More
    HomeEntertainmentമറാഠി-മലയാളി എത്ത്‌നിക് ഫെസ്റ്റിവൽ ഫെബ്രുവരി 3 മുതൽ

    മറാഠി-മലയാളി എത്ത്‌നിക് ഫെസ്റ്റിവൽ ഫെബ്രുവരി 3 മുതൽ

    Published on

    മറാഠി-മലയാളി എത്ത്‌നിക് ഫെസ്റ്റിവൽ സീസൺ 5 ഫെബ്രുവരി മൂന്നുമുതൽ അഞ്ചുവരെ വർളിയിലെ സാംസ്കാരിക മന്ത്രാലയത്തിനു കീഴിലുള്ള നെഹ്റു സയൻസ് സെന്ററിൽ നടക്കും. മഹാരാഷ്ട്രയിലും കേരളത്തിലുമുള്ള കലാ-സംസ്കാരിക തനിമകളെ സമന്വയിപ്പിച്ചാണ് മറാഠി-മലയാളി എത്ത്‌നിക് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. കേന്ദ്രസർക്കാരിന്റെ സാംസ്കാരിക മന്ത്രാലയത്തിനുകീഴിലുള്ള നെഹ്‌റു സയൻസ്‌ സെന്ററിന്റെ സഹകരണത്തോടെ ഓൾ മുംബൈ മലയാളി അസോസിയേഷനാണ് (അമ്മ) പരിപാടിക്ക് രൂപംനൽകിയത്. ലാവണി, കോളി ഡാൻസ്, മംഗളഗൗരി, രംഗോളി, തുടങ്ങിയ മഹാരാഷ്ട്രയുടെ കലാരൂപങ്ങളും മോഹിനിയാട്ടം, മാർഗംകളി, ഒപ്പന, നാടോടിനൃത്തങ്ങൾ തുടങ്ങിയ കേരളീയകലകളും അരങ്ങേറും. വൈകീട്ട് അഞ്ചുമുതൽ എട്ടുവരെ ക്ഷണിക്കപ്പെട്ട സദസ്സിനുമുന്നിലാണ് പരിപാടികൾ അവതരിപ്പിക്കപ്പെടുകയെന്ന് പ്രോഗ്രാം കമ്മിറ്റി ഡയറക്ടറും അമ്മ പ്രസിഡന്റുമായ ജോജോ തോമസ് പറഞ്ഞു.

    വിദ്യാർഥികൾക്കായി മറാഠി-മലയാളി സംസ്കാരികവിനിമയം അടിസ്ഥാനമാക്കി രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ ചിത്രരചന, പ്രസംഗം, രംഗോളി, ലാവണി, മോഹിനിയാട്ടം, കോളിഡാൻസ് തുടങ്ങിയമത്സരങ്ങൾ സംഘടിപ്പിക്കും. പങ്കെടുക്കുന്നവർക്ക് 9920442272 എന്ന നമ്പറിൽ ബന്ധപ്പെടാം.

    Latest articles

    വനിതാ സംരംഭകരെ ആദരിച്ച് ഖാർഘർ സമാജം

    ലോക വനിതാ ദിനത്തിൽ ഖാർഘറിലെ വളർന്നു വരുന്ന വനിതാ സംരഭകരെ ആദരിച്ച് ഖാർഘർ കേരള സമാജം മാതൃകയായി ....

    സുരേഷ് വര്‍മ്മയുടെ “കഥകളും കാലവും” സാഹിത്യ സായാഹ്നത്തിൽ

    ഡോംബിവിലി കേരളീയ സമാജത്തിന്റെ സാഹിത്യ സായാഹ്നം പരിപാടിയില്‍ മുതിര്‍ന്ന ചെറുകഥാകൃത്തും സാംസ്കാരിക പ്രവർത്തകനുമായ സുരേഷ് വര്‍മ്മ 'എന്റെ കഥയും...

    SNDP യോഗം ഡോംബിവ്‌ലി ലോക വനിതാ ദിനം ആഘോഷിച്ചു

    ശ്രീനാരായണ ധർമ്മ പരിപാലന യോഗം (3823 നമ്പർ ) ഡോംബിവലി വനിതാ സംഘം യൂണിറ്റിനെ നേതൃത്വത്തിൽ ലോക...

    മുംബൈയിൽ ഇന്ത്യയുടെ ആദ്യ പോഡ് ടാക്സി ശൃംഖല അടുത്ത വർഷം സേവനം തുടങ്ങും

    കഴിഞ്ഞ ദശകത്തിൽ വൻതോതിലുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് സാക്ഷ്യം വഹിച്ച ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ഇപ്പോൾ ഇന്ത്യയിലെ...
    spot_img

    More like this