മുംബൈ : അഞ്ചു വർഷത്തിൽ ഒരിക്കൽ നടക്കുന്ന മഞ്ചേശ്വരം ഓളയത്തു സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ ഒളയം മഖാ മുറൂസിലേക്ക് മുംബൈയിൽ നിന്നും ബസ് പുറപ്പെട്ടു. മുംബൈ
മുംബൈ ഡോൺഗ്രിയിൽ ഫ്ലാഗ് ഓഫ് ചെയ്ത ബസ്സിൽ നിരവധിയാളുകൾ ഈ പ്രാവശ്യവും ഉറൂസിനു പങ്കെടുക്കാൻ യാത്ര തിരിച്ചതായി സംഘാടകർ അറിയിച്ചു. ഏതാണ്ട് 65 കൊല്ലങ്ങൾക് മുമ്പ് തുടക്കം കുറിച്ചതാണ് ഈ ബസ് സർവീസ്
ഡോൺഗ്രി വാടി ബന്ധറിൽ നടന്ന പരിപാടിയിൽ ഇബ്രാഹിം ബെകൂർ പ്രാർത്ഥന നടത്തി. ഒളയം ജമാഅത്ത് ട്രഷറർ O K ഇബ്രാഹിം അടക്ക അധ്യക്ഷം വഹിച്ചു. കമ്മിറ്റി ഭാരവാഹി ഇമ്രാൻ അടക്ക അബ്ദുൽ റഹ്മാൻ K H ന് പതാക കൈമാറി.. AIKMCC പ്രസിഡണ്ട് അസീസ് മാണിയൂർ, മുസ്തഫ കുമ്പോൾ, ഹനീഫ കോബനൂർ, TVK അബ്ദുള്ള, B K മൂസ ബന്തിയോട് , മൊയ്‌ദീൻ ഹാജി P B, അബൂബക്കർ കാടി, അബ്ദുൽ റഹ്മാൻ, മുനീർ, തുടങ്ങിയവർ സംബന്ധിച്ചു.