More
    HomeNewsദേശീയതല ഫെൻസിങ് മത്സരം നാസിക്കിൽ

    ദേശീയതല ഫെൻസിങ് മത്സരം നാസിക്കിൽ

    Published on

    ഫെൻസിങ് അസോസിയേഷൻ ഓഫ് ഇന്ത്യ (എഫ്‌.എ.ഐ)യുടെ ആഭിമുഖ്യത്തിൽ 2025 ജൂലൈ 5 മുതൽ 7 വരെ നാസിക്കിലെ മീനതായ് തക്കറെ സ്റ്റേഡിയത്തിലെ ഡിവിഷണൽ സ്പോർട്സ് കോംപ്ലക്സിൽ പതിമൂന്നാമത് മിനി, ഏഴാമത് സബ് ജൂനിയർ (ചൈൽഡ്) വിഭാഗങ്ങളുമായി ദേശീയ ഫെൻസിങ് ചാമ്പ്യൻഷിപ്പുകൾ വിജയകരമായി സംഘടിപ്പിക്കപ്പെട്ടു.

    കേരളത്തിൽ നിന്നുള്ള ഏകദേശം 33 യുവതാരങ്ങളുടെയും പരിശീലകൻ ശ്രീ. പ്രഭുലാഷ് പി.എൽ. ( Kerala Fencing Team Coach) ന്റെ നേതൃത്വത്തിൽ കേരളത്തിൽ നിന്നുള്ള ഫെൻസിങ് ടീം ആത്മവിശ്വാസത്തോടെയും ഉത്സാഹത്തോടെയും ഈ മത്സരത്തിൽ പങ്കെടുത്തു.

    ടീമിന്റെ നാസിക് സന്ദർശനവുമായി ബന്ധപ്പെട്ട എല്ലാ സഹായങ്ങളും ഏകോപനവും നാസിക് മലയാളി കൾച്ചറൽ അസോസിയേഷന്റെ ഭാരവാഹികൾ പ്രത്യേക ശ്രദ്ധയോടെയും പരിശ്രമത്തോടെയും നിർവഹിച്ചു.

    ടീമംഗളെയും പരിശീലകനെയും ആദരിക്കുന്നതിനായി NMCAയുടെ ആഭിമുഖ്യത്തിൽ പ്രത്യേക സ്വീകരണച്ചടങ്ങ് സംഘടിപ്പിക്കപ്പെട്ടു. ചടങ്ങിൽ NMCA വർക്കിങ് പ്രസിഡന്റ് ജയപ്രകാശ് നായർ, ജനറൽ സെക്രട്ടറി അനുപ് പുഷ്പാംഗദൻ ട്രഷറർ രാധാകൃഷ്ണൻ പിള്ള, വൈസ് പ്രസിഡന്റ് കെ.പി.എസ്. നായർ, ജോയിന്റ് സെക്രട്ടറി ശിവൻ സദാശിവൻ തുടങ്ങിയവർ പങ്കെടുത്തു.

    ഈ മത്സരത്തിൽ പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്കും അനുസ്മരണമായി മെഡലുകൾ വിതരണം ചെയ്തതോടൊപ്പം, അവരുടെ ഭാവിയിൽ കൂടുതൽ വലിയ വിജയങ്ങൾ കൈവരിക്കട്ടെയെന്ന ആശംസകളോടെ NMCAയുടെ ഭാരവാഹികൾ അഭിനന്ദനങ്ങൾ അറിയിച്ചു

    Latest articles

    മികച്ച പ്രതികരണവുമായി നേരിപ്പോട് ഹ്രസ്വചിത്രം (Video)

    റെയിൻബോ സിനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ. എ. ജി. വർഗ്ഗീസ് തിരക്കഥയും സംവിധാനവും നിർവഹിച്ച 25 മിനിറ്റ് ദൈർഘ്യമുള്ള...

    വേൾഡ് മലയാളി ഫെഡറേഷൻ മലയാളി പ്രീമിയർ ലീഗ് ആദ്യ സീസണ് ഗംഭീര തുടക്കം. (Video)

    വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിച്ച മലയാളി പ്രീമിയർ ലീഗ് എം എൽ എ രാജേഷ്...

    SNDP മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം ഏപ്രിൽ 19ന്

    മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി യോഗം) മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം 2026 ഏപ്രിൽ 19...

    മന്ദിര സമിതി താരാപ്പൂർ ഗുരുമന്ദിരം സമർപ്പിച്ചു

    താരാപ്പൂർ : ശ്രീനാരായണ മന്ദിരസമിതിയുടെ താരാപ്പൂർ സരാവലിയിലെ ഡോ. പൽപ്പു മെമ്മോറിയൽ സെൻട്രൽ സ്കൂൾ സമുച്ചയത്തിൽ പുതുതായി നിർമ്മിച്ച...
    spot_img

    More like this