ആധുനിക ഗ്ലോബൽ മലയാളി ശൃഖലയായ വേൾഡ് മലയാളി ഫെഡറേഷൻ (WMF) മഹാരാഷ്ട്ര കൗൺസിൽ സമ്മേളനം ഡോംബിവ്‌ലിയിൽ സംഘടിപ്പിച്ചു.
2016-ൽ ഓസ്ട്രിയയിൽ ആരംഭിച്ച ഈ സന്നദ്ധസംഘടന ഇന്ന് 168 രാജ്യങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നു. ആഗോള തലത്തിൽ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിവരുന്ന ഈ സംഘടനയുടെ മഹാരാഷ്ട്ര ഘടകത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സംസ്ഥാന കൺവീനർ ഡോ. ഉമ്മൻ ഡേവിഡ് പറഞ്ഞു.

ക്രിയാത്മകമായ ഇടപെടലുകളിലൂടെ ലോകമെമ്പാടും അംഗീകാരവും സ്വീകാര്യതയും നേടിയ സംഘടനയുടെ വിപുലീകരണത്തിൽ ഭാഗമായാണ് മഹാരാഷ്ട്ര ചാപ്റ്റർ ആരംഭിച്ചതെന്ന് പ്രസിഡന്റ് ഡോ.റോയ് ജോൺ മാത്യു സ്വാഗത പ്രസംഗത്തിൽ വ്യക്തമാക്കി. ഭാവി പ്രവർത്തനങ്ങളെയും പദ്ധത്യങ്ങളെയും കുറിച്ചും അദ്ദേഹം സംസാരിച്ചു.
മെമ്പർഷിപ് ഫോറത്തിന്റെ ചുമതല വഹിക്കുന്ന ഉണ്ണികൃഷ്ണക്കുറുപ്പ് നിലവിലെ അംഗങ്ങളുടെ കണക്കുകൾ അവതരിപ്പിച്ചു. മുംബൈ പ്രതിനിധി സമ്മേളനത്തിന് ശേഷം നാസിക്, പുണെ തുടങ്ങിയ മേഖലകളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘടന
വൈസ് പ്രസിഡന്റുമാരായ ബിജോയ് ഉമ്മൻ, സിന്ധു നായർ, ജോയിന്റ് സെക്രട്ടറിമാരായ എൻ. ടി. പിള്ള, അഡ്വ. രാഖി സുനിൽ, ജോയിന്റ് ട്രഷറർ മനോജ്‌കുമാർ വി. ബി., ചീഫ് കോർഡിനേറ്റർ കൃഷ്ണകുമാർ നായർ, കൂടാതെ ഇ. പി. വാസു, പ്രേംലാൽ, മനോജ് അയ്യനേത്ത്, ലൈജി വർഗീസ്, ഉണ്ണികൃഷ്ണ കുറുപ്പ്, നിഷ നായർ, ആന്റണി ഫിലിപ്പ്, മുരളി പെരളശ്ശേരി, സാവിയോ അഗസ്റ്റിൻ, ദീപ്തി നായർ, ജയശ്രീ മേനോൻ, ലീഗൽ അഡ്വൈസർ വി. എ. മാത്യു എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു.

ചടങ്ങിന്റെ ഭാഗമായി ഏഷ്യയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ ഡോംബിവ്‌ലി കേരളീയ സമാജത്തിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട നിയുക്ത പ്രസിഡന്റ് ഇ. പി. വാസു, ചെയർമാൻ വർഗീസ് ഡാനിയേൽ, ജനറൽ സെക്രട്ടറി രാജശേഖരൻ നായർ എന്നിവരെ വേൾഡ് മലയാളി ഫെഡറേഷൻ കൺവീനർ ഡോ ഉമ്മൻ ഡേവിഡ്, പ്രസിഡന്റ് റോയ് ജോൺ മാത്യു, സെക്രട്ടറി ഡൊമിനിക് പോൾ എന്നിവർ ചേർന്ന് ആദരിച്ചു.
For more photos of the World Malayali Federation, Maharashtra meeting click here