പൻവേൽ ആസ്ഥാനമായ സീൽ ആശ്രമം അന്തേവാസികൾക്കൊപ്പം സ്വാതന്ത്രദിനം ആഘോഷിച്ചു. നാനൂറിലധികം വരുന്ന താമസക്കാർക്കൊപ്പം സീൽ ക്യാമ്പസിൽ സംഘടിപ്പിച്ച ചടങ്ങിൽ മഹാരാഷ്ട്ര സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് കെ കെ ടാറ്റഡ് മുഖ്യാതിഥിയായിരുന്നു. സീൽ രക്ഷിധികാരിയും മഹാരാഷ്ട്ര ന്യൂനപക്ഷ കമ്മീഷൻ മുൻ വൈസ് ചെയർമാൻ ഡോ.എബ്രഹാം മത്തായി സീൽ ആശ്രമം സ്ഥാപകൻ – ഡയറക്ടർ പാസ്റ്റർ കെ എം ഫിലിപ്പ് എന്നിവർ സന്നിഹിതരായിരുന്നു.

താലൂക്ക് പോലീസ് എ.പി.ഐ സച്ചിൻ പവാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സംഘാംഗങ്ങളും മധുരപലഹാരങ്ങളും പാനീയങ്ങളും V K 75 സമാജിക് മണ്ഡൽ ലഘുഭക്ഷണങ്ങളും വിതരണം ചെയ്തു.
ദേശഭക്തി ഗാനങ്ങൾ ആലപിച്ചാണ് അന്തേവാസികളായ ഗായകർ സ്വാതന്ത്യ ദിനത്തെ അവിസ്മരണീയമാക്കിയത്. മൂന്ന് അന്തേവാസികളുടെ ജന്മദിനവും ചടങ്ങിനോടൊപ്പം ആഘോഷിച്ചു.
താനെയിലെ ബെഡെസെഡ പള്ളിയോടൊപ്പം ബേധാനി ആശുപത്രിയിലെ സംഘവും ആഘോഷപരിപാടികളിൽ പങ്കെടുത്തു.
പതാക ഉയർത്തൽ പരിപാടിയിൽ പങ്കെടുത്ത വംഗാനി ഗ്രാമത്തിലെ കുട്ടികൾക്ക് വസ്ത്രങ്ങളും പുതപ്പുകളും വിതരണം ചെയ്തു.
