More
    HomeNewsമുംബൈയിൽ നാടകോത്സവം ഫെബ്രുവരി 1ന്

    മുംബൈയിൽ നാടകോത്സവം ഫെബ്രുവരി 1ന്

    Published on

    മലയാള ഭാഷാ പ്രചാരണ സംഘം പതിനാലാം മലയാളോത്സവത്തിന്റെ ഭാഗമായി ഫെബ്രുവരി ഒന്നാം തിയ്യതി രാവിലെ 9 മണി മുതൽ ചെമ്പൂർ ആദർശ് വിദ്യാലയത്തിൽ വച്ച് മലയാള ലഘു നാടക മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിന്‍റെ വിശദ വിവരങ്ങളും നിബന്ധനകളും.

    1. മേഖല തലത്തില്‍ നാടക മത്സരം ഉണ്ടായിരിക്കുന്നതല്ല. നാടക മത്സരത്തിനായി ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് കേന്ദ്രതല നാടകോത്സവത്തില്‍ നേരിട്ട് പ്രവേശനം ലഭിക്കും.
    2. മലയാള ഭാഷാ പ്രചാരണത്തിനും ശാസ്ത്രപുരോഗതിക്കും പുരോഗമനാ ശയങ്ങള്‍ക്കും വിഘാതമല്ലാത്ത ഇതിവൃത്തമായിരിക്കണം നാടകത്തിലുള്ളത്.
    3. നാടകത്തിന്റെ അവതരണ സമയം (ഒരു നാടകത്തിന്റെ ദൈര്‍ഘ്യം) 30 മിനിറ്റില്‍ കൂടാന്‍ പാടില്ല, കുറയാവുന്നതാണ്. അവതരണ സമയം 30 മിനിറ്റില്‍ കൂടുകയാണെങ്കില്‍ നാടകം തുടരാന്‍ അനുവദിക്കുമെങ്കിലും മൈനസ് മാര്‍ക്ക് (5 മാര്‍ക്ക്) വിധിനിര്‍ണയത്തില്‍ കണക്കാക്കുന്നതാണ്.
    4. ഓരോ നാടകത്തിന് മുമ്പായി രംഗസജ്ജീകരണത്തിനുവേണ്ടി 10 മിനുട്ട് അനുവദിക്കുന്നതാണ്.
    5. ഒരു നാടകത്തില്‍ 12 ല്‍ കൂടുതല്‍ അഭിനേതാക്കള്‍ പാടില്ല. ഒരു അഭിനേതാവ് ഒരു മേഖലയില്‍ നിന്നും, ഒരു നാടകത്തിലും മാത്രമേ മത്സരിക്കാന്‍ പാടുള്ളൂ.
    6. നാടകമത്സരം രണ്ട് ഗ്രൂപ്പുകളായിട്ടാണ് നടത്തുക, എ ഗ്രൂപ്പ് – 25 വയസ്സിന് താഴെയുള്ളവര്‍, ബി ഗ്രൂപ്പ് – 25 വയസ്സിന് മുകളിലുള്ളവര്‍.

    2025 ആഗസ്റ്റ് 31 ന് പൂര്‍ത്തിയായ വയസ്സിന്റെ അടിസ്ഥാനത്തിലാണ് പ്രായപരിധി കണക്കാക്കുന്നത്. ഗ്രൂപ്പില്‍ ഏറ്റവും കൂടുതല്‍ പ്രായമുള്ള മത്സരാര്‍ത്ഥിയുടെ വയസ്സ് അനുസരിച്ചായിരിക്കും ഗ്രൂപ്പ് നിര്‍ണ്ണയിക്കുന്നത്. വയസ്സ് കുറഞ്ഞവര്‍ക്ക്, (പരമാവധി രണ്ടു പേര്‍ക്ക്) വയസ്സ് കൂടിയവരുടെ കൂട്ടത്തില്‍ പങ്കെടുക്കാവുന്നതാണ്.

