല; അകാലത്തിൽ വിട പറഞ്ഞു സുരേഷ്
- ബെസ്റ്റിയിലെ ഗാനങ്ങൾ പുറത്തിറക്കി; മുംബൈയിൽ നടന്ന ചടങ്ങിൽ ജാവേദ് അലി, അഷ്‌കർ സൗദാൻ, സാക്ഷി അഗര്‍വാള്‍ പങ്കെടുത്തു
- മലയാളത്തിലെ പ്രിയ സാഹിത്യകാരനെയും ഗായകനെയും അനുസ്മരിക്കുന്നു