More
    Homeഅടിപൊളി നൃത്തചുവടുകയുമായി വാർഷികത്തെ കളറാക്കി കൈരളി കൾച്ചറൽ അസോസിയേഷൻ (Video)

    അടിപൊളി നൃത്തചുവടുകയുമായി വാർഷികത്തെ കളറാക്കി കൈരളി കൾച്ചറൽ അസോസിയേഷൻ (Video)

    Published on

    spot_img

    ഇത് ആഘോഷം വേറെ ലെവൽ !! താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷന്റെ മുപ്പത്തി രണ്ടാമത് വാർഷികാഘോഷ പരിപാടികളാണ് അംഗങ്ങൾ ചേർന്നവതരിപ്പിച്ച വൈവിധ്യമാർന്ന നൃത്ത പരിപാടികൾ കൊണ്ട് ശ്രദ്ധ നേടിയത്.

    തിരക്ക് പിടിച്ച ജീവിതത്തിനിടയിലും ഒത്തുകൂടാനും ഒരുമയോടെ സന്തോഷം പങ്കിടാനും സംഘടനയിലെ കലാകാരന്മാർ കൈകോർത്തപ്പോൾ മികച്ച കലാവിരുന്നായി.

    ജനുവരി 25ന് ശനിയാഴ്ച താനെ ശ്രീരംഗ് സ്കൂളിൽ നടന്ന ആഘോഷപരിപാടികൾ
    അസോസിയേഷൻ പ്രസിഡന്റ് എം. ആർ. സുധാകരൻ, സെക്രട്ടറി പി. കെ. രമേശൻ, ട്രഷറർ ബി. പ്രസാദ്, പ്രോഗ്രാം കൺവീനർ കെ. ബാലകൃഷ്ണൻ എന്നിവർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

    തുടർന്ന് അസോസിയേഷൻ മെമ്പർമാരും അവരുടെ കുടുംബങ്ങളും അവതരിപ്പിച്ച വിവിധ പരിപാടികൾ അരങ്ങേറി.

    2023-24 അദ്ധ്യയന വർഷത്തിൽ ഉന്നത വിജയം കൈവരിച്ചവർക്ക് ക്യാഷ് അവാർഡും സർട്ടിക്കറ്റും അടങ്ങുന്ന മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു.

    SSC, HSC വിഭാഗത്തിൽ നൈനിക കുമാർ, അനിരുദ്ധ് നടെഷ്കുമാർ, ശ്രീഹരി രാജേന്ദ്രൻ എന്നീ വിദ്യാർത്ഥികളും പ്രൊഫഷണൽ ഡിഗ്രി വിഭാഗത്തിൽ ഇ. രാമചന്ദ്രനും, എക്സ്ട്രാ കരിക്കുലർ വിഭാഗത്തിൽ മീനാക്ഷി ഗോപാലകൃഷ്ണൻ മേനോൻ, ഇദാന്ത് രാജേഷ്, മുദ്രിക രാജേഷ് എന്നിവരും മെറിറ്റ് അവാർഡുകൾ ഏറ്റുവാങ്ങി.

    മ്യൂസിക് ടീച്ചർ ശമ്പാലി ബാനർജിയും വിദ്യാർത്ഥികളും ഹിന്ദുസ്ഥാനി സംഗീതക്കച്ചേരി അവതരിപ്പിച്ചു.

    നൃത്താധ്യാപിക സായി ഗീതാ മോഹന്റെ നാട്യദീപം ഡാൻസ് ക്ലാസിലെ വിദ്യാർത്ഥികളായ കേസിയ, ജോയൻ, അഭിര, തന്യ, ആര്യ, ജിജ, ജ്യോതിക, നിഹിര, നിഷ്ക, ദുർഗ, ഹിത, അനയ, അദ്വൈത, സ്മൃതി, രമ്യ എന്നിവർ വിവിധ തരം നൃത്തങ്ങൾ അവതരിപ്പിച്ചു.

    മലയാളം ക്ലാസ്സിലെ വിദ്യാർത്ഥികളായ അനഘ, തേജസ്‌, മീനാക്ഷി, അനിരുധ്, അനിവർധൻ എന്നിവർ ഗാനങ്ങളും കീർത്തനവും ആലപിച്ചു.

    ശാലിനി പ്രസാദിന്റെ നേതൃത്വത്തിൽ വനിതാ വിഭാഗം അംഗങ്ങളായ രജനി ബാലകൃഷ്ണൻ, സ്വപ്ന രാമചന്ദ്രൻ, വനജ ശ്രീകുമാർ, മീര ജിനചന്ദ്രൻ, ലത സുരേഷ്, ജയ വിജയകുമാർ, ബീന ഉണ്ണികൃഷ്ണൻ,വിനിത അനിൽ,സ്മിത വിശ്വനാഥ് മേനോൻ, ശ്രുതി ജിഷ്ണു,ഷിൽന പ്രഗീത്, ഷിംന, കീർത്തന എന്നിവർ കൈകൊട്ടിക്കളിയും, ഫ്യൂഷൻ ഡാൻസും അവതരിപ്പിച്ചു.

    സുരേഷിന്റെ നേതൃത്വത്തിൽ ബാലകൃഷ്ണൻ, മോഹൻ മേനോൻ, പ്രസാദ്, രമേശൻ, രാമചന്ദ്രൻ എന്നിവർ ഫ്യൂഷൻ ഡാൻസ് അവതരിപ്പിച്ചു.

