Search for an article

HomeNewsകേരള പഞ്ചായത്ത് വാർത്ത ചാനൽ 'സാഫല്യ' പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

കേരള പഞ്ചായത്ത് വാർത്ത ചാനൽ ‘സാഫല്യ’ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

Published on

spot_img

കേരള പഞ്ചായത്ത് വാർത്ത ചാനൽ സംഘടിപ്പിച്ച സമഗ്ര 2024 ഫെസ്റ്റും സാഫല്യ പുരസ്‌കാരം വിതരണവും നടന്നു. ഏപ്രിൽ 17ന് തൃശൂർ ടൌൺ ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് റവന്യു വകുപ്പ് മന്ത്രി കെ രാജൻ ഉത്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു, മുൻ എം പി അഡ്വ സോമപ്രസാദ് എന്നിവർ ചേർന്ന് പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ഇന്ത്യൻ ഫുട്ബാൾ ഇതിഹാസം പത്മശ്രീ ഐ എം വിജയൻ, കിംസ് ഹെൽത്ത് സി ഇ ഓ രശ്മി ആയിഷ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾ അടയാളപ്പെടുത്താൻ ചരിത്രത്തിൽ ആദ്യമായി രൂപീകരിക്കപ്പെട്ട വാർത്താ ചാനൽ അഭിനന്ദനം അർഹിക്കുന്നുവെന്ന് മന്ത്രി കെ രാജൻ ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വികസനത്തിന്റെ സ്വാദ് സാധാരണ ജനങ്ങളിലെത്തിക്കാൻ ഇത്തരം മാധ്യമ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മുഖ്യധാര മാധ്യമങ്ങൾ രാഷ്ട്രീയ സംഘർഷ വാർത്തകൾക്ക് പിന്നാലെ പരക്കം പായുമ്പോൾ നാടിൻറെ ഹൃദയമിടിപ്പും വികസന സങ്കൽപ്പങ്ങളും ജനങ്ങളിലെത്തിക്കുന്ന ഇത്തരം ചാനലുകളുടെ പ്രസക്തി വളരെ വലുതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പത്മശ്രീ ജേതാവ് ഐ എം വിജയനെ മന്ത്രി ആർ ബിന്ദു പ്രത്യേക സ്നേഹോപകരം നൽകി ആദരിച്ചു. തൃശൂരിലെ മൈതാനിയിൽ ഓടിക്കളിച്ച് വളർന്ന കുട്ടി ഇന്ത്യയിലെ പരമോന്നത ബഹുമതി നേടിയതിൽ മലയാളികളുടെ സന്തോഷവും അഭിമാനവും രേഖപ്പെടുത്തുന്നുവെന്ന് പുരസ്‌കാരം സമ്മാനിച്ചു കൊണ്ട് മന്ത്രി പറഞ്ഞു.

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തി വരുന്ന വികസന പ്രവർത്തനങ്ങളുടെ പ്രചോദനാത്മകമായ വിജയഗാഥകൾ അവതരിപ്പിക്കുന്ന ഡോക്യൂമെന്ററി പ്രദർശനവും അതാത് പഞ്ചായത്തുകളിൽ നടപ്പാക്കിയ ജനോപകാര പ്രവർത്തനങ്ങൾ വിശദീകരിക്കുവാൻ പ്രതിനിധികൾക്ക് അവസരവും ഒരുക്കിയിരുന്നു.

സ്വയംഭരണത്തിന്റെ നൂതനമായ ബദൽ മാതൃകകൾ, പ്രശ്ന പരിഹാരങ്ങൾ, നടപ്പാക്കിയ വികസന പദ്ധതികൾ എന്നിവ അവതരിപ്പിക്കാനും സംവദിക്കാനും വേദിയൊരുക്കിയാണ് വാർത്താ ചാനൽ മാതൃകയായത്.

മന്ത്രി ആർ ബിന്ദു പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു. തിരഞ്ഞെടുത്ത തദ്ദേശ സ്ഥാപനങ്ങൾക്കും ജന പ്രതിനിധികൾക്കും ഒരു ലക്ഷം രൂപ മുതൽ 5000 രൂപ വരെ ക്യാഷ് അവാർഡും പുരസ്‌കാര പത്രികയും ചടങ്ങിൽ സമ്മാനിച്ചു. കോതമംഗലം പഞ്ചായത്ത്, വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ഒന്നും രണ്ടും സ്ഥാനം നേടി. മന്ത്രി ആർ ബിന്ദു പുരസ്‌കാരങ്ങൾ സമ്മാനിച്ചു.

