HomeNewsപ്രതീക്ഷയുടെ പ്രകാശവുമായി നഗരസാഹിതി 2025

പ്രതീക്ഷയുടെ പ്രകാശവുമായി നഗരസാഹിതി 2025

Published on

മുംബൈ സാഹിത്യ വേദിയും, ബോംബെ കേരളീയ സമാജവും ചേർന്നൊരുക്കിയ നഗരസാഹിതി 2025 , മുംബൈയിലെ മലയാളികളുടെ വര്‍ത്തമാനകാല സാഹിത്യത്തിന്‍റെ നേര്‍ക്കാഴ്ചയായി .

സാഹിത്യവേദി കണ്‍വീനര്‍ കെ .പി. വിനയന്‍ സ്വാഗത പ്രസംഗത്തില്‍ നഗരസാഹിതി 2025 പരിപാടിയുടെ ലക്ഷ്യങ്ങള്‍ പങ്കുവച്ചു.

ബോംബെ കേരളീയ സമാജം വൈസ് പ്രസിഡന്‍റ് ക്യാപ്റ്റന്‍ കെ ദേവദാസ്, ഹരികുമാര്‍ കുറുപ്പ് , പ്രേമരാജന്‍ നമ്പ്യാര്‍ എന്നിവര്‍ ആശംസ അറിയിച്ചു സംസാരിച്ചു .

പല വര്‍ഷങ്ങളിലെ വി ടി ഗോപാലകൃഷ്ണന്‍ പുരസ്കാര ജേതാക്കള്‍ ആയ മുതിര്‍ന്ന എഴുത്തുകാരും , പുതിയ തലമുറയിലെ പ്രതിഭകളും സാഹിത്യത്തിലെ നവീന സങ്കേതങ്ങളും , ഭാഷയിലെ പുത്തന്‍ ലാവണ്യ സങ്കല്‍പ്പങ്ങളും അവരുടെ കൃതികളിലൂടെ അവതരിപ്പിച്ചു.

പി ബി ഹൃഷികേശന്‍ ( ശുചീന്ദ്രം കൈമുക്കലിന്‍റെ കഥ – കവിത ) , സി.പി.കൃഷ്ണകുമാര്‍( പാലസ് വാര്‍ഡ് – ചെറുകഥ ), ടി കെ മുരളീധരന്‍( ( ചിത്രരചന, ഓണക്കാലം , മുന്നറിയിപ്പ്, വയനാടന്‍ ഓര്‍മ്മ – കവിതകള്‍), സന്തോഷ് പല്ലശ്ശന(ജീവിച്ചു പോയിട്ടില്ലങ്കില്‍ മരിച്ചു കാണാം – കവിത ), പി കെ മുരളീകൃഷ്ണന്‍( മ്യൂസിയം –കവിത ) , ശ്രീപ്രസാദ് വടക്കേപ്പാട്ട്( മലയാളത്തിലെ ആദ്യ കഥയും കഥാകാരനും- ലേഖനം ) എന്നിവര്‍ അവരുടെ പുതിയ രചനകള്‍ അവതരിപ്പിക്കുന്നത് കേള്‍ക്കുവാന്‍ വലിയൊരു ആസ്വാദക സമൂഹം മാട്ടുംഗയിലെ കേരള ഭവനത്തില്‍ ഒത്തുകൂടി . മുംബയിലെ എഴുത്തുകാരുടെ രചനകള്‍ അതിന്‍റെ സാഹിത്യ മൂല്യത്തിന്‍റെ ബലത്തില്‍ തന്നെ ശ്രദ്ധേയം ആകുന്നു എന്നു തെളിയിക്കുന്ന രചനകള്‍ ആണ് അവതരിപ്പിച്ചത് .

പരിപാടിയുടെ മോഡറേറ്റര്‍ ആയിരുന്ന ഇന്ത്യ ടുഡേ പത്രാധിപര്‍ എം ജി അരുണ്‍ കൃതികളെ വിലയിരുത്തി സംസാരിക്കുകയും എഴുത്തുകാരെ ആദരിക്കുകയും ചെയ്തു. കണക്കൂര്‍ ആര്‍ സുരേഷ് കുമാര്‍, എന്‍ ശ്രീജിത്ത് എന്നിവരെയും ആദരിച്ചു .

