More
    HomeNewsവസായ് ഫൈൻ ആർട്സ് പത്താം വാർഷികാഘോഷങ്ങൾക്ക് ബുധനാഴ്ച തിരി തെളിയും; മാധ്യമ പ്രവർത്തക അളകനന്ദ ഉത്ഘാടനം

    വസായ് ഫൈൻ ആർട്സ് പത്താം വാർഷികാഘോഷങ്ങൾക്ക് ബുധനാഴ്ച തിരി തെളിയും; മാധ്യമ പ്രവർത്തക അളകനന്ദ ഉത്ഘാടനം

    Published on

    വസായ് ഫൈൻ ആർട്സ് പത്താം വാർഷികാഘോഷങ്ങളുടെ 5 ദിവസം നീണ്ടു നിൽക്കുന്ന സമാപന പരിപാടികൾക്ക് ബുധനാഴ്ച തിരി തെളിയും.

    ശാസ്ത്രീയ കലാരൂപങ്ങളെ പരിപോഷിപ്പിക്കുന്നതിനു വേണ്ടി വസായി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വസായി ഫൈൻ ആർട്സ് സൊസൈറ്റിയുടെ ഒരു വർഷം നീണ്ടു നിന്ന പത്താം വാർഷിക ആഘോഷങ്ങളുടെ അവസാനഘട്ടമായ വസായി ഫൈൻ ആർട്സ് ഫെസ്റ്റിവൽ 2025 നു ഡിസംബർ മൂന്ന് മുതൽ ഡിസംബർ 7വരെ വസായി വെസ്റ്റ് ശ്രീ ശബരിഗിരി അയ്യപ്പ ക്ഷേത്രം പ്രാർത്ഥനമണ്ഡപം വേദി ആവും

    ഡിസംബർ മൂന്നിന് വൈകുന്നേരം 6.30നു പ്രശസ്ത മാധ്യമ പ്രവർത്തക അളകനന്ദ ഉത്ഘാടനം ചെയ്യുന്ന ചടങ്ങിൽ മുംബൈയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. വിവിധ ദിവസങ്ങളിൽ ആയി നടക്കുന്ന സാംസ്‌കാരിക സമ്മേളനങ്ങളിൽ ചലച്ചിത്ര താരങ്ങൾ ആയ സീമ G നായർ, സിജോ വർഗീസ്, രചന നാരായണൻകുട്ടി, കേരള സംഗീത അക്കാദമി ചെയർമാനും പ്രശസ്ത വാദ്യകലാകാരനുമായ പത്മശ്രീ മട്ടന്നുർ ശങ്കരൻകുട്ടി, എന്നിവർ മുഖ്യാതിഥികളായിരിക്കും.

    ആദ്യ ദിവസമായ ബുധനാഴ്ച്ച വൈകുന്നേരം 5മണിക്ക് തുടങ്ങുന്ന ആഘോഷങ്ങൾക്ക് ഗുരു നന്ദിനി മാധവന്റെ നേതൃത്വത്തിൽ അവരുടെ ശിഷ്യഗണങ്ങൾ ഒരുക്കുന്ന അയ്യപ്പസഹസ്ര നാമ ആലാപനത്തോടെ തുടങ്ങി മുംബൈയിലെ നൃത്ത ഗുരുക്കൻമാരായ സ്മിത മനോജ്‌ നായർ, സതിവിജയകുമാർ,പവിത്ര ഭട്ട്, ലത സുരേന്ദ്രൻ, എന്നിവർ ഒരുക്കുന്ന നൃത്ത രൂപങ്ങളും, തുടർന്ന് കലാമണ്ഡലം സുരേഷ് കാളിയത്തിന്റെ നേതൃത്വത്തിൽ ഓട്ടൻതുള്ളൽ,പറയൻ തുള്ളൽ,ശീതങ്കൻ തുള്ളൽ എന്നിവ ഒരേ വേദിയിൽ എത്തുന്ന തുള്ളൽത്രയത്തിനു ആദ്യമായി മുംബൈയിൽ വേദി ഒരുങ്ങും.

    രണ്ടാം ദിവസമായ വ്യാഴം 5 മണി മുതൽ തുടങ്ങുന്ന ആഘോഷങ്ങളിൽ മുംബൈയിലെ പ്രശസ്ത നൃത്ത ഗുരുക്കളായ കലാമണ്ഡലം രജിത, നിഷ ഗിൽബർട്ട്,ഡോക്ടർ ചിത്രവിശ്വനാഥൻ,സായ്ഗീത മോഹൻ,ലക്ഷ്മി സിബി സത്യൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള നൃത്തപരിപാടികൾ അരങ്ങേറും തുടർന്നു വടകര ചൂരകൂടി മൂസയും സംഘവും അവതരിപ്പിക്കുന്ന കളരി പയറ്റ് അരങ്ങേറും.

