കല്യാൺ സെയ്ന്റ് തോമസ് സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ കൂദാശ കർമംs മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസിലിയോസ് മാർത്തോമാ മാത്യുസ് തൃതീയന്റെ മുഖ്യ കാർമികത്വത്തിൽ നടന്നു. ഗീവർഗീസ് മാർ കുറിലോസ്, ഡോ. ഗീവർഗീസ് മാർ തെയോഫിലോസ് എന്നിവർ സഹകാർമികരായി. ഭദ്രാസനത്തിൽ നിന്നുള്ള പുരോഹിതരും പങ്കെടുത്തു. കൂദാശ കർമങ്ങൾക്കുശേഷം കത്തോലിക്കാ ബാവയുടെ അധ്യക്ഷതയിൽ സാംസ്കാരിക സമ്മേളനം നടന്നു. ചടങ്ങിൽ കത്തോലിക്കാ ബാവയെ ഉപഹാരം നൽകി ആദരിച്ചു. സ്കൂളിന്റെ ആർക്കിടെക്റ്റ് ജോൺ വർഗീസും മറ്റ് വിശിഷ്ട വ്യക്തികളും ആദരം
ഏറ്റുവാങ്ങി. സ്കൂളിന് ആദ്യമായി പുതിയ കെട്ടിടം നിർമിക്കാൻ നേതൃത്വം നൽകിയ മുൻ പ്രിൻസിപ്പൽ ഡോ.ഉമ്മൻ ഡേവിഡിനെ വിദ്യാഭ്യാസരംഗത്തെ മികച്ച പ്രവർത്തങ്ങൾക്ക് കത്തോലിക്കാ ബാവ പുരസ്കാരം നൽകി ആദരിച്ചു. സ്കൂളിന്റെ ലഘുചരിത്രം ഡോ. ഉമ്മൻ ഡേവിഡ് കത്തോലിക്കാ ബാവയ്ക്ക് കൈമാറി. നന്ദി പ്രഭാഷണത്തിന്ശേഷം സന്ധ്യാ പ്രാർഥന നടന്നു.