സിംഫണിയും ശ്രീരാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന ഹൃദയസ്പർശിയായ ഗാനങ്ങൾ കോർത്തിണക്കിയ സംഗീത പരിപാടി ഇന്ന് നവി മുംബൈ, വാഷി വിഷ്ണുദാസ് ഭാവെ നാട്യഗൃഹത്തിൽ അരങ്ങേറും. വൈകീട്ട് 4 മണി മുതൽ ആരംഭിക്കുന്ന സംഗീത പരിപാടിയുടെ ആശയവും സാക്ഷത്ക്കാരവും നിർവഹിക്കുന്നത് പ്രസന്ന നായരാണ്. ഏക്താ നിഗം, വിനീത് ദേവ്, സ്വസ്തിക താക്കൂർ, കുനാൽ കൗശാൽ, നികേത ജോഷി, തുടങ്ങി ഒട്ടനവധി പ്രതിഭകളുടെ സംഗമ വേദി കൂടിയാകും ഈ സംഗീത സായാഹ്നം.
ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രമണ്യം, സംഗീതാസ്വാദകരുടെ മനസ്സ് കീഴടക്കിയ ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കർ എന്നീ പ്രതിഭകളുടെ ഓർമ്മകൾ പുതുക്കുന്ന ഗാനാർപ്പണം സംഗീതാസ്വാദകർക്ക് നൂതനാനുഭവമാകും.
