മുംബൈ സാഹിത്യ വേദിയുടെ ആഗസ്റ്റ് മാസ ചർച്ച മാട്ടുംഗ കേരള ഭവനത്തിൽ വെച്ച് നടന്നു. ഇ. ഹരീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു . വയനാട് നേരിട്ട പ്രകൃതി ദുരന്തത്തിൽ അതീവ ദു:ഖം രേഖപ്പെടുത്തി ദുരന്തത്തിൽ ജീവഹാനി നേരിട്ടവരുടെ സ്മരണക്കു മുന്നിൽ രണ്ടു മിനിറ്റ് മൗനം ആചരിച്ചു. സുരേഷ് നായർ 5 മിനിക്കഥകൾ അവതരിപ്പിച്ചു. മായാദത്ത് ചര്‍ച്ച ഉദ്ഘാടനം ചെയ്തു.
പി.എസ്. സുമേഷ് , അഡ്വ. പി. ആർ. രാജ് കുമാര്‍ , പി.എൻ വിക്രമൻ, എസ്. ഹരിലാൽ, സി.പി.കൃഷ്ണകുമാർ, രേഖ രാജ്, കെ.പി. വിനയൻ, പി. വിശ്വനാഥൻ, ഇ. ഹരീന്ദ്രനാഥ് തുടങ്ങിയവർ സംസാരിച്ചു. കഥാകൃത്ത് വിമര്‍ശനങ്ങള്‍ക്കും ആസ്വാദനത്തിനും മറുപടി പറഞ്ഞു . സാഹിത്യ വേദി കൺവീനർ പി വിശ്വനാഥന്‍ നന്ദി പറഞ്ഞു.
സാഹിത്യ വേദിയുടെ അടുത്ത പ്രതിമാസ ചര്‍ച്ച സെപ്തംബര്‍ ഒന്ന് , ഞായറാഴ്ച വൈകീട്ട് നാലര മണിക്ക് മാട്ടുംഗ കേരള ഭവനില്‍ വച്ച് നടക്കും .
- സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം
- അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി
- മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .
- കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്
- മുംബൈയിൽ കാണാതായ യുവാവിന് ഏഴ് വർഷത്തിന് ശേഷം കുടുംബത്തെ തിരികെ കണ്ടെത്തി.
