മറുനാട്ടിൽ ജനിച്ചു വളർന്ന മലയാളി കുട്ടികൾക്ക് മാതൃഭാഷയുടെ സംസ്കാരവും പൈതൃകവും പകർന്നാടുന്നതിന്റെ ഭാഗമായാണ് ജൂനിയർ വിഭാഗത്തിൽ കാവ്യാലാപനം, ഇഷ്ട ഗാനങ്ങൾ കൂടാതെ നാടൻ പാട്ടിലും മികവ് തെളിയിക്കുന്നതിനായി വേദി ഒരുങ്ങുന്നത്. 4 വയസ്സു മുതൽ 9 വയസ്സു വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം.
പ്രശസ്തരായ ഗായകരും സിനിമാ താരങ്ങളും പ്രകടനങ്ങൾ വിലയിരുത്തും. ഓരോ പ്രകടനത്തിലുടെയും കഴിവു തെളിയിച്ചു ആത്മവിശ്വാസവും അംഗീകാരങ്ങളും നേടിയെടുക്കാവുന്ന റിയാലിറ്റി ഷോ മുംബൈയിലെ കുരുന്നു പ്രതിഭകൾക്ക് ലഭിക്കുന്ന അപൂർവ അവസരമായിരിക്കും. സ്‌കൂൾ അവധിക്കാലം കണക്കിലെടുത്തായിരിക്കും പ്രധാന പരിശീലനങ്ങളും ചിത്രീകരണങ്ങളും ചിട്ടപ്പെടുത്തുക.
കുരുന്നു പ്രതിഭകളെ ഉൾപ്പെടുത്തിയുള്ള മ്യൂസിക് റിയാലിറ്റി ഷോയ്ക്ക് മലയാളം ടെലിവിഷൻ രംഗത്ത് തുടക്കമിട്ടത് ആംചി മുംബൈ ആയിരുന്നു. ഗോൾഡൻ വോയ്‌സിന്റെ മുഖ്യ ആകർഷണവും 6 മുതൽ 66 വയസ്സ് പ്രായമുള്ളവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സംഗീത മത്സര പരിപാടിയായിരുന്നു.
ഓഡിഷൻ 5 കേന്ദ്രങ്ങളിൽ
ഡോംബിവ്‌ലി, ബോറിവിലി, ചെമ്പൂർ , നെരൂൾ, പവായ് തുടങ്ങി മുംബൈയുടെ വിവിധ ഭാഗങ്ങളിലായാണ് ഒഡീഷൻ സംഘടിപ്പിക്കുന്നത്. ഒഡിഷനിൽ നിങ്ങൾക്കിഷ്ടപെട്ട മലയാളം കവിതയും ഗാനവും അവതരിപ്പിക്കണം . പങ്കെടുക്കാനാഗ്രഹിക്കുന്ന കുട്ടികൾക്ക് സൗകര്യപ്രദമായ കേന്ദ്രത്തിൽ ഒഡീഷനായി പേര് റജിസ്റ്റർ ചെയ്യാവുന്നതാണ്. ഒഡിഷനിൽ വിജയിക്കുന്ന കുട്ടികൾക്ക് ഓരോ വിഭാഗത്തിലും പ്രഗത്ഭരായവർ ആലാപനത്തിലും അവതരണത്തിലും പരിശീലനം നൽകുന്നതാണ്.
ഇന്ന് തന്നെ ഓൺലൈനിൽ റജിസ്റ്റർ ചെയ്യാം
പങ്കെടുക്കുവാൻ താല്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഫോം പൂരിപ്പിച്ചു ഓൺലൈനിൽ പോസ്റ്റ് ചെയ്യേണ്ടതാണ്.

അല്ലെങ്കിൽ ഫോമിൽ ആവശ്യപ്പെടുന്ന വിവരങ്ങൾ ഫോട്ടോ സഹിതം ഇമെയിൽ വഴിയും അയക്കാവുന്നതാണ്. [email protected]
For more details : Phone Nos.
(Central) 7021206405
(Western) 8451923616
(Navi Mumbai ) 9867405132
WhatsApp – 8169347748

SCHEDULE OF AUDITION will be published here : (Check this section for update)
DOMBIVLI – 23rd June 2019 from 11 am
BORIVILI – To be announced
NERUL – To be announced
CHEMBUR – To be announced
POWAI – To be announced

Subscribe & enable Bell icon for regular update
www.amchimumbaionline.com
Like : https://www.facebook.com/amchimumbaikairalitv
Subscribe : https://www.youtube.com/amchimumbaikairalitv