ഷാർജയിലെ വേൾഡ് മലയാളി കൌൺസിൽ ഉം ഉൽ ക്വായിൻ നടത്തിയ സ്നേഹസ്പർശം 2025 പരിപാടി ശ്രദ്ധേയമായി.
എപിജെ അബ്ദുൽ കലാം ട്രൈബൽ സ്കൂളിലെ മാനേജർ, പ്രമുഖ സാമൂഹിക പ്രവർത്തക ഉമാ പ്രേമനും വിദ്യാർഥികളായ നിധീഷിനും നിഖിലേഷിനും അമ്മമാർക്കും, ഷാർജ സ്പാർക് ബാഡ്മിന്റൺ ഹാളിൽ സ്വീകരണം നൽകി.
കഴിഞ്ഞ മൂന്നു ദിവസമായി ദുബൈയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു വരികയാണ് ഇവരെല്ലാവരും. വേൾഡ് മലയാളീ കൌൺസിൽ മിഡിൽ ഈസ്റ്റ് ചെയർമാൻ സന്തോഷ് കേട്ടത്, അനിത സന്തോഷ്, എന്നിവരാണ് ഇതിനായി അവസരം ഒരുക്കിയത്.

ചടങ്ങിൽ പ്രവാസ ഭൂമിയിൽ 50 വർഷം പൂർത്തിയാക്കിയ പ്രമുഖ വ്യവസായി ജോർജ് മത്തായിയെ ആദരിച്ചു.
WMC UAQ ചെയർമാൻ ചാക്കോ ഊളക്കാടൻ, പ്രസിഡന്റ് സുനിൽ ഗംഗാധരൻ, സെക്രട്ടറി മാത്യു ഫിലിപ്പ്, ജോയിന്റ് ട്രഷറിർ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. WMC ഗ്ലോബൽ അംബാസ്സിഡർ, ഐസക് ജോൺ പട്ടാണിപ്പറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. കൂടാതെ, WMC UAQ യുടെ പുതിയ ഭാരവാഹികളുടെ പട്ടിക സന്തോഷ് കേട്ടത് പ്രഖ്യാപിച്ചു.

തുടർന്ന് WMC മിഡിൽ ഈസ്റ്റ് ഭാരവാഹികൾ, മറ്റു പ്രമുഖർ ആശംസ പ്രസംഗം നടത്തി. കാരുണ്യ പ്രവർത്തനങ്ങളിൽ ദുബൈയിലെ പ്രവാസികൾ ഒരുപാട് മുന്നിലാണെന്നും എപിജെ അബ്ദുൽ കലാം സ്കൂൾ, ഇന്നും തുടർന്ന് പോകുന്നത് പ്രവാസികളുടെ അകമഴിഞ്ഞ സഹകരണം കൊണ്ട് മാത്രമാണെന്നും ഉമ പ്രേമൻ പറഞ്ഞു. രാജു പയ്യന്നൂർ ചടങ്ങുകൾ നിയന്ത്രിച്ചു . ഇഗ്നെഷ്യസ്സ് നന്ദി പ്രകാശിപ്പിച്ചു.