HomeNewsശതാബ്ദി ആഘോഷ നിറവിൽ ദാദർ നായർ സമാജം; കലാസന്ധ്യ ഇന്ന്

ശതാബ്ദി ആഘോഷ നിറവിൽ ദാദർ നായർ സമാജം; കലാസന്ധ്യ ഇന്ന്

Published on

മുംബൈയിലെ ഏറ്റവും പുരാതനമായ മലയാളി കൂട്ടായ്മക്ക് 1923ലാണ് തുടക്കമിടുന്നത്. നൂറ്റാണ്ട് പിന്നിട്ട കേരളത്തിന് പുറത്തെ ആദ്യകാല മലയാളി സംഘടന ഒരു കാലത്ത് ജോലി തേടിയെത്തുന്ന മലയാളി യുവാക്കളുടെ അത്താണിയായിരുന്നു. സാമൂഹിക പ്രതിബദ്ധത ചേർത്ത് പിടിച്ചുള്ള സമാജത്തിന്റെ പ്രവർത്തനങ്ങൾ നിരവധി പേർക്കാണ് തണലായിട്ടുള്ളത്.

ദാദർ നായർ സമാജത്തിന്റെ ശതാബ്ദി ആഘോഷം ഇന്ന് വൈകുന്നേരം 3 മണി മുതൽ രാത്രി 10 മണി വരെ മുളുണ്ട് കാളിദാസ് ഓഡിറ്റോറിയത്തിൽ നടക്കും.

കേരള ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രൻ, കേരള സർക്കാർ മുൻ ചീഫ് സെക്രട്ടറി ഡോ. കെ. ജയകുമാർ IAS, മുൻ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥനും ചലച്ചിത്ര സംവിധായകനും നടനുമായ മേജർ രവി തുടങ്ങിയവർ സാംസ്‌കാരിക സമ്മേളനത്തിൽ വേദി അലങ്കരിക്കും.

തുടർന്ന് വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറും.

ഗുരു ലക്ഷ്മി സിബി സത്യൻ & സംഘം (ഖാർഘർ നയർ സമാജം) അവതരിപ്പിക്കുന്ന മഹാകാളി കീര്ത്തനം, ഗുരു ഡോ. ചിത്ര വിശ്വനാഥൻ & സംഘം (അഭിനയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് & ഫൈൻ ആർട്സ്, വസായ്) അവതരിപ്പിക്കുന്ന ശിവശക്തി. നയർ വെൽഫെയർ അസോസിയേഷൻ, ഡോംബിവ്‌ലി കാഴ്ച വയ്ക്കുന്ന അദ്വൈത നൃത്ത്യം, അരവിന്ദ് നായർ, ഋതുരാജ്, നന്ദ ജി ദേവൻ, ബാലറാം, മേഘ്ന സുമേഷ്, അനുഷ്ക ശ്രീനിവാസൻ, ശ്യാമളി, ലിതി എന്നിവർ ചേർന്നൊരുക്കുന്ന ഗാനാഞ്ജലി കൂടാതെ പ്രശസ്ത നർത്തകി ഉത്തര ശരത്തും സംഘവും അവതരിപ്പിക്കുന്ന നൃത്താഞ്ജലിയും വേദിയെ ത്രസിപ്പിക്കും. ചലച്ചിത്ര നടി ആശാ ശരത്തിന്റെ മകളും കലാമണ്ഡലം സുമതിയുടെ കൊച്ചുമകളുമാണ് ഉത്തര.

നൂറു വർഷങ്ങളുടെ മഹിമ

1923-ൽ ആരംഭിച്ച് . “A Century of Purpose, A Legacy of Service” എന്ന മുദ്രാവാക്യത്തോടെ സംഘടിപ്പിക്കുന്ന ശതാബ്ദി ആഘോഷം, മലയാളി പ്രവാസ ചരിത്രത്തിലെ സുപ്രധാന അധ്യായമാകും.

