Search for an article

HomeNewsമുംബൈയിൽനിന്ന് മംഗളൂരുവിലേക്ക് വന്ദേഭാരത് ട്രെയിൻ വരുന്നു

മുംബൈയിൽനിന്ന് മംഗളൂരുവിലേക്ക് വന്ദേഭാരത് ട്രെയിൻ വരുന്നു

Published on

spot_img

മുംബൈയിൽ നിന്ന് മംഗളൂരുവിലേക്ക് വന്ദേഭാരത് തീവണ്ടി വരുന്നതോടെ ഈ മേഖലയിലെ യാത്രക്കാരുടെ എണ്ണം വർദ്ധിക്കും . മുംബൈയിൽ നിന്നും വിനോദ യാത്രക്കായി ഗോവയിലേക്കും മൂകാംബിക ക്ഷേത്ര ദർശനത്തിനായി മംഗളൂരുവിലേക്കും യാത്ര ചെയ്യുന്നവർക്കും വന്ദേഭാരത് പ്രയോജനപ്പെടും.

മംഗളൂരു-ഗോവ, മുംബൈ-ഗോവ വന്ദേഭാരത് ട്രെയിൻ സർവീസുകളെ ഒന്നിപ്പിച്ച് മുംബൈയിൽനിന്ന് മംഗളൂരുവിലേക്ക് ഓടിക്കാനാണ് റെയിൽവേ ഒരുങ്ങുന്നത്. ഇത് സാധ്യമാകുന്നതോടെ മുംബൈയിൽനിന്ന് ഏകദേശം 12 മണിക്കൂറിനുള്ളിൽ യാത്രക്കാർക്ക് മംഗളൂരുവിലെത്താം.

നിലവിൽ യാത്രക്കാർ കുറവുള്ള വന്ദേഭാരതുകളിൽ ഒന്നാണ് മംഗളൂരു-ഗോവ റൂട്ടിൽ ഓടുന്നത്. 40 ശതമാനത്തിൽ കുറവ് യാത്രക്കാരുള്ള ഈ വണ്ടി കോഴിക്കോട്ടേക്ക് നീട്ടാൻ റെയിൽവേ ആലോചിച്ചിരുന്നെങ്കിലും കർണാടകയിലെ രാഷ്ട്രീയ നേതാക്കളുടെ എതിർപ്പിനെത്തുടർന്ന് നടന്നില്ല. ഏകദേശം നാലര മണിക്കൂറിനുള്ളിൽ ഈ വണ്ടി മംഗളൂരുവിൽ നിന്ന് ഗോവയിലെത്തുന്നുണ്ട്.

മുംബൈ-ഗോവ വന്ദേഭാരത് ട്രെയിനിലും യാത്രക്കാർ കുറവാണ് . ഈ സാഹചര്യത്തിലാണ് ഈ രണ്ടു സർവീസുകളും ഒന്നാക്കി മുംബൈയിൽനിന്ന് മംഗളൂരുവിലേക്ക് ഓടിക്കുവാനുള്ള റയിൽവെയുടെ തീരുമാനം. ഇതോടെ യാത്രക്കാർ 100 ശതമാനത്തിലേക്ക് ഉയരുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ.

മുംബൈയിൽ നിന്ന് രാവിലെ 5.25-നാണ് ഗോവയിലേക്കുള്ള വന്ദേഭാരത് പുറപ്പെടുന്നത്. ഉച്ചയ്ക്ക് 1.10-ന് ഗോവയിലെത്തും. ഈ വണ്ടിയെ വൈകീട്ട് ആറോടെ മംഗളൂരുവിലേക്കെത്തിക്കാനാണ് തീരുമാനം.

മുംബൈയിൽ നിന്ന് മംഗളൂരുവിലേക്കും കേരളത്തിലേക്കും ഓടുന്ന മുഴുവൻ വണ്ടികളിലും 100 ശതമാനം യാത്രക്കാരുണ്ട്. അതിനാൽ, മുംബൈ-മംഗളൂരു വന്ദേഭാരതിലും യാത്രക്കാരെ കിട്ടുമെന്നാണ് റെയിൽവേ കണക്കു കൂട്ടുന്നത്.

Tickets available online

Latest articles

അയ്യപ്പ സേവാ സംഘം പനവേൽ പൈങ്കുനി ഉത്രം ആഘോഷിക്കുന്നു.

പനവേൽ ക്ഷേത്രത്തിൽ ഏപ്രിൽ 11 ന് ശ്രീ അയ്യപ്പ സ്വാമിയുടെ പിറർന്നാൾ ആയ പൈങ്കുനി ഉത്രം വിപുലമായി ആഘോഷിക്കുന്നു. അന്നേ...

മുംബൈയിൽ പുതിയ നാടകവുമായി പ്രതിഭ തീയേറ്റർ

മുംബൈയിൽ പുതിയ നാടകം പ്രഖ്യാപിച്ച് പ്രതിഭാ തീയേറ്റർ. സുനിൽ ഞാറക്കൽ രചന നിർവഹിച്ച അയൽവീട് എന്ന നാടകത്തിന്റെ പൂജ...

വെസ്റ്റേൺ മേഖലയിലെ റെയിൽവേ യാത്രാ പ്രശ്ന പരിഹാരത്തിന് ഫെയ്മ നിവേദനം നൽകി.

മുംബൈയിൽ വെസ്റ്റേൺ മേഖലയിൽ ഉൾപ്പെടുന്ന ദഹാണു മുതൽ ബാന്ദ്ര വരെയുള്ള മലയാളികൾ അനുഭവിക്കുന്ന യാത്രാദുരിതത്തിനു പരിഹാരം തേടിയാണ് ഫെയ്മ...

വിവാഹ സ്വപ്നം പൂവണിയുന്നതിന് മുംബൈ ശ്രീനാരായണ മന്ദിരസമിതി വിവാഹബാന്ധവമേള

മുംബൈയിൽ ശ്രീനാരായണ മന്ദിരസമിതി സംഘടിപ്പിച്ച വിവാഹ ബാന്ധവ മേള എൻപിസിഐഎൽ ശാസ്ത്രജ്ഞനായ പി.എ. സുരേഷ്ബാബു ഉദ്ഘാടനംചെയ്തു. വിവാഹം രണ്ടു...
spot_img

More like this