More
    HomeEntertainmentഇതാണ് ഞങ്ങ പറഞ്ഞ മമ്മൂക്ക!!

    ഇതാണ് ഞങ്ങ പറഞ്ഞ മമ്മൂക്ക!!

    Published on

    spot_img

    നൂതന സാങ്കേതിക വിദ്യകൾ വളരുന്നതോടൊപ്പം ദുരുപയോഗവും കൂടുന്നതിന്റെ ഉദാഹരണമാണ് ഇത്തരം കള്ള പ്രചരണങ്ങൾ . സാങ്കേതിക വിദ്യയെ വ്യക്തിഹത്യക്കായി പ്രയോജനപ്പെടുത്തി ആരുമറിയാതെ അപരന്മാരുടെ പ്രൊഫൈലുകളിൽ കൂടി സമൂഹ മാധ്യമങ്ങളിൽ പങ്ക് വച്ച് സായൂജ്യമണയുന്നവരുടെ കണക്കെടുത്താൽ മലയാളികൾ തന്നെയാകും മുന്നിൽ

    സ്വന്തം നാടിനെയും നാട്ടുകാരെയും സംസ്കാരത്തെയും ഇകഴ്ത്തിക്കാണിക്കാൻ ഇത്രമാത്രം വെമ്പൽ കാട്ടുന്ന മറ്റൊരു സമൂഹം എവിടെയും കാണില്ല. കേരളത്തിന്റെ മദ്യപാന കണക്കുകൾ ഓണത്തിനും വിഷുവിനും ക്രിസ്മസിനും ആദ്യം പുറത്ത് വിട്ട് ആഹ്ളാദിക്കുന്നവർ മലയാളികൾ തന്നെയാണ്. ഇതൊക്കെ വായിച്ചാൽ തോന്നും കേരളത്തിൽ മാത്രമാണ് മദ്യപാനികളെന്ന് !!

    പലപ്പോഴും പ്രശസ്തിയുടെ പേരിൽ ഇരകളാകുന്നവരുടെ കൂട്ടത്തിലാണ് മമ്മൂട്ടിയും മോഹൻലാലുമെല്ലാം. കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിക്കുന്ന മമ്മൂട്ടിയുടെ കൃത്രിമ ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ച. സാമാന്യ ബോധമുള്ളവർക്ക് ഊഹിക്കാവുന്നതാണ് മമ്മൂട്ടിയെ പോലെ ടൈം ലൈനിൽ നിൽക്കുന്നൊരു താരത്തെ ഒരിക്കലും ഇത്തരമൊരു അവസ്ഥയിൽ വീട്ടിൽ പോലും കാണാനാകില്ലെന്ന്.
    നിർമ്മാതാക്കളും, സംവിധായകരും സഹപ്രവർത്തകരും കൂടാതെ നിരവധി പേർസണൽ സ്റ്റാഫും പലപ്പോഴും കൂടെയുള്ള താരമാണ് മമ്മൂട്ടി. എന്നാൽ ഒട്ടും സ്വാഭാവികതയില്ലാതെ ഒറിജിനൽ ഫോട്ടോയെ വികൃതമാക്കിയ ഭാവനാ ദാരിദ്ര്യമാണ് പ്രചരണം പാളി പോകാൻ കാരണമായതും ! മമ്മൂട്ടിയുടെ ചിത്രത്തിന്റെ ഒറിജിനൽ വേർഷൻ ഇൻസ്റ്റാഗ്രാമിൽ പങ്ക് വച്ചതോടെ നിരവധി പേരാണ് ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയത്

    ഇന്ന് സിനിമാ ചർച്ചകളിൽ മാത്രമല്ല, സാംസ്കാരികവേദിയിലും രാഷ്ട്രീയ ചർച്ചകളിലും കലാലയങ്ങളിലും മുതിർന്നവരുടെ കൂട്ടായ്മയിലും .മമ്മൂട്ടിയുടെ പ്രായത്തെ അഭിമാനത്തോടെയാണ് ഉയർത്തിക്കാട്ടുന്നത്. അത് ഒരു മാതൃകയാക്കണം എന്ന പ്രോൽസാഹനം കൊടുക്കുകയാണ്.. അന്യരാജ്യക്കാരുടെ സ്റ്റാമ്പിൽ പോലും അദ്ദേഹത്തിന്റെ മുഖം മുദ്ര ചാർത്തുന്നു . മമ്മൂട്ടി കേരളത്തിന് അഭിമാനം എന്ന് ഇതര സംസ്ഥാനക്കാരും രാജ്യക്കാരും പറയുന്നു.. അപ്പോഴാണ് ഇത്തരം മനോവൈകല്യം ഒരു മഹാ സംഭവമായി ഒരു കൂട്ടം മലയാളികൾ തന്നെ പ്രചരിപ്പിക്കുന്നത്..ഇതിലെ യഥാർത്ഥ ഫോട്ടോയെ ഇങ്ങനെ മാറ്റി സോഷ്യൽ മീഡിയയിൽ ഇട്ടപ്പോൾ എന്ത് സുഖമാണ് ഇവർക്കെല്ലാം കിട്ടിയതെന്നാണ് പലരും ചോദിക്കുന്നത്

