തിരുവനന്തപുരം SNDP ഹാളിൽ നടന്ന നവഭാവന ചാരിറ്റിറ്റബിൾ ട്രസ്റ്റിന്റെ പത്താം വാർഷികാഘോഷവേളയിലാണ് പുരസ്‌കാര വിതരണം നടന്നത്. കലാസാംസ്‌കാരിക മേഖലയിലെ മുപ്പതോളം പേർക്ക് കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു. റിട്ടയർഡ് ഡി.ജി.പി ഋഷിരാജ് സിങ് പുരസ്‌കാരം കൈമാറി.
പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ ജോർജ് ഓണക്കൂർ, കവിയും സിനിമാഗാന രചയിതാവുമായ പ്രഭാവർമ്മ, സാഹിത്യകാരൻ കാര്യവട്ടം ശ്രീകുമാർ, സംവിധായകനും അഭിനേതാവുമായ അഡ്വ: ക്രിസ് വേണുഗോപാൽ, അഭിനേത്രി ദിവ്യ വേണുഗോപാൽ, കാഥികനും സീരിയൽ സിനിമ അഭിനേതാവുമായ വഞ്ചിയൂർ പ്രവീൺ കുമാർ, രാഷ്ട്രീയ സാമൂഹിക പ്രവർത്തകൻ തിരുമല ശിവൻ കുട്ടി തുടങ്ങി പ്രശസ്തരുടെ സാന്നിധ്യം ചടങ്ങിനെ സമ്പന്നമാക്കി.
2024 ഡിസംബറിൽ പുറത്തിറങ്ങിയ 11 ചെറുകഥകൾ അടങ്ങുന്ന “ സ്വപ്നങ്ങൾക്കുമപ്പുറം” എന്ന കഥാസമാഹാരത്തിന് വായനക്കാർക്കിടയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് വാസൻ വീരച്ചേരി പറഞ്ഞു. പയ്യന്നൂർ സ്വദേശിയാണ് നവിമുംബൈ ഉൾവയിൽ വസിക്കുന്ന വാസൻ വീരച്ചേരി.