    മൂന്നാം ദിവസമായ വെള്ളിയാഴ്ച 6.30മുതൽ ചെറിയ പ്രായത്തിൽ തന്നെ പ്രശസ്തിയിൽ എത്തിയ വയലിൻ കലാകാരി ഗംഗ ശശിധരൻ അവതരിപ്പിക്കുന്ന വയലിൻ കച്ചേരി നടക്കും

    നാലാം ദിവസമായ ശനിയാഴ്ച 5 മണി മുതൽ കലാമണ്ഡലം ബിജുവിന്റെ നേതൃത്വത്തിൽ കഥകളി ശില്പശാല ആയ ചൊല്ലിയാട്ടം നടക്കും. തുടർന്നു പ്രശസ്ത ചലച്ചിത്ര താരം രചന നാരായണൻകുട്ടിയും സംഘവും ഒരുക്കുന്ന കുച്ചിപുടി മൺസൂൺ അനുരാഗ അരങ്ങേറും,

    ഞായറാഴ്ച കാലത്തു 9 മണിമുതൽ കരിയന്നൂർ നാരായണൻ നമ്പൂതിരി,കോട്ടക്കൽ രവി എന്നിവർ നേതൃത്വം നൽകുന്ന പഞ്ചവാദ്യം അരങ്ങേറും, ഉച്ചക്ക് രണ്ടുമണിമുതൽ തൃശൂർ പൂരം തിരുവമ്പാടി വിഭാഗത്തിന്റെ മേള പ്രമാണി ചെറുശ്ശേരി കുട്ടൻമരാരും ചൊവ്വലൂർ മോഹന വാര്യരും നേതൃത്വം നൽകുന്ന പാണ്ടിമേളം അരങ്ങേറും. തുടർന്നു 5 മണിമുതൽ കോട്ടക്കൽ പി എസ് വി നാട്യസംഘം ഒരുക്കുന്ന കഥകളി ദുര്യോധന വധം അരങ്ങേറും. ഈ ആഘോഷചടങ്ങുകളിൽ കരിയനൂർ നാരായണൻ നമ്പൂതിരി,കോട്ടക്കൽ രവി, ചെറുശ്ശേരി കുട്ടന് എന്നിവർക്ക് അജീവനാന്ത പുരസ്‌കാരം നൽകി ആദരിക്കും.

    അക്ബർ ട്രാവൽസ് ചെയർമാൻ ഡോ അബ്ദുൾ നാസറിന് കരുണ പുരസ്‌കാരവും, സീക്വൻസ് കമ്മ്യൂണിക്കേഷൻ സിഇഒ രാജീവ്‌രാജന് യുവ സംരംഭക പുരസ്‌കാരവും നൽകി ആദരിക്കും.

    Latest articles

    ഇന്ത്യ-യുകെ ബിസിനസ് പ്രതിനിധി സംഘത്തിൽ ഡോ. സുരേഷ്‌കുമാർ മധുസൂദനന് ക്ഷണം

    മുംബൈ: ഇന്ത്യയും യുണൈറ്റഡ് കിംഗ്ഡവും തമ്മിലുള്ള സാമ്പത്തിക-വാണിജ്യ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി സംഘടിപ്പിക്കുന്ന ഫിക്കി (FICCI) ബിസിനസ് പ്രതിനിധി...

    വേണമെങ്കിൽ ചക്ക വിദ്യാലയത്തിലും കായ്ക്കും!

    സ്കൂൾ വളപ്പിൽ നിറയെ ചക്കയും മാങ്ങയും വാഴയും നാളികേരവും; വിദ്യാർത്ഥികൾക്ക് പ്രകൃതിയുടെ മധുരപാഠവുമായി ഡോ. ഉമ്മൻ ഡേവിഡ് ഡോംബിവ്‌ലി: മഹാനഗരങ്ങളിലെ...

    വാദ്യ കലാകാരൻ ഉണ്ണികൃഷ്ണൻ പൊതുവാൾ വിട പറഞ്ഞു

    മുംബൈയിലെ മലയാളി കലാസാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവും കലാസ്നേഹിയുമായ ഉണ്ണികൃഷ്ണൻ പൊതുവാൾ അന്തരിച്ചു. കുറച്ച് നാളുകളായി അസുഖം മൂലം...

    പിറന്നാൾ യാത്ര ദുരന്തമായി; 251 കി.മീ. വേഗത്തിൽ പാഞ്ഞ കാർ അപകടത്തിൽ, മലയാളി യുവതിയും സുഹൃത്തും മരിച്ചു

    മുംബൈ: പിറന്നാൾ ആഘോഷത്തിനായി നടത്തിയ യാത്ര ദാരുണാന്ത്യത്തിൽ കലാശിച്ചു. അമിതവേഗത്തിൽ പാഞ്ഞ ആഡംബര കാർ ഡിവൈഡറിൽ ഇടിച്ച് നിരവധി...
    spot_img

    More like this

    ഇന്ത്യ-യുകെ ബിസിനസ് പ്രതിനിധി സംഘത്തിൽ ഡോ. സുരേഷ്‌കുമാർ മധുസൂദനന് ക്ഷണം

    മുംബൈ: ഇന്ത്യയും യുണൈറ്റഡ് കിംഗ്ഡവും തമ്മിലുള്ള സാമ്പത്തിക-വാണിജ്യ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി സംഘടിപ്പിക്കുന്ന ഫിക്കി (FICCI) ബിസിനസ് പ്രതിനിധി...

    വേണമെങ്കിൽ ചക്ക വിദ്യാലയത്തിലും കായ്ക്കും!

    സ്കൂൾ വളപ്പിൽ നിറയെ ചക്കയും മാങ്ങയും വാഴയും നാളികേരവും; വിദ്യാർത്ഥികൾക്ക് പ്രകൃതിയുടെ മധുരപാഠവുമായി ഡോ. ഉമ്മൻ ഡേവിഡ് ഡോംബിവ്‌ലി: മഹാനഗരങ്ങളിലെ...

    വാദ്യ കലാകാരൻ ഉണ്ണികൃഷ്ണൻ പൊതുവാൾ വിട പറഞ്ഞു

    മുംബൈയിലെ മലയാളി കലാസാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവും കലാസ്നേഹിയുമായ ഉണ്ണികൃഷ്ണൻ പൊതുവാൾ അന്തരിച്ചു. കുറച്ച് നാളുകളായി അസുഖം മൂലം...