മുംബൈ മലയാളിയായ മോഹൻ നായർ അണിയിച്ചൊരുക്കുന്ന ഹിന്ദി നാടകത്തിന്റെ പോസ്റ്റർ ചെന്നൈയിൽ പ്രകാശനം ചെയ്തു.
40-ലധികം കലാകാരന്മാരെ പങ്കെടുപ്പിച്ച് ഒരുക്കുന്ന ശക്തമായ ഹിന്ദി മേഗാ നാടകമാണ് ഭസ്മാഞ്ചൽ. എന്ന ചെന്നൈയിലെ AGT ഹോട്ടലിൽ വെച്ച് പ്രമുഖരുടെ സാന്നിധ്യത്തിലാണ് പ്രകാശന കർമ്മം നടന്നത്.
വൃദ്ധസദനങ്ങളും അനാഥാലയങ്ങളും അടിസ്ഥാനമാക്കിയുള്ള പ്രമേയത്തിൽ മലയാളത്തിൽ അരങ്ങേറി വലിയ വിജയം നേടിയ കനൽ ശിഖരം എന്ന നാടകത്തിന്റെ ഹിന്ദി ആവിഷ്കാരമാണ് ഭസ്മാഞ്ചൽ.
മുംബൈ അടക്കം രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി 15 മുതൽ 20 സ്റ്റേജുകളിലായാണ് നാടകം പ്രദർശനത്തിനെത്തുന്നത്. ഒരു ദേശീയ തിയേറ്റർ ടൂർ ഇതിനായി ആസൂത്രണം ചെയ്തിരിക്കയാണെന്ന് മോഹൻ നായർ പറഞ്ഞു.
AGT ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമ എ.ജി. തോമസ്, മദ്രാസ് കേരള സമാജം പ്രസിഡൻറ് ശിവദാസൻ പിള്ള, AIMA ചെന്നൈ ട്രഷറർ മാധവൻ, പ്രവാഹം ചെന്നൈയെ പ്രതിനിധീകരിച്ച് അഡ്വ ഗോവിന്ദൻ, സന്തോഷ്, അനീഷ് തുടങ്ങിയവർ പ്രകാശന ചടങ്ങിൽ സന്നിഹിതരായിരുന്നു.