Homeകേരളീയ ക്ഷേത്ര പരിപാലന കേന്ദ്ര സമിതിയുടെ കുട്ടികളുടെ നാരായണീയ പാരായണ മത്സരം,നെരുൾ അയ്യപ്പക്ഷേത്രത്തിൽ

കേരളീയ ക്ഷേത്ര പരിപാലന കേന്ദ്ര സമിതിയുടെ കുട്ടികളുടെ നാരായണീയ പാരായണ മത്സരം,നെരുൾ അയ്യപ്പക്ഷേത്രത്തിൽ

Published on

മുംബൈ, മഹാരാഷ്ട്ര: കേരളീയ ക്ഷേത്ര പരിപാലന കേന്ദ്ര സമിതി (KKKS), മഹാരാഷ്ട്ര യുടെ ആഭിമുഖ്യത്തിൽ നെരുൾ അയ്യപ്പ സേവാ സമിതിയുടെ പങ്കാളിത്തത്തോടെ 2-ാമത് കുട്ടികളുടെ നാരായണീയ പാരായണ മത്സരം 2024 ഓഗസ്റ്റ് 18 ഞായറാഴ്ച നെരുൾ അയ്യപ്പക്ഷേത്രത്തിൽ രാവിലെ 8 മണിക്ക് ആരംഭിച്ച പരിപാടി വൈകുന്നേരം 5 മണിക്ക് സമാപിച്ചു.

നാരായണീയ പാരായണ മത്സരത്തിൽ അറുപതോളം കുട്ടികളും നൂറു കണക്കിന് ശ്രീകൃഷ്ണ ഭക്തരും പങ്കെടുത്തു, മുംബൈ, പൂനെ , കേരളം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള 4 വയസ് മുതൽ 21 വയസ്സ് വരെ പ്രായമുള്ള കുട്ടികളാണ്‌ പങ്കെടുത്തത്. അവരുടെ പാരായണങ്ങളിൽ യുവത്വത്തിൻ്റെയും അറിവിന്റെയും സമന്വയം പ്രകടമായി.

ഉദ്ഘാടന ചടങ്ങിൽ എസ്.ഐ. ഇ.എസ് കോളേജ് പ്രിൻസിപ്പൽ ശ്രീമതി. ഉമാശങ്കർ മുഖ്യാതിഥിയായി പങ്കെടുത്തു. .നെരുൾ അയ്യപ്പ സേവാ സമിതിയുടെ ചെയർമാൻ ശ്രീ. യു .കെ മേനോൻ വിശിഷ്ടാതിഥിയായിരുന്നു.

KKKS സെക്രട്ടറി ശ്രീ.സുനിൽ നായർ അതിഥികളെ സദസ്സിനു പരിചയപ്പെടുത്തുകയും സ്വാഗതം ചെയ്യുകയും ചെയ്തു .വൈസ്പ്രസിഡൻ്റ് ഡോ.എ.എസ്.പ്രസാദ് അദ്ധ്യക്ഷ പ്രഭാഷണം നടത്തി. ഖജാൻജി ശ്രീ.വൽസേഷ്കുമാർ നന്ദി പ്രകാശിപ്പിച്ചു . പ്രോഗ്രാം കോ-ഓർഡിനേറ്റർ ശ്രീ വിനോദ് പരിപാടികൾ നിയന്ത്രിച്ചു.

4 മുതൽ 8 വയസ്‌ വരെ പ്രായമുള കുട്ടികളുടെ ഗ്രൂപ്പിൽ ഐരോളിയിൽ നിന്നുള്ള സയിഷ നായർ ഒന്നാം സ്ഥാനവും ന്യൂ പൻവേലിൽ നിന്നുള്ള ശ്രീബാലകൃഷ്ണകുമാർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

9 മുതൽ 12 വയസ്‌ വരെ പ്രായമുള കുട്ടികളുടെ ഗ്രൂപ്പിൽ ഐരോളിയിൽനിന്നുള്ള അസ്മിത്ത് ഉണ്ണിത്താൻ ഒന്നാം സ്ഥാനവും കല്യാണിൽ നിന്നുള്ള രാഗവി അരുണേഷ് മിശ്ര രണ്ടാം സ്ഥാനവും ന്യൂ പൻവേലിൽ നിന്നുള്ള ദേവിക നമ്പ്യാർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

13 മുതൽ 21 വയസ്‌ വരെ പ്രായമുള കുട്ടികളുടെ ഗ്രൂപ്പിൽ കല്യാണിൽ നിന്നുള്ള ദിലിന ദിനേശൻനമ്പ്യാർ ഒന്നാം സ്ഥാനവും കല്യാണിൽ നിന്നുള്ള കൃഷ്ണപ്രിയ ഹരിപ്രസാദ് നായർ രണ്ടാം സ്ഥാനവും കല്യാണിൽ നിന്നുള്ള അനുഷ്ക അരുണേഷ് മിശ്ര മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

അഞ്ച് നാരായണീയ ആചാര്യൻമാർ വിധികർത്താക്കളായ സമിതിയാണ് വിജയികളെ തെരെഞ്ഞെടുത്തത്

പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും അവാർഡും വിതരണം ചെയ്തു.
10, 12 ക്ളാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മത്സരാർത്ഥികളെ ക്യാഷ് അവാർഡ് നൽകി ആദരിച്ചു

പ്രസ്തുത പരിപാടി വൻ വിജയമാക്കുന്നതിന് ഭാഗഭാക്കുകളായ എല്ലാ സജ്ജനങ്ങൾക്കും ഭക്തർക്കും നെരുൾ അയ്യപ്പ സേവാ സമിതിയ്ക്കും ഹൃദയംഗമമായ നന്ദി അറിയിച്ചു

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this