മഹാരാഷ്ട്രയിലെ ബുൾദാന ജില്ല സംഘടനയായ ഫെയ്മ കേരളാ സമാജം ബുൾദാനയുടെ പൊതുയോഗം ബിജി ഷാജിയുടെ വസതിയിൽ നടന്നു. ജലജ മുല്ലനേഴിയുടെ സ്വാഗത പ്രാർഥന ഗാനത്തിന്നു ശേഷം ദീപം തെളിച്ചതോടെ പരിപാടികൾക്ക് തുടക്കമായി.
പ്രസിഡൻ്റ് ശശിധരൻ കേളോത്ത് അധ്യക്ഷനായിരുന്ന ചടങ്ങിൽ സെക്രട്ടറി ഷൈൻ പാലമൂട്ടിൽ സ്വാഗതം ആശംസിച്ചു.
ബുൾദാനയിലെ മലയാളികളുടെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. യാത്ര, NRK പ്രവാസികാർഡ് , പ്രവാസി ക്ഷേമ പദ്ധതികളിൽ പ്രവർത്തനം ത്വരിതപ്പെടുത്തുവാൻ തീരുമാനിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡൻ്റ് : ശശിധരൻ കേളോത്ത്.സെക്രട്ടറി ഷൈൻ പാലമൂട്ടിൽ ട്രഷർ ബിജി ഷാജി തിരഞ്ഞെടുത്തു.
കമ്മറ്റി അംഗങ്ങളായി രഞ്ചിത്ത് രമേശൻ, സഞ്ചു രാജപ്പൻ, ദിവാകരൻ മുല്ലനേഴി, ബാബൂസ് മണ്ണൂർ ഫെയ്മ മഹാരാഷ്ട്ര ഭാരവാഹികളായ ജനറൽ സെക്രട്ടറി പി പി അശോകൻ, ട്രഷറർ അനു ബി.നായർ (ട്രഷർ ) ഫെയ്മ മഹാരാഷ്ട്രയുടെ സംരംഭങ്ങളെ കുറിച്ച് വിശദീകരിച്ചു.
34 വർഷത്തെ സേവനത്തിന് ശേഷം ഹിന്ദുസ്ഥാൻ യൂണിലിവർ ഖാംഗാവ് കമ്പനിയിൽ നിന്ന് വിരമിച്ച മുല്ലനേഴി ദിവാകരൻ നമ്പൂതിരിയെ ചടങ്ങിൽ ആദരിച്ചു. എസ് എസ് ഡി വി സ്കൂൾ പ്രിൻസിപ്പാൾ എഡ്മൺഡ് ഡാൻറ്റിസ് ആശംസകൾ നേർന്ന് സംസാരിച്ചു.
രാജി പ്രശാന്ത് നന്ദി പ്രകാശിപ്പിച്ചു.