മഹാരാഷ്ട്രയിൽ പുണെയിലാണ് സംഭവം. മലയാളം മിഷൻ സെക്രട്ടറിയും, പൂനെ മലയാളി ഫെഡറേഷന്റെ സജീവ പ്രവർത്തകനും UKF സെക്രട്ടറിയുമായ കെ.എസ് രവിയാണ് ഗുണ്ടാ ആക്രമത്തിൽ പരിക്കേറ്റത്. പിന്നിൽ നിന്നുള്ള അക്രമത്തിൽ ആഴത്തിലുള്ള രണ്ട് മുറിവുകളും, കാലിന് ഒടിവുമുണ്ട്. ആഴത്തിലുള്ള ഒരു മുറിവ് ശ്വാസകോശത്തിന് അടുത്താണ് ഏറ്റത്. മറ്റൊന്ന് കരളിന്റെ അടുത്തും. ജുപിറ്റർ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ആന്തരിക രക്തസ്രാവം കാരണം കരളിന്റെ അടുത്തുള്ള Spleen എന്ന ഭാഗം ശസ്ത്രക്രിയയിലൂടെ എടുത്ത് മാറ്റി. രണ്ടു ദിവസത്തിനകം ഒടിഞ്ഞ കാൽ ഭാഗത്ത് സർജറി വേണ്ടി വന്നേക്കും.
പിഎംഎഫ് സെക്രട്ടറി ജോണി, യൂകെഎഫ് പ്രസിഡന്റ് പത്മനാഭൻ പൊതുവാൾ, ജോയിന്റ് സെക്രട്ടറി മോഹൻദാസ് നായർ, ശിവൻകുട്ടി, യൂകെഎഫ് വൈസ് പ്രസിഡന്റ് ജോർജ് മാത്യു, സിഎംഎസ് ചെയർമാൻ പി വി ഭാസ്കരൻ എന്നിവർ ആശുപത്രിയിലെത്തി സ്വാന്തനമേകി.
തുടർന്ന് ഇവരെല്ലാം പിംപ്രി പോലീസ് സ്റ്റേഷനിൽ ചെന്ന് കേസുകൾ പിംപ്രി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. PMF മുൻ അധ്യക്ഷൻ രാജൻ നായർ, കേരള സമാജം പ്രസിഡന്റ് മധു നായർ എന്നിവരും ആശുപത്രിയിലെത്തിയിരുന്നു. തുടർന്ന് ഡോക്ടറുമായി സംസാരിച്ചു ഉചിതമായ ചികിത്സകൾ ഉറപ്പു വരുത്തുകയും ചെയ്തു.
നിലവിൽ അപകടഘട്ടം തരണം ചെയ്തുവെന്നും, ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് ഡോക്ടർമാർ പറഞ്ഞത്.