More
    HomeEntertainmentഇന്ത്യൻ സിനിമയിലെ അപൂർവ്വ നേട്ടവുമായി ഷാരൂഖ് ഖാൻ

    ഇന്ത്യൻ സിനിമയിലെ അപൂർവ്വ നേട്ടവുമായി ഷാരൂഖ് ഖാൻ

    Published on

    നാല് വർഷം മുൻപ് പുറത്തിറങ്ങിയ സീറോ എന്ന ചിത്രത്തിന്റെ കനത്ത പരാജയത്തിന് പുറകെ സിനിമയിൽ നിന്ന് വിട്ടു നിന്ന ബോളിവുഡ് താരം ഷാരൂഖ് ഖാൻ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചു വരവിലാണ് 2023 കൈയ്യടക്കിയത്. കിംഗ് ഖാൻ അക്ഷരാർഥത്തിൽ ആഘോഷമാക്കിയ വർഷമായിരുന്നു 2023. ജനുവരിയിൽ സിദ്ധാർത്ഥ് ആനന്ദിന്റെ പത്താൻ എന്ന ചിത്രത്തിലൂടെയാണ് ഷാരൂഖ് ഖാൻ ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്നത്. ചിത്രം ഇന്ത്യന്‍ ബോക്‌സ് ഓഫീസിൽ നിന്ന് മാത്രം 500 കോടിയിലധികം കളക്‌റ്റ് ചെയ്യുകയും ചെയ്തു.

    പത്താന് പിന്നാലെ പുറത്തിറങ്ങിയ ജവാനും തുടർന്നിറങ്ങിയ ഡങ്കിയും കളക്ഷനില്‍ പുതിയ റെക്കോർഡുകള്‍ സൃഷ്ടിക്കുകയും ചെയ്തതോടെ ഇന്ത്യൻ സിനിമയിൽ പുതിയ ചരിത്രം കുറിക്കുകയായിരുന്നു ബോളിവുഡ് ബാദ്‌ഷാ. 600 കോടിയിലേറെ രൂപയാണ് ജവാന്‍ ഇന്ത്യയില്‍ നിന്നും നേടിയത്. ഈ വർഷത്തെ അദ്ദേഹത്തിന്റെ അവസാന റിലീസ് ആയ ഡങ്കി മുന്‍ ചിത്രങ്ങളെപ്പോലെ വലിയ വിജയമായില്ലെങ്കിലും ഹിറ്റിലേക്കുള്ള പാതയിലാണ്. വലിയ മത്സരങ്ങൾ ഇല്ലാത്തതിനാൽ വരും ആഴ്ചകളിൽ ചിത്രം 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചേക്കും.

    സീറോയുടെ പരാജയത്തിലൂടെ തന്നെ എഴുതിത്തള്ളിയവർക്കുള്ള ചുട്ട മറുപടിയാണ് ഷാരൂഖ് ഖാൻ പോയ വർഷം കാത്ത് വച്ചത്

    Latest articles

    വനിതാ സംരംഭകരെ ആദരിച്ച് ഖാർഘർ സമാജം

    ലോക വനിതാ ദിനത്തിൽ ഖാർഘറിലെ വളർന്നു വരുന്ന വനിതാ സംരഭകരെ ആദരിച്ച് ഖാർഘർ കേരള സമാജം മാതൃകയായി ....

    സുരേഷ് വര്‍മ്മയുടെ “കഥകളും കാലവും” സാഹിത്യ സായാഹ്നത്തിൽ

    ഡോംബിവിലി കേരളീയ സമാജത്തിന്റെ സാഹിത്യ സായാഹ്നം പരിപാടിയില്‍ മുതിര്‍ന്ന ചെറുകഥാകൃത്തും സാംസ്കാരിക പ്രവർത്തകനുമായ സുരേഷ് വര്‍മ്മ 'എന്റെ കഥയും...

    SNDP യോഗം ഡോംബിവ്‌ലി ലോക വനിതാ ദിനം ആഘോഷിച്ചു

    ശ്രീനാരായണ ധർമ്മ പരിപാലന യോഗം (3823 നമ്പർ ) ഡോംബിവലി വനിതാ സംഘം യൂണിറ്റിനെ നേതൃത്വത്തിൽ ലോക...

    മുംബൈയിൽ ഇന്ത്യയുടെ ആദ്യ പോഡ് ടാക്സി ശൃംഖല അടുത്ത വർഷം സേവനം തുടങ്ങും

    കഴിഞ്ഞ ദശകത്തിൽ വൻതോതിലുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് സാക്ഷ്യം വഹിച്ച ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ഇപ്പോൾ ഇന്ത്യയിലെ...
    spot_img

    More like this