HomeEntertainmentഇന്നത്തെ നടന്മാരിൽ പൗരുഷമില്ലെന്ന് ബോളിവുഡ് താരം അജയ് ദേവ്ഗൺ

ഇന്നത്തെ നടന്മാരിൽ പൗരുഷമില്ലെന്ന് ബോളിവുഡ് താരം അജയ് ദേവ്ഗൺ

Published on

സിനിമയിൽ ഇന്ന് പൗരുഷമുള്ള നടന്മാരുടെ കുറവുണ്ടെന്ന് അജയ് ദേവ്ഗൺ പറയുന്നു: ശരീരത്തിൽ മസിലുകൾ രൂപപ്പെടുത്തിയത് കൊണ്ടൊന്നും പുരുഷനാകില്ലെന്നും ആക്ഷൻ ഹീറോ ചൂണ്ടിക്കാട്ടി.

പുതിയ തലമുറയിൽ നടന്മാരുണ്ടെങ്കിലും ഇവർക്ക് ആർക്കും പൗരുഷമില്ലെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ അജയ് ദേവ്ഗൺ കുറ്റപ്പെടുത്തിയത്.

അതെ സമയം ജാക്കി ഷ്രോഫ്, സണ്ണി ഡിയോൾ തുടങ്ങിയ മുതിർന്ന അഭിനേതാക്കളെ അജയ് പ്രശംസിച്ചു. ശരീരപ്രകൃതി മാത്രമല്ല മനോഭാവമാണ് പുരുഷത്വത്തെ നിർവചിക്കുന്നതെന്നും ദേവഗൺ പറഞ്ഞു. ജാക്കി ഷ്റോഫ് മുതൽ അമിതാഭ് ബച്ചൻ വരെയുള്ള നടന്മാർ പൗരുഷമുള്ള കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ വിശ്വസനീയമായ രീതിയിൽ അവതരിപ്പിച്ചവരാണെന്നും അജയ് ദേവ്ഗൺ പറഞ്ഞു.

അജയ് ദേവ്ഗൺ തൻ്റെ മാച്ചോ ഇമേജിലൂടെയാണ് ഓൺ-സ്‌ക്രീനിലൂടെ അറിയപ്പെടുന്നത്. പലപ്പോഴും ഗുണ്ടകളെ തല്ലുക, സ്ത്രീകളെ സംരക്ഷിക്കുക, തുടങ്ങിയ സ്ക്രീൻ കഥാപാത്രങ്ങളിൽ തിളങ്ങിയിട്ടുള്ള നടനാണ് ദേവ്ഗൺ.

അക്ഷയ് കുമാർ പത്ത് പേരെ അടിച്ചു വീഴ്ത്തുമ്പോഴും , സണ്ണി ഡിയോൾ ഒരു ഹാൻഡ് പമ്പ് വലിച്ചെടുത്ത് ആയുധമാക്കുമ്പോഴും കാണികൾ കൈയ്യടിക്കുന്നത് അവർക്കത് ചെയ്യാൻ കഴിയുമെന്നുള്ള വിശ്വാസമാണെന്നും അജയ് പറഞ്ഞു. എന്നാൽ ഇന്നത്തെ തലമുറയിൽ, ആർക്കും ഇതിനുള്ള കഴിവില്ലെന്നാണ് അജയ് ദേവ്ഗൺ ചൂണ്ടിക്കാട്ടുന്നത്.

ദൃശ്യത്തിന്റെ ഹിന്ദി പതിപ്പുകളിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തോട് നീതി പുലർത്തിയ നടൻ കാണികളുടെ പ്രശംസ പിടിച്ച് പറ്റിയിരുന്നു.

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this