    ഗായകൻ പി.ജയചന്ദ്രന് സമർപ്പണമായി അദ്ദേഹം ആലപിച്ച ഗാനങ്ങൾ കോർത്തിണക്കിയ സംഗീതപരിപാടി സിദ്ധിജ രമേഷ്, വിജയ രമേശൻ, ശ്രുതി ജിഷ്ണു, രമേശൻ, സുരേഷ്, ബാലകൃഷ്ണൻ, രാമചന്ദ്രൻ എന്നിവർ അവതരിപ്പിച്ചു.

    എം. ടി. വാസുദേവൻ നായരെ അനുസ്മരിച്ചു കൊണ്ടുള്ള പ്രത്യേക പരിപാടിയും അരങ്ങേറി.

    രാധാകൃഷ്ണൻ, സിദ്ധിജ, നാരായൺ എന്നിവർ ഗാനങ്ങൾ ആലപിച്ചു.

    സുരേഷ്, പ്രഭാകരൻ, പ്രസാദ് എന്നിവർ കോമഡി സ്കിറ്റ് അവതരിപ്പിച്ചു.

    മലയാളം ക്ലാസ്സ്‌ അധ്യാപകരായ സുധി, സൗമ്യ എന്നിവരെയും, സായി ഗീത മോഹൻ, സമ്പാലി ബാനർജി, കെ. എം.സുരേഷ്, ശാലിനി എന്നിവരെയും ആദരിച്ചു.

    അസോസിയേഷൻ അംഗങ്ങളായ ഭരതൻ മേനോൻ, ഉണ്ണികൃഷ്ണൻ,നാരായണൻ കുട്ടി നമ്പ്യാർ, രവികുമാർ, അജിത്കുമാർ, ജിനചന്ദ്രൻ, ശശികുമാർ മേനോൻ, അജിത് രാജപ്പൻ, സുരേഷ് വി , നാരായണൻ,ദാമോദരൻ, സുധി,കുഞ്ഞുമോൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകുകയും സമ്മാനദാനം നിർവഹിക്കുകയും ചെയ്തു.

    പ്രസിഡന്റ് എം. ആർ. സുധാകരൻ സ്വാഗതവും സെക്രട്ടറി പി. കെ. രമേശൻ നന്ദിയും പറഞ്ഞു.

    ഇ. രാമചന്ദ്രനും പ്രകാശ് നായരും പരിപാടികൾ നിയന്ത്രിച്ചു.

    Latest articles

    പൊന്നാനി എം.ഇ.എസ് കോളേജിലെ ലൈബ്രറിയിലും ഇടം നേടി രാജൻ കിണറ്റിങ്കരയുടെ കവിതാ സമാഹാരം

    രാജൻ കിണറ്റിങ്കര എഴുതി പ്രമുഖ എഴുത്തുകാരൻ  സി. രാധാകൃഷ്ണന്റെ അവതാരികയിൽ  2014 -15 ൽ പ്രസിദ്ധീകരിച്ച "കാലഭേദങ്ങൾ" എന്ന...

    ട്രൂ ഇന്ത്യൻ വാർഷിക ആഘോഷം; ലളിത ധാര ഉത്‌ഘാടനം നിർവഹിച്ചു

    ഡോംബിവ്‌ലി പലാവ സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന, ഇന്റർനാഷണൽ ഡാൻസ് കൗൺസിൽ ( യുനെസ്കോ ) അംഗത്വമുള്ള ട്രൂ ഇന്ത്യൻ...

    ബോംബെ കേരളീയ സമാജം 59മത് വാർഷിക നടത്ത മത്സരം നടത്തി

    ബോംബെ കേരളീയ സമാജം ഇന്ന് (02.02.2025) മുംബൈയിൽ നടത്ത മത്സരം സംഘടിപ്പിച്ചു. ദാദർ ശിവാജി പാർക്കിൽ രാവിലെ 6-30...

    കേരളീയ കൾച്ചറൽ സൊസൈറ്റിക്ക് പുതിയ ഭാരവാഹികൾ

    കേരളീയ കൾച്ചറൽ സൊസൈറ്റിയുടെ പത്താമത് പൊതുയോഗം നടന്നു. കെ.സി എസ് ഓഫിസ് അങ്കണത്തിൽ നടന്ന യോഗത്തിൽ പുതിയ ഭാരവാഹികളെ...
    spot_img

    More like this

    പൊന്നാനി എം.ഇ.എസ് കോളേജിലെ ലൈബ്രറിയിലും ഇടം നേടി രാജൻ കിണറ്റിങ്കരയുടെ കവിതാ സമാഹാരം

    രാജൻ കിണറ്റിങ്കര എഴുതി പ്രമുഖ എഴുത്തുകാരൻ  സി. രാധാകൃഷ്ണന്റെ അവതാരികയിൽ  2014 -15 ൽ പ്രസിദ്ധീകരിച്ച "കാലഭേദങ്ങൾ" എന്ന...

    ട്രൂ ഇന്ത്യൻ വാർഷിക ആഘോഷം; ലളിത ധാര ഉത്‌ഘാടനം നിർവഹിച്ചു

    ഡോംബിവ്‌ലി പലാവ സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന, ഇന്റർനാഷണൽ ഡാൻസ് കൗൺസിൽ ( യുനെസ്കോ ) അംഗത്വമുള്ള ട്രൂ ഇന്ത്യൻ...

    ബോംബെ കേരളീയ സമാജം 59മത് വാർഷിക നടത്ത മത്സരം നടത്തി

    ബോംബെ കേരളീയ സമാജം ഇന്ന് (02.02.2025) മുംബൈയിൽ നടത്ത മത്സരം സംഘടിപ്പിച്ചു. ദാദർ ശിവാജി പാർക്കിൽ രാവിലെ 6-30...