യുവ എഴുത്തുകാരുടെ രചനകള്‍ ഇംഗ്ലീഷില്‍ ആയിരുന്നു . പി ആര്‍ . സഞ്ജയ് മോഡറേറ്ററായി. സിനിമാ നിര്‍മ്മാണത്തിന് പിന്നില്‍ നടക്കുന്ന സര്ഗ്ഗപ്രവര്‍ത്തനങ്ങള്‍ , സ്വന്തം അനുഭവങ്ങള്‍ കൂടി പങ്കു വച്ചുകൊണ്ട് ശ്നിഗ്ദ്ധാ നായര്‍ അവതരിപ്പിച്ചത്, പുത്തന്‍ തലമുറയുടെ സര്‍ഗ്ഗ ചിന്തകളുടെ ആഴം വിളിച്ചോതുന്നത് ആയിരുന്നു . അഞ്ജലി മേനോന്‍ (A for Attention – കവിത ), വൈഷ്ണവി വിജയന്‍ ( Courage The True Test – കവിത) , കിഞ്ചല്‍ വര്‍മ്മ ( A story of friendship – ചെറുകഥ ) , സാഗരികാ ശ്രീജിത്ത് ( A Gift From God – കവിത ) വേദ് നിരഞ്ജന്‍ ( The Copycat Chronicle -കവിത ) , അനന്ദ് ഗോപകുമാര്‍ ( Crossing The Rubicon -കഥ ), ശ്രുതി വാര്യര്‍ ( Time The Interpreter- കവിത ) രുചിക് നായര്‍ ( Mylove for Sports and Mumbai Jalakam as Medium – സ്പോര്‍ട്ട്സ് ലേഖനം) , കൃഷ്ണാ മുരളീധരന്‍ (Under The Tamarind Tree – കവിത ) ഗായത്രി ഗോപകുമാര്‍ (Conversation with a machine- കവിത ) നന്ദന നായര്‍ ( The Seven Lives Within – കവിത ) എന്നിവര്‍ കൃതികള്‍ അവതരിപ്പിച്ചു . പി ആര്‍ സന്‍ജയ് കൃതികളെ വിലയിരുത്തി സംസാരിച്ചു .

പുതിയ എഴുത്തുകാരെ പ്രോല്‍സാഹിപ്പിക്കുവാനും വ്യത്യസ്ഥ പാതകളിലൂടെ മൌലികമായ രചനകള്‍ നടത്തുവാന്‍ പ്രചോദനം നല്‍കുവാനും , നഗരസാഹിതി 2025 നു സാധിച്ചു . ഒപ്പം മുംബയിലെ മുതിര്‍ന്ന എഴുത്തുകാരുടെ പുതിയ രചനാ രീതികളുടെ ആസ്വാദനവും.

Also Read | പാട്ടെഴുത്തിൻ്റെ നാട്ടക്കുറിഞ്ഞികൾ; സാഹിത്യവേദിയിൽ അജിത് ശങ്കരൻ

Also Read | മുംബൈ സാഹിത്യ വേദി; സുരേഷ് നായർ 5 മിനിക്കഥകൾ അവതരിപ്പിച്ചു

Latest articles

നാഗ്പൂരിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

നാഗ്പൂർ: നാഗ്പൂരിലെ ഡി.എം.എം.സി മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഉൾറോഡിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ സ്വദേശിയും...

ശ്രീനാരായണ ഗുരുവിന്റെ 99-ാം മഹാസമാധി ദിനാചരണം മുംബൈയിൽ ഭക്തിനിർഭരമായി

മുംബൈ: എസ്.എൻ.ഡി.പി. യോഗം മുംബൈ–താനെ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ദിനാചരണം വിവിധ പരിപാടികളോടെ ഭക്തിനിർഭരമായി...

അകോള മലയാളി സമാജം ഓണാഘോഷം സംഘടിപ്പിച്ചു

അകോള: ഫെയ്മ മഹാരാഷ്ട്ര അമരാവതി സോണിന്റെ ആഭിമുഖ്യത്തിൽ പുനഃസംഘടിപ്പിക്കപ്പെട്ട അകോള മലയാളി സമാജത്തിന്റെ ഓണാഘോഷം 2026 സെപ്റ്റംബർ 20-ന്...

ജോഗേശ്വരി ഈസ്റ്റിൽ മലയാളി വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്

മുംബൈ: മലയാളി വെൽഫെയർ അസോസിയേഷൻ (Regd.), ജോഗേശ്വരി ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 27 ഞായറാഴ്ച...
spot_img

More like this

നാഗ്പൂരിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

നാഗ്പൂർ: നാഗ്പൂരിലെ ഡി.എം.എം.സി മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഉൾറോഡിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ സ്വദേശിയും...

ശ്രീനാരായണ ഗുരുവിന്റെ 99-ാം മഹാസമാധി ദിനാചരണം മുംബൈയിൽ ഭക്തിനിർഭരമായി

മുംബൈ: എസ്.എൻ.ഡി.പി. യോഗം മുംബൈ–താനെ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ദിനാചരണം വിവിധ പരിപാടികളോടെ ഭക്തിനിർഭരമായി...

അകോള മലയാളി സമാജം ഓണാഘോഷം സംഘടിപ്പിച്ചു

അകോള: ഫെയ്മ മഹാരാഷ്ട്ര അമരാവതി സോണിന്റെ ആഭിമുഖ്യത്തിൽ പുനഃസംഘടിപ്പിക്കപ്പെട്ട അകോള മലയാളി സമാജത്തിന്റെ ഓണാഘോഷം 2026 സെപ്റ്റംബർ 20-ന്...