ബോംബെ കേരളീയ സമാജം മുൻ സാരഥികളായ എം.കുഞ്ഞിരാമൻ( മുൻ വൈസ് പ്രസിഡണ്ട്), ടി.പി.കെ. പിഷാരടി ( മുൻ വൈസ് പ്രസിഡണ്ട്, ട്രഷറർ), കെ.കെ മുരളീധരൻ (മുൻ ഭരണസമിതി അംഗം) എന്നിവരുടെ വിയോഗത്തിൽ സമാജം ഭാരവാഹികൾ അനുശോചിച്ചു.
2025 മാർച്ച് 23 ഞായർ വൈകുന്നേരം 5 -30ന് നവതി മെമ്മോറിയൽ ഹാളിൽ നടന്ന പരിപാടിയിൽ സെക്രട്ടറി എ. ആർ. ദേവദാസ്, വൈസ് പ്രസിഡണ്ട് കെ.ദേവദാസ് , ട്രഷറർ എം. വി. രവി, ജോ. സെക്രട്ടറി ടി.എ.ശശി എന്നിവർ സംസാരിച്ചു. മുംബൈയിലെ സാഹിത്യ സാംസ്കാരിക സാമൂഹിക മേഖലകളിലെ നിരവധി പേർ പരേതരെ അനുസ്മരിച്ചു .