Homeകാമാത്തിപ്പുരയുടെ മുഖം മിനുക്കാൻ മലയാളി ആർക്കിടെക്റ്റ്

കാമാത്തിപ്പുരയുടെ മുഖം മിനുക്കാൻ മലയാളി ആർക്കിടെക്റ്റ്

Published on

മുംബൈയുടെ ഹൃദയഭാഗത്ത് ഒരു അപശകുനം പോലെ സ്ഥിതി ചെയ്യുന്ന കാമാത്തിപുരയുടെ വികസന ചർച്ചകൾ കാലങ്ങളായി നടന്നു വരികയാണെങ്കിലും ഇപ്പോഴാണ് അന്തിമ തീരുമാനമായത്

മഹാരാഷ്ട്ര ഹൌസിങ് ആൻഡ് ഏരിയ ഡെവലപ്പ്മെന്റ് അതോറിറ്റിയാണ് സുരേഷ് ബാബു സമർപ്പിച്ച കാമാത്തിപുരയുടെ നവീകരണ പദ്ധതിയുടെ മാസ്റ്റർ പ്ലാൻ അംഗീകരിച്ചത്.

പഴയ കെട്ടിടങ്ങളും ചെറിയ ചാലുകളും പൊളിച്ചു നീക്കി ആധുനീക താമസ സമുച്ചയങ്ങളും മൾട്ടി സ്പെഷ്യലിറ്റി ആശുപത്രിയും, അന്താരാഷ്ട്ര വിദ്യാഭ്യാസ കേന്ദ്രങ്ങളും, പാർക്കും പടുത്തുയർത്തിയാണ് കാമാത്തിപുര മുഖം മിനുക്കാൻ തയ്യാറെടുക്കുന്നത്

ചുറ്റും നഗര വികസനം നടന്നു കൊണ്ടിരിക്കുമ്പോഴും ഒറ്റപ്പെട്ട് കിടന്നിരുന്ന കാമത്തിപുരയെ ഇതൊന്നും ബാധിച്ചിരുന്നില്ല. നഗരം അർഹിക്കുന്ന സ്വകാര്യത നൽകി കാമാത്തിപുരയെ പരിരക്ഷിച്ചു പൊന്നു. എന്നാൽ ജീർണിച്ച പഴയ കെട്ടിടങ്ങളും ചാലുകളും ശുഷ്കിച്ച വരുമാനവുമാണ് ഈ പ്രദേശത്തെ കെട്ടിട ഉടമകളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്

മുംബൈയിലെ ചുവന്ന തെരുവിൽ നൂറ്റാണ്ടുകളായി വേശ്യാവൃത്തി നടക്കുന്നുണ്ട്. ഇന്ത്യയിൽ കൽക്കത്ത, ചെന്നൈ കൂടാതെ നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നു പോലും പെൺകുട്ടികൾ ഇവിടെക്ക് എത്തിപ്പെട്ടിരുന്നു. ചതിക്കുഴിയിൽ പെട്ട് ചുവന്ന തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നവരും നിരവധിയാണ്.

Architect Sureshbabu

നേരത്തെ അര ലക്ഷം പേരോളം ഉണ്ടായിരുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ലൈംഗിക രോഗങ്ങൾ വ്യാപകമായതോടെ ഇവിടേക്കുള്ള വരവ് കുറഞ്ഞു. പിന്നീട് കോവിഡ് മഹാമാരിക്കാലമാണ് ഇവരുടെയെല്ലാം ജീവിതത്തെ തകിടം മറിച്ചത്. ഇതോടെ അവശേഷിക്കുന്നവരിൽ വലിയൊരു ഭാഗം മുംബൈയുടെ പ്രാന്തപ്രദേശങ്ങളിലേക്ക് കൂടുമാറി.

മുംബൈയിലെ ചുവന്ന തെരുവ് എന്നറിയപ്പെടുന്ന കാമാത്തിപുര നവീകരണത്തിന് തയ്യാറെടുക്കുമ്പോൾ, വേശ്യാവൃത്തിക്ക് പേര് കേട്ട സ്ഥലത്തെ പരിസരവാസികളും കുപ്രസിദ്ധിയിൽ നിന്നും മോചനം ലഭിക്കുമെന്ന വലിയ പ്രതീക്ഷയിലാണ്.

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this