More
  HomeEntertainmentപൊന്നാനിപ്പുഴപോലെ ഒരു ഗാനം

  പൊന്നാനിപ്പുഴപോലെ ഒരു ഗാനം

  Published on

  spot_img

  “പുതുപൊന്നാനീ നീയൊരഴക്…
  പുതുപെണ്ണിനെപ്പോലെ മിഴിവ്….”
  പൊന്നാനിയെക്കുറിച്ചൊരു ഗാനമൊരുങ്ങുന്നു…

  പുതുപൊന്നാനി പുഴയും പരിസര പ്രദേശങ്ങളും കടൽക്കാഴ്ചയും പൊന്നാനിയുടെ ചരിത്രവും ഭൂമിശാസ്ത്രവും സംസ്കാരികത്തനിമയും സാമൂഹ്യജീവിതവും ഉത്സവാഘോഷങ്ങളും ജനങ്ങളുടെ ആചാരാനുഷ്ഠാനങ്ങളും ഭക്ഷണ രീതികളും സംഗീതവും കലയും പ്രകൃതിസൗന്ദര്യവുമെല്ലാം സമ്മേളിക്കുന്ന വരികളിലൂടെ ഒരു നാടിൻ്റെ ഛായാചിത്രം വരക്കുകയാണ് വളരെ കുറച്ചു കാലങ്ങൾക്കകം തന്നെ മലയാള ഗാനലോകത്തിൻ്റെ ശ്രദ്ധ പിടിച്ചുപറ്റിയ “മ്യൂസിക് മുമ്പേ ” യുടെ ” പൊന്നാനി കിസ്സ ” എന്ന ഏറ്റവും പുതിയ ആൽബം.

  കവിയും ഗാനരചയിതാവും നാടക പ്രവർത്തകനുമായ പി കെ മുരളീകൃഷ്ണൻ്റെ വിരൽത്തുമ്പിലൂടെ ഒരു പുഴപോലെ ഒഴുകിവന്ന വരികൾക്ക്, ഈണം നൽകി ആലപിച്ചിരിക്കുന്നത്, ഇതിനകം സാമുഹ്യ മാധ്യമത്തിലൂടെ വേറിട്ട ശബ്ദവും വ്യത്യസ്തമായ ആലാപനശൈലിയും കൊണ്ട് മലയാള ഭാവഗാനലോകത്ത് സ്വന്തം ഇരിപ്പിടമുറപ്പിച്ച്, മലയാളികളുടെ ഹരമായിമാറിയ സജിത് പള്ളിപ്പുറമാണ്. സുനിലാൽ ചേർത്തല പാശ്ചാത്തല സംഗീതമൊരുക്കുന്ന ഗാനത്തിൻ്റെ ദൃശ്യ സാക്ഷാൽക്കാരം നിർവ്വഹിച്ചിരിക്കുന്നത് സംവിധാന രംഗത്ത് സ്വന്തം കയ്യൊപ്പ് ചാർത്തിയ ഉണ്ണികൃഷ്ണൻ യവനികയാണ്. പൊന്നാനി പാണ്ടികശാല, നരണിപ്പുഴ, ഹാർബർ, പൊന്നാനി പുഴ, കനോലി കനാൽ എന്നിവിടങ്ങളിൽ വെച്ച് ചിത്രീകരിച്ച ഈ മ്യൂസിക് ആൽബത്തിൽ

  “പൊന്നാനിയുടെ പാട്ടുകാരൻ” എന്നറിയപ്പെടുന്ന, പരമ്പരാഗത പാട്ടുകാരനായ അബ്ദുള്ളക്കുട്ടി പൊന്നാനിയും ഹാർമ്മോണിസ്റ്റ് മുജീബ് കൊട്ടിലുങ്ങൽ, തബലിസ്റ്റ് അഷറഫ് വെളിയങ്കോട്, അക്ബർ ബാപ്പു, നസീർ പൊന്നാനി എന്നിവരും ഫ്രൻ്റ്സ് ഓർക്കസ്ട്രയോടൊപ്പം വേഷമിടുന്നു. ഒരു പാട്ടിലൂടെ, ഒരു ദേശത്തിൻ്റെ ചരിത്രവും സംസ്കാരവും അന്വേഷിച്ചുകൊണ്ട് ഒരു കൂട്ടം കലാസ്നേഹികൾ നടത്തുന്ന യാത്രക്കിടയിൽ കണ്ടെത്തിയ, ഇന്നും തട്ടിൻ പുറങ്ങളിൽ മാത്രമൊതുങ്ങി നിൽക്കുന്ന പൊന്നാനിയുടെ സ്വന്തം പാട്ടുസംഘങ്ങളിലെ ഇനിയും അറിയപ്പെടേണ്ട കലാകാരൻമാരെ പരിചയപ്പെടുത്തുകകൂടിയാണ് ഈ സംഗീത വിരുന്നിലൂടെ മ്യൂസിക് മുമ്പേ ചെയ്യുന്നത്.

