ഫെയ്മ മഹാരാഷ്ട്രയുടെ നേതൃത്വത്തിൽ വയനാട് ദുരിത ബാധിതർക്ക് സഹായം എത്തിക്കുക എന്ന കർത്തവ്യം ഏറ്റെടുത്ത് സേവ് വയനാട് ഗ്രൂപ്പിലൂടെ സംഭരിച്ച 301876.41 രൂപ ദുരന്ത ഭൂമിയിൽ മാതാപിതാക്കൾ ഉൾപ്പെടെ സർവ്വരും നഷ്ടപ്പെട്ട അഞ്ചു കുട്ടികൾ അനാഥരായിട്ടുണ്ട്.കുട്ടികളുടെ സംരക്ഷണത്തിനായി IAG ആവശ്യപ്രകാരം സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് – മിഷൻ വാത്സല്യ – ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൻ്റെ കീഴിൽ- വയനാട് ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെയും കുട്ടികളുടെയും പേരിലുള്ള ജോയിൻ്റ് അക്കൗണ്ടിൽ നിക്ഷേപിച്ചു കൈമാറി . പതിനെട്ട് വയസ്സിനു ശേഷം ഈ തുക കുട്ടികൾക്ക് സ്വതന്ത്രമായി ഉപയോഗിക്കാവുന്നതും നിക്ഷേപ തുകയുടെ പലിശ ഓരോ മാസവും ബാങ്കിൽ നിന്ന് നേരിട്ട് കുട്ടികളുടെ വിദ്യാഭ്യാസ ചെലവിനായി നൽകുന്നതാണ്.
വയനാട് ജില്ലാ കളക്ടർ ചേമ്പറിൽ വച്ച് നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ ഐ എ എസ്, വയനാട് ജില്ല ശിശു സംരക്ഷണ വകുപ്പ് ഓഫീസർ കാർത്തിക, IAG വയനാട് ജില്ല കോർഡിനേറ്റർ അരുൺപീറ്റർ എന്നിവർക്ക് ഫെയ്മ മഹാരാഷ്ട്ര മുഖ്യരക്ഷാധികാരി എ.ജയപ്രകാശ് നായർ, ഫെയ്മ നാഷണൽ വൈസ് പ്രസിഡണ്ട് രജികുമാർ, ഫെയ്മ മഹാരാഷ്ട്ര സെക്രട്ടറി പി.പി അശോകൻ, ഖജാൻജി അനു ബി നായർ, മുംബൈ സോണൽ സെക്രട്ടറി ശിവപ്രസാദ് കെ നായർ, ക്യാപ്റ്റൻ സത്യൻ പാണ്ടിയാൽ, ഫെയ്മ കർണ്ണാടക സംഘടന നേതാക്കളായ എ.ആർ സുരേഷ്കുമാർ, വിനോദ്, സലി കുമാർ, വിവേക് എന്നിവർ ചേർന്ന് കൈമാറി.
കൽപ്പറ്റ നഗരസഭ കൗൺസിലർ ശിവരാമൻ, മേപ്പാടി പഞ്ചായത്ത് മുൻ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ചന്ദ്രശേഖരൻ തമ്പി, എന്നിവർ ഔദ്യോഗിക ചടങ്ങിൽ സന്നിഹിതരായിരുന്നു
- പൂർവ്വ വിദ്യാർത്ഥിയുടെ സാഹസിക പ്രകടനത്തിന് വേദിയൊരുക്കി ഹോളിഏഞ്ചൽസ് (Video)
- കേംബ്രിഡ്ജ് സർവ്വകലാശാലയിൽ ഇനി ഗുരുദേവ ദർശനം ഗവേക്ഷണത്തിന്
- രാവിലെ ഉറങ്ങിയെഴുന്നേറ്റില്ല; അകാലത്തിൽ വിട പറഞ്ഞു സുരേഷ്
- ബെസ്റ്റിയിലെ ഗാനങ്ങൾ പുറത്തിറക്കി; മുംബൈയിൽ നടന്ന ചടങ്ങിൽ ജാവേദ് അലി, അഷ്‌കർ സൗദാൻ, സാക്ഷി അഗര്‍വാള്‍ പങ്കെടുത്തു
- മലയാളത്തിലെ പ്രിയ സാഹിത്യകാരനെയും ഗായകനെയും അനുസ്മരിക്കുന്നു