    ഫോട്ടോഷോപ്പിൽ മാത്രം ഒതുങ്ങിയിരുന്ന കൃത്രിമത്വങ്ങൾ ഇന്ന് എ ഐ പോലുള്ള നിർമ്മിത ബുദ്ധി സാങ്കേതിക സംവിധാനങ്ങൾ ലളിതവത്കരിക്കുമ്പോൾ സമൂഹം നേരിടാൻ പോകുന്ന ഭീഷണി വളരെ വലുതാണ്. നിർമ്മിതബുദ്ധിയുടെ ദുരുപയോഗം ഫോട്ടോകളിൽ മാത്രം ഒതുങ്ങുന്നതല്ല , നടന്മാരുടെ വീഡിയോകളും ഇത് പോലെ ഭാവനക്ക് അനുസരിച്ച് ഉണ്ടാക്കിയെടുക്കാൻ നിമിഷങ്ങൾ കൊണ്ട് കഴിയുമെന്നതാണ് വലിയ വെല്ലുവിളി . ഇത്തരം പ്രവണതകളെ ആരംഭ ഘട്ടത്തിൽ തന്നെ തടയിടാനുള്ള നിയമ സംവിധാനങ്ങൾ ഉണ്ടാകണം. ദുഷ് പ്രചരണങ്ങളുടെ ഉറവിടങ്ങൾ കണ്ടെത്താനും നിയമത്തിന് മുന്നിൽ കൊണ്ട് വരുവാനും ഇതേ സാങ്കേതിക വിദ്യകൾ വിരൽത്തുമ്പിൽ ലഭ്യമായിരിക്കെ സൈബർ സെല്ലുകൾ കുറെ കൂടി ജാഗ്രതയോടെ എ ഐ ഉയർത്തുന്ന നിയന്ത്രണ പരിധിയിൽ കൊണ്ട് വരണം .

    Bahlsen Biscuits

    An assortment of delicious Bahlsen Biscuits will also be included in this year’s swag bag. Their premium chocolate biscuits and wafers are sustainably sourced and crafted in Germany, and each pack comes with 10 biscuits for recipients to indulge in.

    Byroe

    Nominees will receive a carefully curated gift set from Byroe, which is a women-led skincare brand that uses their platform to give back and empower women. The nominee gift set includes best-sellers like the Bitter Green Essence Toner, the Tomato Serum, and the Salmon Cream.

    Whipped Drinks

    This kit contains everything you need to make the perfect whipped coffee at home in just 60 seconds.

    Opopop

    Opopop created the world’s first Flavor Wrapped Popcorn kernels where each kernel is individually “pre-wrapped” in flavor. Some of their most popular flavors include Fancy Butter, Cinnalicious, Maui Heat, and Lightly Salted, and nominees will get a chance to try these tasty treats.

    Latest articles

    ഇൻമെക് മഹരാഷ്ട്ര ചാപ്റ്റർ യോഗം ജൂലൈ 28 ന് നവി മുംബൈയിൽ; എൻ.കെ.പ്രേമചന്ദ്രൻ മുഖ്യാതിഥി.

    മുംബൈ:ഇൻഡോ ഗൾഫ് & മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കോമേഴ്സ് (ഇൻമെക്ക്) മഹരാഷ്ട്ര ചാപ്റ്റർ യോഗം ഞായറാഴ്ച്ച ജൂലൈ...

    നായർ വെൽഫെയർ അസോസിയേഷൻ ഓണാഘോഷം

    ഡോംമ്പിവലി നായർ വെൽഫെയർ അസ്സോസിയേഷന്റെ (NWA) മുപ്പത്തിയാറാമത് വാർഷികാഘോഷവും ഈ വർഷത്തെ ഓണാഘോഷവും ഒക്ടോബർ 6, 2024, ഞയറാഴ്ച്ച...

    നെരൂൾ സമാജം എസ്.എസ്.സി, എച്ച്.എസ്.സി കുട്ടികളെ അനുമോദിച്ചു

    ന്യൂ ബോംബെ കേരളീയ സമാജം, നെരൂൾ, ഇദംപ്രഥമമായി ഇക്കഴിഞ്ഞ അധ്യയന വർഷത്തിൽ എസ്.എസ് .സി, & . എച്ച്.എസ്....

    കരുതലിന്റെ കൈത്താങ്ങായി ഓൾ ഇന്ത്യ പീപ്പിൾസ് ഫോറം

    കേരളത്തിൽ തൃശൂർ ചിറക്കേക്കാട് പുളിങ്കുഴി വീട്ടിൽ ഹൃദ്യയും മലപ്പുറം ജില്ലയിലെ എടക്കര പള്ളിപ്പടി നിവാസിയായ ഷാനീസുമാണ് വൃക്ക മാറ്റി...
    spot_img

    More like this

    ഇൻമെക് മഹരാഷ്ട്ര ചാപ്റ്റർ യോഗം ജൂലൈ 28 ന് നവി മുംബൈയിൽ; എൻ.കെ.പ്രേമചന്ദ്രൻ മുഖ്യാതിഥി.

    മുംബൈ:ഇൻഡോ ഗൾഫ് & മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കോമേഴ്സ് (ഇൻമെക്ക്) മഹരാഷ്ട്ര ചാപ്റ്റർ യോഗം ഞായറാഴ്ച്ച ജൂലൈ...

    നായർ വെൽഫെയർ അസോസിയേഷൻ ഓണാഘോഷം

    ഡോംമ്പിവലി നായർ വെൽഫെയർ അസ്സോസിയേഷന്റെ (NWA) മുപ്പത്തിയാറാമത് വാർഷികാഘോഷവും ഈ വർഷത്തെ ഓണാഘോഷവും ഒക്ടോബർ 6, 2024, ഞയറാഴ്ച്ച...

    നെരൂൾ സമാജം എസ്.എസ്.സി, എച്ച്.എസ്.സി കുട്ടികളെ അനുമോദിച്ചു

    ന്യൂ ബോംബെ കേരളീയ സമാജം, നെരൂൾ, ഇദംപ്രഥമമായി ഇക്കഴിഞ്ഞ അധ്യയന വർഷത്തിൽ എസ്.എസ് .സി, & . എച്ച്.എസ്....