1920-കളിൽ തൊഴിലവസരങ്ങൾ തേടി മുംബൈയിലെത്തിയ മലയാളി യുവാക്കളുടെ ആശ്രയം കൂടിയായിരുന്നു ദാദറിൽ പ്രവർത്തിച്ചിരുന്ന നായർ സമാജം. കുഞ്ഞപ്പ നായരുടെ നേതൃത്വത്തിൽ മാഹിമിൽ ഒരു ചെറിയ ഹോസ്റ്റലായി ആരംഭിച്ച സംഘടന പിന്നീട് ദാദറിലേക്ക് മാറുകയായിരുന്നു. മലയാളി കുടിയേറ്റക്കാർക്ക് അഭയം മാത്രമല്ല, സാമൂഹിക-സാംസ്കാരിക നിലപാടുകൾക്കും ഈ പ്രസ്ഥാനം അത്താണിയായിരുന്നു.

ലോകത്ത് കേരളത്തിനു പുറത്തുള്ള ഏറ്റവും പഴക്കം ചെന്ന മലയാളി സംഘടന എന്ന ബഹുമതിയും മുംബൈയിലെ നായർ സമാജത്തിനാണ്. തൊഴിൽ സഹായം, വിദ്യാഭ്യാസ-വിവാഹ-ചികിത്സാ സഹായം, കേരളീയ കലാസാംസ്കാരിക പ്രവർത്തനങ്ങൾ, ആയുർവേദ പ്രചാരം, ദേശീയ ഐക്യം തുടങ്ങിയ മേഖലകളിൽ സേവനങ്ങൾ നൽകി വരുന്നു.

Dadar Nayar Samajam Centenary Celebration
Date August 30, Saturday Time 3 pm onwards
Venue : Kalidasa Natyamandir, Mulund

Latest articles

BSNL സമുച്ചയത്തിൽ ലിഫ്റ്റ് തകരാർ; രണ്ട് മണിക്കൂറോളം ജീവനക്കാർ കുടുങ്ങി

മുംബൈ: BSNL സംസ്ഥാന മേധാവിയുടെ ഓഫീസിലെ ലിഫ്റ്റിൽ രണ്ട് മണിക്കൂറോളം കുടുങ്ങിയ മൂന്ന് ഉദ്യോഗസ്ഥരെയും ഒരു കരാർ തൊഴിലാളിയെയും...

ബ്രിക്സ് ബിസിനസ് കൗൺസിലിലും ബ്രിക്സ് ബിസിനസ് ഫോറത്തിലും ഡോ. സുരേഷ്‌കുമാർ മധുസൂദനൻ പങ്കെടുത്തു

ന്യൂഡൽഹി: ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷപദവിയുടെ ഭാഗമായി ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ബിസിനസ് കൗൺസിൽ യോഗങ്ങളിലും ബ്രിക്സ് ബിസിനസ് ഫോറം...

വാപി ശ്രീനാരായണ മിഷൻ ചതയാ ഘോഷവും വനിതാ സമ്മേളനവും നടത്തി

വാപി ശ്രീനാരായണ മിഷൻ്റെ ആഭിമുഖ്യത്തിൽ 172-ാമതു ശ്രീനാരായണ ജയന്തിയും ഗുരു ശക്തി മഹിളാ സംഘത്തിൻ്റെ 10-ാമതു വാർഷികവും സെപ്റ്റംബർ...

തായ്‌ലൻഡ് ഇന്റർനാഷണൽ ലീഡർഷിപ്പ് അവാർഡ് 2026: ഇന്ത്യയെ പ്രതിനിധീകരിച്ച് ഡോ. പ്രകാശ് ദിവാകരൻ

പുണെ: പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി അക്കാദമീഷ്യനും ഹിമാലയൻ യൂണിവേഴ്സിറ്റി, ഇറ്റാനഗർ, അരുണാചൽ പ്രദേശ് വൈസ് ചാൻസലറുമായ പ്രൊഫ....
spot_img

More like this