Search for an article

HomeNewsഇൻഡ്യയിൽ ആതിഥേയ മര്യാദയിൽ മഹാരാഷ്ട്ര മുന്നിലെന്ന് ലക്ഷ്മി പ്രസന്ന നിപ്പാനി

ഇൻഡ്യയിൽ ആതിഥേയ മര്യാദയിൽ മഹാരാഷ്ട്ര മുന്നിലെന്ന് ലക്ഷ്മി പ്രസന്ന നിപ്പാനി

Published on

spot_img

ഇൻഡ്യയിൽ ആതിഥേയ മര്യാദ ഏറ്റവും കൂടുതൽ കാണിക്കുന്നവർ മഹാരാഷ്ട്രക്കാരാണെന്നു ഡൽഹി വുമൺസ് സെൻട്രൽ ഓർഗനൈസേഷൻ വൈസ് പ്രസിഡൻ്റ് ലക്ഷ്മി പ്രസന്ന നിപ്പാനി പറഞ്ഞു. മഹാരാഷ്ട്ര സംസ്ഥാന മേധാവിയുടെ ഓഫീസിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നിപ്പാനി

ഹൃസ്വ സന്ദർശനത്തിനായി മുംബൈയിലെത്തിയ ലക്ഷ്മി പ്രസന്ന നിപ്പാനിയെ മഹാരാഷ്ട്ര & ഗോവ TWWO യുടെ നേതൃത്വത്തിൽ BSNL മഹാരാഷ്ട്ര സംസ്ഥാന മേധാവിയുടെ ഓഫീസിൽ സ്വീകരണം നൽകി. BSNL മഹാരാഷ്ട്ര & ഗോവ ടെലികോം വുമൺസ് വെൽഫെയർ അസോസിയേഷൻ സ്റ്റേറ്റ് പ്രസിഡൻ്റ് ഉർവ്വശി മക്കാർ ഉപഹാരവും വൃക്ഷത്തൈയും നൽകി. സരസ്വതി ഹെബ്ബാർ , രശ്മി ശർമ്മ എന്നിവർ മുഖ്യാതിഥിയായ ലക്ഷ്മി പ്രസന്ന നിപ്പാനി നേതൃത്വം നൽകുന്ന ഡൽഹിയിലെ വുമൺസ് സെൻട്രൽ ഓർഗനൈസേഷൻ്റെ പ്രവർത്തന മേഖലകളെയും ലക്ഷ്യങ്ങളെയും കുറിച്ച് സംസാരിച്ചു. കൂടാതെ മഹാരാഷ്ട്ര & ഗോവ ടെലികോം വുമൺസ് വെൽഫെയർ ഓർഗനൈസേഷൻ്റെ ( TWWO ) ലക്ഷ്യങ്ങളെയും ഇതുവരെയുള്ള പ്രവർത്തനങ്ങളെയും പവർ പോയിൻ്റിലൂടെ അതിഥികൾക്കായി വിശദീകരിച്ചു. മാറിയ കാലഘട്ടത്തിൽ ടെലികോം മേഖലയിലെ സ്ത്രീകളുടെ വിഷയങ്ങൾക്ക് വനിത ഓർഗനൈസേഷൻ ഏതറ്റവും വരെയും മുന്നോട്ടു പോകുമെന്നു യോഗം ദൃഢ പ്രതിഞ്ജയെടുത്തു

TWWO ( MH & GOA ) കോ – പ്രസിഡൻ്റ് ശുഭാംഗി ദനോർക്കർ അധ്യക്ഷയായി . സെക്രട്ടറി ലീന ദോശി സ്വാഗതം പറഞ്ഞു.

വൈസ് പ്രസിഡൻ്റുമാരായ ശൈലജ റായ് , വന്ദന സേത്തി എന്നിവരും എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ ചാരു ശർമ്മ , രശ്മി ശർമ്മ, സരോജ് ജാൻഗിഡ്, എന്നിവർ സംസാരിച്ചു . നാവിൽ കൊതിയൂറുന്ന സ്വാഭിഷ്ഠമായ മഹാരാഷ്ട്രൻ പ്രഭാത ഭക്ഷണവും ചടങ്ങിൽ ഒരുക്കിയിരുന്നു മഹാരാഷ്ട്ര ഗോവ എന്നിവിടങ്ങളിൽ നിന്നുള്ള നൂറു കണക്കിനു വനിതകൾ സംവാദത്തിൽ പങ്കെടുത്തു. കോ – സെക്രട്ടറി വിജി നായർ നന്ദി രേഖപ്പെടുത്തി.

Latest articles

മുംബൈയിൽ മരണമടഞ്ഞ മലയാളിയുടെ ഫ്ലാറ്റിന് അവകാശികൾ ഇല്ലാതെ രണ്ടു വർഷം

കോട്ടയം സ്വദേശിയായ വിജയകുമാർ ശ്രീധരൻ പിള്ള, സഹോദരി ഹേമ, ഹേമയുടെ മകൻ എന്നിവരാണ് മുംബൈ ഉപനഗരമായ ബദ്‌ലാപൂരിലുള്ള ഫ്ലാറ്റിൽ...

എസ്എൻഡിപി യോഗം വാശി ശാഖ ഗുരുദേവ പ്രതിഷ്ഠാ മഹോത്സവം

ശ്രീനാരായണ ധർമ്മ പരിപാലനയോഗം 3884 -ാം നമ്പർ വാശി ശാഖയുടെ 9 -ാമത് ഗുരുദേവ പ്രതിഷ്ഠാ മഹോത്സവം 2025...

ലണ്ടൻ-മുംബൈ വിമാനം തുർക്കിയിലേക്ക് വഴിതിരിച്ചുവിട്ടു; നിരവധി ഇന്ത്യൻ യാത്രക്കാർ കുടുങ്ങി.

ലണ്ടൻ ഹീത്രോയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന വിർജിൻ അറ്റ്ലാന്റിക് ഫ്ലൈറ്റ് VS358 തുർക്കിയിലേക്ക് വഴിതിരിച്ചുവിട്ടതിനെ തുടർന്ന് നിരവധി ഇന്ത്യൻ...

മഹാരാഷ്ട്രയിൽ സോളാപൂർ ജില്ലയിൽ പരിഭ്രാന്തി പടർത്തി ഭൂചലനം

മഹാരാഷ്ട്രയിലെ സോളാപൂർ മേഖലയിൽ റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. രാവിലെ 11.22 ഓടെ സോളാപൂരിൽ...
spot_img

More like this