തുടർന്ന് കെ പി വി ഏർപ്പെടുത്തിയ സാഫല്യ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചർക്കുള്ള പുരസ്‌കാര ദാനം മുൻ എം പി അഡ്വ സോമപ്രസാദ് നിർവഹിച്ചു.

ചടങ്ങിൽ മാധ്യമ പുരസ്‌കാരം ആംചി മുംബൈ ഡയറക്ടറും, കൈരളി ന്യൂസ് മഹാരാഷ്ട്ര പ്രതിനിധിയുമായ പ്രേംലാൽ രാമൻ ഏറ്റു വാങ്ങി. സാമൂഹിക പ്രതിബദ്ധതയുള്ള വാർത്തകളിലൂടെ നിരവധി ദുരിതബാധിതർക്ക് കൈത്താങ്ങാകാൻ കഴിഞ്ഞതും മഹാരാഷ്ട്രയിലെ ആദിവാസി മേഖലകളിലെ ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള, യാത്രാ പ്രശ്നങ്ങൾ ജന ശ്രദ്ധയിൽ കൊണ്ട് വരാൻ കഴിഞ്ഞതും പരിഗണിച്ചാണ് മുംബൈയിലെ മുതിർന്ന മാധ്യമ പ്രവർത്തകന് സാഫല്യ പുരസ്‌കാരം സമ്മാനിച്ചത്.

ചാനൽ ചെയർമാൻ ഗിരീഷ് കല്ലട, മാനേജിങ് ഡയറക്ടർ പ്രേമചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.

Latest articles

കുട്ടിച്ചാത്തൻ കാലിക പ്രസക്തിയുള്ള നാടകം; മുംബൈയിൽ നിറഞ്ഞ സദസ്സിൽ മികച്ച പ്രതികരണം

മുംബൈയിൽ ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് മലയാള നാടക വേദി വീണ്ടും സജീവമാകുന്നത്. സാരഥി തീയേറ്റേഴ്സ് അവതരിപ്പിച്ച കുട്ടിച്ചാത്തൻ...

അത്ഭുതം ഈ മൊതലാണ് !! ഇത്രയും നാൾ നിങ്ങൾ എവിടെ ആയിരുന്നു സാറെ?

മോഹൻലാലിനെ തിരിച്ചു കിട്ടിയതിന്റെ ആഹ്ലാദാരവങ്ങൾ അടങ്ങുമ്പോൾ നമ്മൾ ഈ സിനിമയിലെ മറ്റൊരാളെ കുറിച്ച് സംസാരിക്കാൻ തുടങ്ങുമെന്ന് പറഞ്ഞാണ് ഷിബു...

നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളം; ജൂൺ ഒന്നിന് പ്രധാനമന്ത്രി ഉദ്ഘാടനം

17,000 കോടി രൂപ മുതൽമുടക്കിൽ നിർമ്മിക്കുന്ന അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡിന്റെ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം (എൻഎംഐഎ)...

ഉല്ലാസ് ആർട്ട്സ് സംഘടിപ്പിച്ച കഥയരങ്ങ് ശ്രദ്ധേയമായി

ഉല്ലാസനഗറിലെ ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 27 ന് സംഘടിപ്പിച്ച കഥയരങ്കിൽ മുംബൈയിലെ പ്രമുഖ...
spot_img

More like this

കുട്ടിച്ചാത്തൻ കാലിക പ്രസക്തിയുള്ള നാടകം; മുംബൈയിൽ നിറഞ്ഞ സദസ്സിൽ മികച്ച പ്രതികരണം

മുംബൈയിൽ ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് മലയാള നാടക വേദി വീണ്ടും സജീവമാകുന്നത്. സാരഥി തീയേറ്റേഴ്സ് അവതരിപ്പിച്ച കുട്ടിച്ചാത്തൻ...

അത്ഭുതം ഈ മൊതലാണ് !! ഇത്രയും നാൾ നിങ്ങൾ എവിടെ ആയിരുന്നു സാറെ?

മോഹൻലാലിനെ തിരിച്ചു കിട്ടിയതിന്റെ ആഹ്ലാദാരവങ്ങൾ അടങ്ങുമ്പോൾ നമ്മൾ ഈ സിനിമയിലെ മറ്റൊരാളെ കുറിച്ച് സംസാരിക്കാൻ തുടങ്ങുമെന്ന് പറഞ്ഞാണ് ഷിബു...

നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളം; ജൂൺ ഒന്നിന് പ്രധാനമന്ത്രി ഉദ്ഘാടനം

17,000 കോടി രൂപ മുതൽമുടക്കിൽ നിർമ്മിക്കുന്ന അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡിന്റെ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം (എൻഎംഐഎ)...