More
    HomeLifestyleദി സ്പാർക്ക് വിത്തിൻ പ്രകാശനം ചെയ്തു; ഇന്ത്യയിലുടനീളമുള്ള 30 രചയിതാക്കളിൽ മലയാളി യുവാവും

    ദി സ്പാർക്ക് വിത്തിൻ പ്രകാശനം ചെയ്തു; ഇന്ത്യയിലുടനീളമുള്ള 30 രചയിതാക്കളിൽ മലയാളി യുവാവും

    Published on

    spot_img

    സാമൂഹിക പരിവർത്തനങ്ങളെ ആസ്പദമാക്കി രചിച്ച “ദി സ്പാർക്ക് വിത്തിൻ: ട്രൂ സ്റ്റോറീസ് ഓഫ് ഓർഡിനറി പീപ്പിൾ ഇഗ്നൈറ്റിംഗ് എക്സ്ട്രാഡറിനറി സോഷ്യൽ ചേഞ്ച്” പ്രകാശനം ചെയ്തു. ട്വാഗ ഇന്റർനാഷണൽ പ്രസിദ്ധീകരിച്ച സമാഹാരത്തിൽ, സാമൂഹിക മാറ്റത്തിന് നേതൃത്വം നൽകുന്നവരുടെ ഇന്ത്യയിലുടനീളമുള്ള 30 യഥാർത്ഥ ജീവിത കഥകൾ ഉൾപ്പെടുന്നതാണ്. രചയിതാക്കൾ സംഘടനകളിലൂടെയും സ്വതന്ത്ര സംരംഭങ്ങളിലൂടെയും ഗണ്യമായ സ്വാധീനം ചെലുത്തിയവരാണ്.

    മുംബൈയിൽ ചുവന്ന തെരുവുകൾ, ചേരികൾ, തെരുവോരങ്ങൾ തുടങ്ങി വിപരീത സാഹചര്യങ്ങളിൽ ജീവിക്കാൻ വിധിക്കപ്പെട്ട കുട്ടികൾക്ക് കാൽപ്പന്തു കളിയിലും വ്യക്തിത്വ വികസനത്തിലും പ്രത്യേക പരിശീലനം നൽകിയാണ് മലയാളി യുവാവ് ജെസ്സൺ ജോസ് ഇവരെയെല്ലാം മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്നത്. മുംബൈയിൽ പ്രൊഫഷണൽ സ്‌പോർട്‌സ് സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിയാണ് സ്പോർട്സ് മെന്ററിംഗ് ഇൻഫ്യൂഷന്റെ (എസ്എംഐ) സ്ഥാപകനായ ജെസ്സൺ ജോസ് കുട്ടികളെ പരിശീലിപ്പിക്കുന്നത്.

    മുംബൈയിലെ പ്രശസ്തമായ ഹിരാനന്ദാനി ഉദ്യാനങ്ങളുടെയും ആരോഗ്യ സംരക്ഷണത്തിലും വിദ്യാഭ്യാസത്തിലും ഫലപ്രദമായ സംരംഭങ്ങളുടെയും പിന്നിലെ ദർശകനായ നിരഞ്ജൻ ഹിരാനന്ദാനി, സാമൂഹിക മാറ്റത്തെക്കുറിച്ചുള്ള ആധികാരിക വിവരണങ്ങൾക്ക് പുസ്തകത്തെ പ്രശംസിച്ചു.

    പ്രശസ്ത നടി കീർത്തി കുൽഹാരി വിശിഷ്ടാതിഥിയായിരുന്നു. പുതിയ തലമുറയിലെ മാറ്റത്തിന് വഴിയൊരുക്കുന്നതിൽ ഇതുപോലുള്ള കഥകളുടെ പ്രാധാന്യം കീർത്തി പരാമർശിച്ചു.

    മെച്ചപ്പെട്ട ലോകം തേടിയുള്ള വെല്ലുവിളികൾ, വിജയങ്ങൾ, വൈവിധ്യമാർന്ന യാത്രകൾ എന്നിവയെക്കുറിച്ചുള്ള ഉൾക്കാഴ്ച ഈ പുസ്തകത്തിലെ ഉള്ളടക്കം നൽകുന്നു. പ്രതീക്ഷയും പ്രതിരോധശേഷിയും മുതൽ നിശബ്ദ വിപ്ലവങ്ങൾ വരെ, ആധികാരികമായ വിവരണങ്ങളിലൂടെ കോറിയിടുന്നു. എൻ‌ജി‌ഒ പ്രൊഫഷണലുകൾ, സാമൂഹിക സംരംഭകർ, നയരൂപീകരണക്കാർ, സി‌എസ്‌ആർ ടീമുകൾ, വിദ്യാർത്ഥികൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇഷ്ടപ്പെടുന്നവർക്കെല്ലാം ഈ പുസ്തകം വഴികാട്ടിയാകും.

    Latest articles

    മുംബൈയിൽ ആശങ്കപ്പെടുത്തുന്ന കണക്കുകൾ: 60 സ്ത്രീകൾ ഉൾപ്പെടെ 82 പേർ 36 ദിവസത്തിനിടെ കാണാതായി

    മുംബൈ സുരക്ഷിതമായ നഗരമെന്ന വിശ്വാസങ്ങളെ തകിടം മറിക്കുന്ന ഭീതിപ്പെടുത്തുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇവിടുത്തെ താമസക്കാർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക്...

    അന്റോപ് ഹില്ലിൽ അയ്യപ്പ മണ്ഡലപൂജ ശനിയാഴ്ച്ച

    മുംബൈ: അന്റോപ് ഹിൽ അയ്യപ്പ മിഷൻ (രെജി.)ആഭിമുഖ്യത്തിൽ അൻപത്തി നാലാമത് മണ്ഡല പൂജ മഹോത്സവം ശനിയാഴ്ച്ച,ഡിസംബർ 13 ന്...

    ലണ്ടനിൽ അപൂർവ്വ ബഹുമതിയുമായി ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും കാജോളും

    ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും കാജോളും ലണ്ടനിൽ എത്തിയത് ദിൽവാലെ ദുൽഹാനിയ ലേ ജായേംഗെ' (DDLJ) എന്ന ബ്ലോക്ക്ബസ്റ്റർ...

    ജഹാംഗീർ ആർട്ട് ഗാലറിയിൽ പടുതോൾ വാസുദേവന്റെ വർണ്ണലോകം

    പ്രശസ്തമായ ജഹാംഗീർ ആർട്ട് ഗാലറിയിൽ മുംബൈ മലയാളിയായ പടുതോൾ വാസുദേവന്റെ അമൂർത്ത ചിത്രങ്ങളുടെ പ്രദർശനം കലാസ്വാദകരുടെ ശ്രദ്ധ നേടുന്നു....
    spot_img

    More like this