  പൊന്നാനി പ്രദേശവാസികളായ പലരും തങ്ങളുടെ പച്ചയായ ജീവിതം പകർത്തി വെച്ച് ഒരു സംഗീതയാത്രയുടെ ഭാഗമാകുന്ന ഈ ആൽബം നാളെ റിലീസാകും. ഗാനമാസ്വദിക്കുവാനും ഗാനത്തിലൂടെ ഒരു നാട്ടുയാത്രയനുഭവിക്കാനും ചരിത്രഗതി മാറ്റിമറിച്ച ഒരു തനതുസാംസ്കാരത്തിൻ്റെ ഈടുവെപ്പുകളുടെ ഓർമ്മ പുതുക്കുവാനും പങ്കുവെക്കാനും www.youtube.com/musicmumbe എന്ന ചാനൽ സന്ദർശിക്കുക.

  Latest articles

  ഇൻമേക് മഹാരാഷ്ട്ര ചാപ്റ്റർ ബിസിനസ് രംഗത്ത് സുപ്രധാന നേട്ടം: മന്ത്രി അതുൽ സാവേ

  ഇൻമേക് മഹാരാഷ്ട്ര ചാപ്റ്ററിൻ്റെ ഉദ്ഘാടനം ബിസിനസ് രംഗത്ത് ഒരു സുപ്രധാന നേട്ടമാണെന്നും ചേംബറിന് പൂർണ്ണഹൃദയത്തോടെ പിന്തുണ നൽകുമെന്നും മുംബൈ...

  അക്ഷരങ്ങളെ അനാഥമാക്കി എഴുത്തിൻ്റെ കർമ്മയോഗി വിടവാങ്ങി

  മുംബൈയിലെ മുതിർന്ന എഴുത്തുകാരൻ സി കെ കെ പിള്ള (കൊച്ചു കുഞ്ഞു പിള്ള) വിട പറഞ്ഞു. ഇന്ന് ഉച്ചയ്ക്കായിരുന്നു...

  കവിത:- മൗനരാഗം (രചന: ശില്പ.എസ്)

  മഴമേഘങ്ങൾ മൂടിയ മാനം പോൽ,മൗനരാഗങ്ങളൊളിപ്പിച്ചൊരാ പെൺ മനസ്സ്.ക്ഷോഭമായ് പെയ്യും മഴക്കു മുൻപേ,മൗനം പൂണ്ടൊരാ പ്രകൃതി പോലെ … പെയ്യുന്നിതാ മഴഅലഞ്ഞു...

  മലയാള സിനിമ രംഗം പുനരാവിഷ്കരിച്ച് വിദ്യ ബാലൻ; സംഗതി ഏറ്റെടുത്ത് ആരാധകരും

  ബോളിവുഡ് താരം വിദ്യാബാലനാണ് തന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ മലയാള സിനിമയോടുള്ള ഇഷ്ടം വെളിപ്പെടുത്തിയത് . ദേശീയ...

  More like this

  ഇൻമേക് മഹാരാഷ്ട്ര ചാപ്റ്റർ ബിസിനസ് രംഗത്ത് സുപ്രധാന നേട്ടം: മന്ത്രി അതുൽ സാവേ

  ഇൻമേക് മഹാരാഷ്ട്ര ചാപ്റ്ററിൻ്റെ ഉദ്ഘാടനം ബിസിനസ് രംഗത്ത് ഒരു സുപ്രധാന നേട്ടമാണെന്നും ചേംബറിന് പൂർണ്ണഹൃദയത്തോടെ പിന്തുണ നൽകുമെന്നും മുംബൈ...

  അക്ഷരങ്ങളെ അനാഥമാക്കി എഴുത്തിൻ്റെ കർമ്മയോഗി വിടവാങ്ങി

  മുംബൈയിലെ മുതിർന്ന എഴുത്തുകാരൻ സി കെ കെ പിള്ള (കൊച്ചു കുഞ്ഞു പിള്ള) വിട പറഞ്ഞു. ഇന്ന് ഉച്ചയ്ക്കായിരുന്നു...

  കവിത:- മൗനരാഗം (രചന: ശില്പ.എസ്)

  മഴമേഘങ്ങൾ മൂടിയ മാനം പോൽ,മൗനരാഗങ്ങളൊളിപ്പിച്ചൊരാ പെൺ മനസ്സ്.ക്ഷോഭമായ് പെയ്യും മഴക്കു മുൻപേ,മൗനം പൂണ്ടൊരാ പ്രകൃതി പോലെ … പെയ്യുന്നിതാ മഴഅലഞ്ഞു...