More
    HomeNewsകരുതലിന്റെ സ്നേഹസ്പർശവുമായി ഓർത്തഡോക്സ് സഭ ബോംബെ ഭദ്രാസന സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ഫെബ്രുവരി രണ്ടിന് തുടക്കം

    കരുതലിന്റെ സ്നേഹസ്പർശവുമായി ഓർത്തഡോക്സ് സഭ ബോംബെ ഭദ്രാസന സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ഫെബ്രുവരി രണ്ടിന് തുടക്കം

    Published on

    spot_img

    മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ബോംബെ ഭദ്രാസനത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ഫെബ്രുവരി രണ്ടിന് തുടക്കമാകും. ആഘോഷ പരിപാടികളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പതിനൊന്നാമത് ബോംബെ ഓർത്തഡോക്സ് കൺവെൻഷനും നടക്കും.

    ഫെബ്രുവരി രണ്ടിന് വൈകീട്ട് അഞ്ചിന് ഭദ്രാസന മെത്രാപ്പൊലീത്ത ഗീവറുഗീസ് മാർ കൂറിലോസിന്റെ അധ്യക്ഷതയിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയാ മാർ നിക്കോളോവാസ് ബോംബെ ഭദ്രാസന സഹായ മെത്രാപ്പൊലീത്ത ഡോ. ഗീവറുഗീസ് മാർ തെയോഫിലോസ് എന്നിവർ പങ്കെടുക്കും.

    അഖില മലങ്കര വൈദികസംഘം ജനറൽ സെക്രട്ടറി ഫാദർ ഡോ. നൈനാൻ വി. ജോർജ് സുവിശേഷ പ്രസംഗം നടത്തും.

    സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഭദ്രാസനം ജീവകാരുണ്യം, സേവനം,
    ആതുരപരിചരണം, വിവാഹം, വൈദ്യസഹായം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ സമൂഹത്തിലെ ഏറ്റവും ദുർബലരായ ആളുകൾക്കായി പതിനഞ്ച് പദ്ധതികൾക്ക് തുടക്കം കുറിച്ചിരിക്കുകയാണെന്ന് മെത്രാപ്പൊലീത്ത ഗീവറുഗീസ് മാർ കൂറിലോസ് പറഞ്ഞു.

    പാവപ്പെട്ട കുടുംബങ്ങൾക്കായി പത്ത് വീടുകൾ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ 50 പെൺകുട്ടികൾക്ക് വിവാഹത്തിന് സാമ്പത്തിക സഹായം, നിർധന കുടുംബങ്ങൾക്ക് ചികിത്സാ സഹായം, ക്യാൻസർ രോഗികൾക്ക് നെരൂളിലെ മാർ തെയോഫിലോസ് ഭവനിൽ സൗജന്യ താമസവും ഭക്ഷണവും, വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ, ശനിയാഴ്ചകളിൽ നവി മുംബൈ മുനിസിപ്പൽ ആശുപത്രിക്ക് മുന്നിൽ 200 പേർക്ക് സൗജന്യ ഭക്ഷണം, മുംബൈ, നവി മുംബൈ, പൂനെ എന്നിവിടങ്ങളിൽ കൗൺസിലിംഗ് സെന്ററുകൾ, സ്ത്രീകൾക്ക് സ്വയം തൊഴിൽ പരിശീലനം, വിശുദ്ധ നാടുകളിലേക്ക് തീർഥാടനം തുടങ്ങിയ പദ്ധതികളാണ് സഭ ചേർത്ത് വയ്ക്കുന്നത്.

    Latest articles

    പൊന്നാനി എം.ഇ.എസ് കോളേജിലെ ലൈബ്രറിയിലും ഇടം നേടി രാജൻ കിണറ്റിങ്കരയുടെ കവിതാ സമാഹാരം

    രാജൻ കിണറ്റിങ്കര എഴുതി പ്രമുഖ എഴുത്തുകാരൻ  സി. രാധാകൃഷ്ണന്റെ അവതാരികയിൽ  2014 -15 ൽ പ്രസിദ്ധീകരിച്ച "കാലഭേദങ്ങൾ" എന്ന...

    ട്രൂ ഇന്ത്യൻ വാർഷിക ആഘോഷം; ലളിത ധാര ഉത്‌ഘാടനം നിർവഹിച്ചു

    ഡോംബിവ്‌ലി പലാവ സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന, ഇന്റർനാഷണൽ ഡാൻസ് കൗൺസിൽ ( യുനെസ്കോ ) അംഗത്വമുള്ള ട്രൂ ഇന്ത്യൻ...

    ബോംബെ കേരളീയ സമാജം 59മത് വാർഷിക നടത്ത മത്സരം നടത്തി

    ബോംബെ കേരളീയ സമാജം ഇന്ന് (02.02.2025) മുംബൈയിൽ നടത്ത മത്സരം സംഘടിപ്പിച്ചു. ദാദർ ശിവാജി പാർക്കിൽ രാവിലെ 6-30...

    കേരളീയ കൾച്ചറൽ സൊസൈറ്റിക്ക് പുതിയ ഭാരവാഹികൾ

    കേരളീയ കൾച്ചറൽ സൊസൈറ്റിയുടെ പത്താമത് പൊതുയോഗം നടന്നു. കെ.സി എസ് ഓഫിസ് അങ്കണത്തിൽ നടന്ന യോഗത്തിൽ പുതിയ ഭാരവാഹികളെ...
    spot_img

    More like this