മാസ്മരിക പ്രകടനത്തിലൂടെ സംഗീതത്തിന്റെ അലകടലലകൾ തീർക്കുന്ന മലയാളത്തിന്റെ പ്രിയ ഗായകരായ വിധു പ്രതാപും ജ്യോത്സനയും അവതരിപ്പിക്കുന്ന സംഗീത നിശക്കായി നഗരമൊരുങ്ങി. ഏഷ്യയിലെ ഏറ്റവും മികച്ച ഓഡിറ്റോറിയങ്ങളിൽ ഒന്നായ മുംബൈയിലെ ഷണ്മുഖാനന്ദ ഹാളിൽ ഏപ്രിൽ 6 ഞായറാഴ്ച വൈകിട്ട് 6 മണിക്കാണ് സംഗീത പരിപാടി ആരംഭിക്കുന്നത്.
സംഗീതപ്രേമികൾക്ക് ഒരിക്കലും മറക്കാനാകാത്ത സംഗീതാനുഭവമാണ് മുംബൈയിലെ യുവ സംരംഭകരായ 24 സ്റ്റുഡിയോ വാഗ്ദാനം ചെയ്യുന്നത്.
ടിക്കറ്റുകൾ ഓൺലൈനിലും ലഭ്യമാണ്. For tickets online and more details click here