HomeEntertainmentചലച്ചിത്ര താരം സുദേവ് നായർ വിവാഹിതനായി

ചലച്ചിത്ര താരം സുദേവ് നായർ വിവാഹിതനായി

Published on

മലയാളം, ഹിന്ദി, തെലുഗ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ചലച്ചിത്ര താരം സുദേവ് നായർ വിവാഹിതനായി. പ്രശസ്ത മോഡൽ അമർദീപ് കൗർ ആണ് വധു. ​ഗുരുവായൂരിൽ വെച്ചു നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

പാലക്കാട് സ്വദേശികളായ വിജയകുമാറിന്റെയും സുഭദയുടെയും മകനായ സുദേവ് നായർ മുംബൈയിൽ താനെയിലാണ് ജനിച്ചു വളർന്നത്. ഏറെക്കാലമായി ഇരുവരും തമ്മിൽ പ്രണയത്തിൽ ആയിരുന്നു. ഇൻസ്റ്റാഗ്രാം പേജിൽ രണ്ടുപേരും ചേർന്ന് നിരവധി റീൽസും ചെയ്തിട്ടുണ്ട്.

ഹോളിവുഡിലെ മസില്‍മാന്‍ അര്‍ണോള്‍ഡ് ഷ്വാസ്നഗറിനെ പോലെ ശരീര സൗന്ദര്യത്തിൽ ഏറെ ശ്രദ്ധാലുവാണ് മലയാള സിനിമയിലെ പുത്തൻ താരോദയമായ സുദേവ് നായർ. ചെറുപ്പം മുതൽ ശരീര സൗന്ദര്യത്തിൽ ഏറെ ശ്രദ്ധാലുവായിരുന്നു സുദേവ്. മണിക്കൂറുകളോളമാണ് വ്യായാമത്തിനായി ചിലവഴിക്കുന്നത്. വീട്ടിൽ സ്വന്തമായി ജിം തന്നെയുണ്ട് സുദേവിന്. ആയോധന കലകളിലും പ്രാവീണ്യം നേടിയിട്ടുള്ള സുദേവ് നായർ ഡാൻസിലും മികവ് തെളിയിച്ചിട്ടുള്ള നടനാണ്.

മലയാള സിനിമയിൽ ഒരു ആക്ഷൻ ഹീറോയായി സുദേവ് നായർ മാറുന്ന കാലം വിദൂരമല്ല. ന്യൂ ജനറേഷൻ സിനിമാ പ്രേമികളുടെ മാറിയ രുചിഭേദങ്ങളിൽ ഇടം നേടിയ ദുൽക്കർ സൽമാൻ, പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, തുടങ്ങിയ താരങ്ങൾക്കൊപ്പം ചേർത്ത് വയ്ക്കാവുന്ന പേരാണ് സുദേവ് നായരുടേതും. ഇതിനകം ഭീഷ്മപർവ്വം പത്തൊൻപതാം നൂറ്റാണ്ട്, കായംകുളം കൊച്ചുണ്ണി, തുറമുഖം, തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിൽ ചുവടുറപ്പിച്ച നടന്റെ തെലുഗ് സിനിമയും റിലീസിന് ഒരുങ്ങുകയാണ്.

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this