ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ ഓൾ ഇന്ത്യ ക്രിസ്ത്യൻ അസോസിയേഷൻ നിലവിൽ വന്നു. രാജ്യത്ത് വിവിധ ക്രിസ്ത്യൻ സംഘടനകൾ നിലവിൽ ഉണ്ടെങ്കിലും ക്രിസ്ത്യൻ സമുദായത്തിൻ്റെ പൊതു വിഷയങ്ങളിൽ ഇടപ്പെടുന്ന ഒരു സംഘടനയുടെ അഭാവത്തിലാണ് ഇത്തരമൊരു സംഘടനക്ക് രൂപം നൽകിയതെന്ന് സംഘടനയുടെ പ്രസിഡന്റ് ആയി തിരഞ്ഞെടുത്ത ജോജോ തോമസ് പറഞ്ഞു.
മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമിറ്റിയുടെ ജനറൽ സ്രക്രട്ടറിയും ഓൾ മുംബൈ മലയാളി അസോസിയേഷൻ പ്രസിഡൻ്റും സാമൂഹ്യ സാംസ്കാരിക രംഗത്ത് സുപരിചിതനുമാണ് ജോജോ തോമസ്. ക്രിസ്ത്യൻ സമുദായത്തിലെ എല്ലാ വിഭാഗത്തിൽപ്പെട്ടവരെയും ഉൾപ്പെടുത്തി വരും ദിവസങ്ങളിൽ ഓൾ ഇന്ത്യ ക്രിസ്ത്യൻ അസോസിയേഷൻ എല്ലാ സംസ്ഥാനങ്ങളിലും സംസ്ഥാന, ജില്ല കമ്മിറ്റികൾ രൂപീകരിക്കുമെന്നും ജോജോ തോമസ് പറഞ്ഞു
ക്രസ്ത്യൻ സമുദായത്തിന്റെ ന്യായമായ ആവശ്യങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ സംഘടനയുടെ പ്രവർത്തനങ്ങൾ പ്രയോജനപ്പെടുത്തുമെന്ന് ഒൻപത് സംസ്ഥാനങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത പ്രതിനിധികൾ വ്യക്തമാക്കി. വിവിധ കൃസ്ത്യൻ സംഘടനകൾക്ക് അസോസിയേഷനുമായി ചേർന്ന് പ്രവർത്തിക്കുവാൻ സാഹചര്യം ഒരുക്കണമെന്നും യോഗത്തിൽ പങ്കെടുത്ത പ്രതിനിധികൾ ആവശ്യപ്പെട്ടു മഹാരാഷ്ട്ര , ജാർക്കൻഡ്, രാജസ്ഥാൻ, തെലുങ്കാന, അന്ത്രപ്രദേശ്, ഗോവ കർണാടക, തമിഴ് നാട്, കേരളം തുടങ്ങിയ സംസ്ഥാനത്തുള്ളവരാണ് യോഗത്തിൽ പങ്കെടുത്തത്
- ജയരാജ് വാരിയരും സംഘവുമെത്തി; കേരളപ്പിറവി ആഘോഷത്തിനായി മുംബൈ നഗരമൊരുങ്ങി
- കരുനാഗപ്പിള്ളി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു; നിർധന കുടുംബത്തിന് കൈത്താങ്ങായി സന്നദ്ധ സംഘടന
- ഉൾവെയിലേക്ക് കൂടുതൽ ട്രെയിൻ വേണം; റെയിൽവേ അധികാരികൾക്ക് നിവേദനം നൽകി
- കേരള സമാജം സാൻപാഡ പത്തൊമ്പതാമത് വാർഷികാഘോഷം നടന്നു
- പടയണിയും പാട്ടുമായി ലെജന്റ്സ് ലൈവ് നാളെ
- ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ തിളങ്ങി മലയാളികൾ (Watch Video)
- ട്രെയിനിടയിൽ വീണ 40 കാരനെ സാഹസികമായി രക്ഷപ്പെടുത്തി യാത്രക്കാരും റെയിൽവേ പോലീസും (Watch Video)
- മുംബൈയിൽ കേരളപ്പിറവി ആഘോഷം നവംബർ 10ന്
- പ്രൊഫ. സരിത അയ്യർ സീവുഡ്സ് ക്ഷേത്രത്തിൽ
- മുംബൈ ഓണാഘോഷം 2024; കൊട്ടിക്കലാശവുമായി താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷൻ (Watch Video)
- കല്യാണിൽ മുത്തപ്പൻ തിരുവപ്പന മഹോത്സവം
- ശബരിമല, ക്രിസ്മസ് സീസൺ; അടുത്ത 60 ദിവസത്തേക്ക് കേരളത്തിലേക്ക് ട്രെയിൻ ടിക്കറ്റില്ല
- പൻവേലിൽ വടംവലി മത്സരങ്ങൾ ഡിസംബർ 8ന്
- പതിമൂന്നാം മലയാളോത്സവം; സാഹിത്യ മത്സരങ്ങളുടെ അവസാന തിയ്യതി നീട്ടി