ശ്രീനാരായണ ഗുരുദേവന്റെ 170-ാം ജന്മ ദിനാഘോഷത്തിനായി നെരൂളിൽ വേദിയൊരുങ്ങുന്നു. ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ താനെ യൂണിയൻ, അനുബന്ധ ശാഖകൾ, വനിതാ സംഘം, യൂത്ത് മൂവ്മെന്റ്,ബാലജനയോഗം, കുമാരിസംഘം, വൈദികസമിതി എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ചതയദിനാഘോഷം സംഘടിപ്പിക്കുന്നത്.
സെപ്റ്റംബർ 8 ഞായറാഴ്ച നവി മുംബൈ നെരൂൾ വെസ്റ്റിലെ ജൂഹി നഗറിലുള്ള ബോംബെ ബണ്ട്സ് അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ജയന്തി സമ്മേളനത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യാതിഥിയായിരിക്കും.
എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി സന്തോഷ് അരയക്കണ്ടി, കൂടാതെ എം എൽ എ മാരായ ഗണേഷ് നായക്, മന്ദാ മാത്രേ, മുൻ എം എൽ എ സന്ദീപ് നായക്, അഖില ഭാരതീയ ഭണ്ഡാരി മഹാസംഘ് പ്രസിഡന്റ് നവീൻചന്ദ്ര ബി എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.
യോഗം ഡിറക്ടർ ബോർഡ് അംഗം ബലേഷ് ബാലപ്പൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ അനിലൻ പി എസ്, ശിവരാജൻ ജി, സുശീലൻ ബി, പി സി അനിരുദ്ധൻ, സാബു പരമേശ്വരൻ, കൂടാതെ വനിതാ സംഘം പ്രസിഡന്റ് സുമ രഞ്ജിത്, വൈസ് പ്രസിഡന്റ് ബീന സുനിൽകുമാർ, സെക്രട്ടറി ശോഭന വാസുദേവൻ, ട്രഷറർ ഷിജി ശിവദാസൻ, തുടങ്ങിയവർ സന്നിഹിതരായിരിക്കും.
യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ, ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ എം പി അജയകുമാർ എന്നിവർ നേതൃത്വം നൽകും.
സമ്മേളനത്തിന് ശേഷം കലാപരിപാടികളും സമ്മാനദാനവും ഉണ്ടായിരിക്കും.