    1. ആധുനിക സാങ്കേതികവിദ്യകള്‍, അത്യാവശ്യ രംഗങ്ങളില്‍ റെക്കോര്‍ഡ് ചെയ്ത സംഭാഷണ ശകലങ്ങള്‍, പശ്ചാത്തല സംഗീതം എന്നിവ അനുവദനീയമാണ്. കറുത്ത ബാക്ക്‌ഡ്രോപ്പ് വേദിയില്‍ ഉണ്ടായിരിക്കും.
    2. വേദിയില്‍ സംഘാടകര്‍ നിശ്ചയിച്ചിട്ടുള്ള ശബ്ദവും വെളിച്ചവും മാത്രമേ ലഭിക്കുകയുള്ളൂ. വേദിയിലുള്ള സംവിധാനങ്ങളില്‍നിന്ന് കൂടുതലായി എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ആ സാമഗ്രികള്‍ മത്സരാര്‍ത്ഥികള്‍തന്നെ സംഘടിപ്പി ക്കേണ്ടതാണ്. ഇതിനായി ക്രമ നമ്പര്‍ 3 ല്‍ പറഞ്ഞതില്‍ നിന്നും കൂടുതല്‍ സമയം അനുവദിക്കുന്നതല്ല.
    3. വിധികര്‍ത്താക്കളുടെ തീരുമാനം അനിഷേധ്യവും അന്തിമവുമാണ്.
    4. നാടകോത്സവം 2026 ഫെബ്രുവരി 1 ന് നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.
    5. നാടകോത്സവത്തില്‍ വിജയികളാകുന്നവരെ പതിനാലാം മലയാളോത്സവം സമാപന സമ്മേളനത്തില്‍ വച്ച് സമ്മാനങ്ങള്‍ നല്‍കി ആദരിക്കും.
    6. നാടകോത്സവത്തില്‍ മത്സരിക്കുന്നതിനുള്ള രജിസ്ട്രേഷന്‍ 2026 ജനുവരി 20 ന് മുമ്പായി https://forms.gle/FbKuRyDJW5n8KhqC6 എന്ന ലിങ്കില്‍ നടത്തേണ്ടതാണ്. നാടക മത്സരത്തിനുള്ള പ്രവേശന ഫീസ് 200 രൂപ മത്സരദിനത്തില്‍ അടക്കേണ്ടതാണ്.

    കൂടുതൽ വിവരങ്ങൾക്ക് 9969278684

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    ശ്രീനാരായണ ഗുരുദേവന്റെ ദിവ്യദന്തങ്ങളും മുംബൈയിലെ ഗുരുദേവഗിരി തീര്‍ത്ഥാടനത്തിന്റെ രജത ജൂബിലിയും (Watch Video)

    എന്‍ എസ് സലീം കുമാര്‍മുന്‍ ജനറല്‍ സെക്രട്ടറി, ശ്രീനാരായണ മന്ദിര സമിതി ഗുരുദേവന്‍ ഉപയോഗിച്ചിരുന്ന കട്ടിലും ഊന്നുവടികളും ഒക്കെ ചില...

    കെ എം എ ജനറൽ ബോഡി യോഗം: പുതിയ കമ്മിറ്റി രൂപീകരിച്ചു

    കെ എം എയുടെ ജനറൽ ബോഡി യോഗം 2026 ജനുവരി 17-ന് പ്രസിഡണ്ട് കെ. പി. ഷരീഫ്...

    ജയരാജിന് വിട നൽകി സുഹൃത്തുക്കളും സഹപ്രവർത്തകരും

    ഡോംബിവ്‌ലിയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിശബ്ദ സാന്നിധ്യമായിരുന്ന ജയരാജ് നായർക്ക് കണ്ണീരോടെ വിട നൽകി സുഹൃത്തുക്കളും സഹപ്രവർത്തകരും. കഴിഞ്ഞ കുറച്ചു...

    ശരൺകുമാർ ലിംബാളെയുടെ ‘വന്ദേ മാതരം’ മലയാള വിവർത്തനത്തിന്റെ കവർചിത്രം പ്രകാശനം ചെയ്തു

    പ്രശസ്ത മറാഠി എഴുത്തുകാരൻ ശരൺകുമാർ ലിംബാളെയുടെ ശ്രദ്ധേയമായ നോവൽ ‘വന്ദേ മാതരം’ ഇനി മലയാളത്തിൽ വായിക്കാം. മാധ്യമ പ്രവർത്തകനും...
    spot_img

    More like this

    ശ്രീനാരായണ ഗുരുദേവന്റെ ദിവ്യദന്തങ്ങളും മുംബൈയിലെ ഗുരുദേവഗിരി തീര്‍ത്ഥാടനത്തിന്റെ രജത ജൂബിലിയും (Watch Video)

    എന്‍ എസ് സലീം കുമാര്‍മുന്‍ ജനറല്‍ സെക്രട്ടറി, ശ്രീനാരായണ മന്ദിര സമിതി ഗുരുദേവന്‍ ഉപയോഗിച്ചിരുന്ന കട്ടിലും ഊന്നുവടികളും ഒക്കെ ചില...

    കെ എം എ ജനറൽ ബോഡി യോഗം: പുതിയ കമ്മിറ്റി രൂപീകരിച്ചു

    കെ എം എയുടെ ജനറൽ ബോഡി യോഗം 2026 ജനുവരി 17-ന് പ്രസിഡണ്ട് കെ. പി. ഷരീഫ്...

    ജയരാജിന് വിട നൽകി സുഹൃത്തുക്കളും സഹപ്രവർത്തകരും

    ഡോംബിവ്‌ലിയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിശബ്ദ സാന്നിധ്യമായിരുന്ന ജയരാജ് നായർക്ക് കണ്ണീരോടെ വിട നൽകി സുഹൃത്തുക്കളും സഹപ്രവർത്തകരും. കഴിഞ്ഞ കുറച്ചു...