ബോംബെ കേരളീയ സമാജത്തിൽ ദീർഘകാലം വൈസ് പ്രസിഡൻ്റ് ആയി സേവനമനുഷ്ടിച്ച എം.കുഞ്ഞിരാമൻ മുംബൈയിൽ ഇന്ന് നിര്യാതനായി. 88 വയസ്സായിരുന്നു.
യൂണിവേഴ്സിറ്റി ഡെപ്യൂട്ടി രജിസ്ട്രാർ ആയി സേവനമനുഷ്ഠിച്ചിരുന്നു. സ്വദേശം കണ്ണൂർ ജില്ലയിലെ തില്ലങ്കേരിയിൽ കിഴക്കേ വീട്. പരേതന് ഭാര്യയും 3 മക്കളും.
ശവസംസ്കാരം ഞായറാഴ്ച്ച ഉച്ചക്ക് 2 മണിക്ക് സഹാർ സ്മശാനത്തിൽ വെച്ചു നടക്കും
ഭാര്യ വിമല, മക്കൾ സഞ്ജു , സ്മിത, സീമ. 3 പേരും മലേഷ്യയിലാണ്. സ്വദേശം തില്ലെങ്കേരിയിൽ
ദീർഘകാലം സമാജത്തിലെ സജീവ പ്രവർത്തകനായിരുന്ന എം.കുഞ്ഞിരാമന്റെ വിയോഗത്തിൽ സമാജം അനുശോചനം രേഖപ്പെടുത്തി.
മുതിർന്ന സമാജം പ്രവർത്തകന്റെ നിര്യാണത്തിൽ എഴുത്തുകാരൻ സി പി കൃഷ്ണകുമാർ അനുശോചിച്ചു.
ബോംബെയിൽ എം എസ് സി വിദ്യാർത്ഥി ആയി വന്നപ്പോൾ യൂണിവേഴ്സിറ്റിയിൽ ഉണ്ടായിരുന്നുവെന്ന് കൃഷ്ണകുമാർ ഓർക്കുന്നു. . കേരളാ യൂണിവേഴ്സിറ്റിയിൽ ആണ് ബി എസ് സി ചെയ്തത് . അന്ന് മൈഗ്രെഷൻ കാര്യങ്ങൾ ചെയ്തത് കുഞ്ഞിരാമൻ സാർ ആയിരുന്നു. ” മോനെ മിടുക്കനായി പഠിച്ചു കൊള്ളൂ . മൈഗ്രെഷൻ ഒക്കെ ഞാൻ നോക്കി കൊള്ളാം “. എന്ന് പറഞ്ഞായിരുന്നു ആത്മവിശ്വാസം പകർന്നത്.
വർഷങ്ങൾ കഴിഞ്ഞു മാട്ടുംഗ കേരള സമാജം വൈസ് പ്രസിഡന്റ് ആയിരിക്കുമ്പോൾ എന്നെ ” സാറേ ” എന്ന് വിളിച്ചപ്പോൾ ഞാൻ പറഞ്ഞു. പണ്ട് അങ്ങ് എന്നെ ” മോനെ ” എന്ന് വിളിച്ചു . ഇപ്പോഴും ഞാൻ അതേ. കൃഷ്ണകുമാർ . സി പി അനുസ്മരിച്ചു.