Homeകേരളീയ സമാജം ഓണോത്സവം -2024; പൂക്കള മത്സരത്തിൽ ഒന്നാം സ്ഥാനവുമായി 'കണിക്കൊന്ന ടീം'

കേരളീയ സമാജം ഓണോത്സവം -2024; പൂക്കള മത്സരത്തിൽ ഒന്നാം സ്ഥാനവുമായി ‘കണിക്കൊന്ന ടീം’

Published on

കേരളീയ സമാജം ഡോംബിവ്‌ലിയുടെ ഓണാഘോഷത്തിൻ്റെ (ഓണോത്സവം -24 ) ഭാഗമായി സംഘടിപ്പിച്ച പൂക്കളമത്സരത്തിൽ ആതിര മംഗലാട്ട് ,പുഷ്‌പ ചന്ദ്രശേഖരൻ ,അജിത ബാലകൃഷ്ണൻ ,സിന്ധു ബാബു ,നന്ദന ബാബു ,സ്മിത നമ്പ്യാർ ,ഉഷ ബാബുരാജ് ,അനിത നമ്പ്യാർ എന്നിവർ ഉൾപ്പെടുന്ന ടീം കണിക്കൊന്ന ടീം ഒന്നാം സ്ഥാനം നേടി.

ഉമാ നായർ ,രജനി നായർ ,പൊന്നമ്മ നായർ, ഗൗരിലക്ഷ്മി ,അനുപമ സഞ്ജയ് ,സ്മിത ജയരാജ്, ചിത്ര രാജീവ്, സുനന്ധ രാമചന്ദ്രൻ എന്നിവരുടെ ടീം താമരയാണ് രണ്ടാം സ്ഥാനത്ത്.

നീതുമോൾ പിള്ള, ലീന പിള്ള ,മധുസൂദനൻ പിള്ള ,സിന്ധു വിജയകുമാർ ,വിജയകുമാർ എസ് ,വിപിൻ വിജയകുമാർ ,വിമൽ വിജയകുമാർ അംബിക മേനോൻ എന്നിവർ ചേർന്നുള്ള തുമ്പപ്പൂവിന് മൂന്നാം സ്ഥാന വും ലഭിച്ചു.

ഇത്തവണ പതിവിൽ നിന്നും വിപരീതമായി പൂക്കള മത്സരത്തിൽ അംഗങ്ങളുടെ വലിയ പങ്കാളിത്തമാണ് ഉണ്ടായിരുന്നതെന്നും വലിയൊരു ആഘോഷത്തിന്റെ പ്രതീതിയാണ് മത്സരത്തിൽ ക്നാനായതെന്നും സമാജം ചെയർമാൻ വർഗ്ഗീസ് ഡാനിയൽ പറഞ്ഞു.

26 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. ഒന്നാംസ്ഥാനം നേടിയവർക്ക് 15000 രൂപയും രണ്ടും മൂന്നും സ്ഥാനം ലഭിച്ചവർക്ക് യഥാക്രമം പതിനായിരവും ഏഴായിരത്തി അഞ്ഞൂറ് രൂപയും ക്യാഷ് അവാർഡായി ഭരണസമിതി അംഗങ്ങൾ സമ്മാനിച്ചു . മറ്റെല്ലാ ടീമുകൾക്കും മൂവായിരം രൂപയും പാരിതോഷികമായി നൽകി. കമ്പൽ പാഡ മോഡൽ കോളേജിലാണ് മത്സരം സംഘടിപ്പിച്ചിരുന്നത്.

പ്രശസ്‌ത ശിൽപ്പിയും ചിത്രകാരനുമായ സജു കുഞ്ഞൻ , ചിത്രകാരനും കാർട്ടൂണിസ്റ്റുമായ ജെയിംസ് മണലോടി എന്നിവരായിരുന്നു വിധികർത്താക്കൾ .

വയനാട് ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് കോളേജിലെ സ്വാതന്ത്ര്യ ദിനപരിപാടികളും പൂക്കളമത്സരത്തിൻ്റെ ഉദ്ഘാടന ചടങ്ങും പ്രസിഡന്റ് രാധാകൃഷ്ണൻ നായരുടെ അധ്യക്ഷതയിൽ നടന്നത് .

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this