മുംബൈ മലയാളിയായ നിഖിൽ നായർ സംവിധാനം ചെയ്തോരുക്കുന്ന ലെജന്റ്‌സ് ലൈവിൽ ഗായകൻ സുരേഷ് വാഡ്ക്കർ പാടുമ്പോൾ വേദിയിൽ പശ്ചാത്തലമായി ഒരുങ്ങുന്ന പടയണിക്കോലങ്ങൾ കലാസ്വാദകർക്ക് നൂതനാനുഭവമായിരിക്കും.
നിഖിൽ നായർ ഒരുക്കുന്ന ലെജന്റ്‌സ് ലൈവിന്റെ ആദ്യപതിപ്പാണിത്. പടയണി കലാകാരനായ കെ.ആർ. രഞ്ജിത്ത് കടമ്മനിട്ടയുടെ നേതൃത്വത്തിലാണ് പാളക്കോലങ്ങളും കുരുത്തോല കൈവിരുതുകളും സ്വപ്ന നഗരത്തിൽ വിസ്മയം തീർക്കുക.
മുളുണ്ട് കാളിദാസ് നാട്യമന്ദിർ ഹാളിൽ ശനിയാഴ്ച വൈകീട്ട് ഏഴിനാണ് പരിപാടി. BookMyShow
കടമ്മനിട്ട ഗോത്രകലാകളരിയിലെ കലാകാരന്മാരായ അനീഷ് കടമ്മനിട്ട, സജിത്ത്, കൃഷ്ണകുമാർ, ഉമേഷ്, രണ്ടീപ് എന്നിവരാണ് അരങ്ങിലെത്തുന്നത്. ഗായിക വൈശാലി സാമന്തും പങ്കെടുക്കും.
ഗിരിജാ വെൽഫെയൽ അസോസിയേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഈ ഗാനസന്ധ്യയിൽ പ്രത്യേക അതിഥികളായി അനാഥാലയങ്ങളിലെ കുട്ടികളുമെത്തും.