Search for an article

HomeEntertainmentമലയാളം മിഷൻ വിദ്യാർഥിക്ക്‌ കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്

മലയാളം മിഷൻ വിദ്യാർഥിക്ക്‌ കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്

Published on

spot_img

കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡില്‍ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം മുംബൈ മലയാളി വിദ്യാർത്ഥിക്ക്. നാല്‍പ്പത്തെട്ടാം കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപനത്തിലാണ് ഏയ്‌ഞ്ചലോ ക്രിസ്റ്റ്യാനോ മികച്ച ബാലതാരമായി തിരഞ്ഞെടുത്തത്

മലയാളം മിഷന്‍ മുംബൈ ചാപ്റ്ററിലെ ബോറിവലി മലയാളി സമാജം പഠനകേന്ദ്രത്തിലെ സൂര്യകാന്തി വിദ്യാര്‍ഥിയാണ് ഏയ്‌ഞ്ചലോ ക്രിസ്റ്റ്യാനോ. “കലാം സ്റ്റാൻഡേർഡ് 5 ബി” എന്ന ചിത്രത്തില്‍ കലാം എന്ന കഥാപാത്രമായി ഉജ്ജ്വല പ്രകടനം കാഴ്ച വച്ചതിനാണ് ഏയ്‌ഞ്ചലോ ക്രിസ്റ്റ്യാനോ മികച്ച ബാലതാര പുരസ്കാരത്തിന് അര്‍ഹനായത്. മികച്ച കുട്ടികളുടെ സിനിമക്കുള്ള പുരസ്കാരവും “കലാം സ്റ്റാൻഡേർഡ് 5 ബി”ക്ക് ലഭിച്ചു.

വിവിധ കലകളില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ള പതിനൊന്നു വയസ്സുകാരനായ ഏയ്‌ഞ്ചലോ ക്രിസ്റ്റ്യാനോ ബോറിവലി റയണ്‍ ഇന്റര്‍നാഷണല്‍ സ്ക്കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. മലയാളം മിഷന്‍ അദ്ധ്യാപിക ഡോക്ടര്‍ ഗ്രേസി വര്‍ഗ്ഗീസാണ് ഏയ്‌ഞ്ചലോ ക്രിസ്റ്റ്യാനോയുടെ മാതാവ്. ബാന്ദ്രയില്‍ താമസം.

ഇതിനു മുമ്പ് “ദി ഗാംബ്ലര്‍”, “നമോ” എന്നീ ചലച്ചിത്രങ്ങളിലും “ബാലകാണ്ഡം” എന്ന ഷോര്‍ട്ട് ഫിലിമിലും അഭിനയിച്ചിട്ടുണ്ട്. ബാലകാണ്ഡത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള പുരസ്കാരം ലഭിച്ചിരുന്നു.

കൈരളി ടിവി സംപ്രേക്ഷണം ചെയ്തിരുന്ന ആംചി മുംബൈ മ്യൂസിക് റിയാലിറ്റി ഷോയിൽ നാടൻ പാട്ട് റൗണ്ടിലും, കവിതാലാപനത്തിലും മികച്ച പ്രതികരണമാണ് ഈ കൊച്ചു മിടുക്കൻ സ്വന്തമാക്കിയത്

Latest articles

മുംബൈ വിമാനത്താവളത്തിൽ ബോംബ് ഭീഷണി

പാക് ഭീകര ക്യാമ്പുകളിൽ ഇന്ത്യൻ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ മുംബൈ വിമാനത്താവളത്തിൽ ബോംബ് ഭീഷണി. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും...

ഓപ്പറേഷൻ സിന്ദൂർ; മാനുഷികവും വീരോചിതവുമായ ഇന്ത്യൻ സന്ദേശം

ഓപ്പറേഷൻ സിന്ദൂർ എന്ന പേരിലായിരുന്നു ഇന്ത്യ പഹൽഗാം ഭീകരാക്രമണത്തിന് മറുപടി നൽകിയത്. ബുധനാഴ്ച പുലർച്ചെയാണ് ഇന്ത്യ പാകിസ്ഥാൻ, പാക്...

ഇന്ത്യ തിരിച്ചടിച്ചു; മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളിൽ ഇന്ന് മോക്ക് ഡ്രിൽ

പഹൽഗാം ആക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനിലെ 9 ഭീകര ക്യാമ്പുകൾ ഇന്ത്യ ആക്രമിച്ചു 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാമിലെ ഭീകരാക്രമണത്തിന് തിരിച്ചടിയായി,...

അർഹതപ്പെട്ടവർക്ക് 100 തയ്യൽ മെഷിൻ വിതരണം ചെയ്ത് മുംബൈ വ്യവസായി

കർഷകരും കർഷകത്തൊഴിലാളികളും കൂടുതൽ വസിക്കുന്ന കുട്ടനാടൻ പ്രദേശമായ നിരണത്ത് നടന്ന പുണ്യാളൻ നിരണം ചുണ്ടന്റെ മലർത്തൽ കർമ്മത്തിനോടനുബന്ധിച്ച് നടന്ന...
spot_img

More like this