More
    HomeNewsവാർഷികാഘോഷം കളറാക്കി താനെ വൃന്ദാവൻ കൈരളി (Video)

    വാർഷികാഘോഷം കളറാക്കി താനെ വൃന്ദാവൻ കൈരളി (Video)

    Published on

    താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷന്റെ 32-മത് വാർഷികാഘോഷം ഫെബ്രുവരി 8ന് വൈവിധ്യമാർന്ന പരിപാടികളോടെ കൊണ്ടാടി.

    താനെ ശ്രീരംഗ് സ്‌കൂൾ ഹാളിൽ വൈകുന്നേരം 6ന് തുടങ്ങിയ ആഘോഷപരിപാടികൾ അസോസിയേഷൻ പ്രസിഡന്റ്‌ എം. ആർ.സുധാകരൻ, സെക്രട്ടറി പി. കെ. രമേശൻ, ട്രെഷറർ ബി. പ്രസാദ്, പ്രോഗ്രാം കൺവീനർ കെ. ബാലകൃഷ്ണൻ എന്നിവരും മറ്റു മാനേജിങ് കമ്മിറ്റി അംഗങ്ങളും ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

    തുടർന്ന് കെ. എം. സുരേഷിന്റെ നേതൃത്വത്തിൽ ബാലകൃഷ്ണൻ, പ്രസാദ്, മോഹൻ മേനോൻ, രമേശൻ, രാമചന്ദ്രൻ എന്നിവർ അവതരിപ്പിച്ച സംഘ നൃത്തങ്ങളും ശാലിനി പ്രസാദിന്റെ നേതൃത്വത്തിൽ അസോസിയേഷൻ വനിതാ വിഭാഗം അംഗങ്ങളായ രജനി ബാലകൃഷ്ണൻ, മീര ജിനചന്ദ്രൻ, സ്വപ്ന രാമചന്ദ്രൻ, സ്മിത മേനോൻ, വനജ ശ്രീകുമാർ, രമ്യ രവികുമാർ, ദീപ സതീഷ്, ബീന ഉണ്ണികൃഷ്ണൻ എന്നിവർ അവതരിപ്പിച്ച ഒപ്പന, കൈകൊട്ടിക്കളി, കർഷക നൃത്തം എന്നീ പരിപാടികളും ഗുരു സായി ഗീത മോഹന്റെ ഡാൻസ് ക്ലാസിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്തങ്ങളും മലയാളം ക്ലാസ്സിലെ വിദ്യാർത്ഥികളുടെ കവിതാലാപനവും അരങ്ങേറി.

    ശമ്പാലി ബാനർജിയുടെ സംഗീത ക്ലാസിലെ വിദ്യാർത്ഥികളുടെ ഹിന്ദുസ്‌താനി സംഗീതക്കച്ചേരിയും അസോസിയേഷൻ അംഗങ്ങളായ സിദ്ധിജ രമേശ്‌, രാധാകൃഷ്ണൻ, ആശ ശ്രീകൃഷ്ണൻ എന്നിവർ ഗാനങ്ങളും പ്രഭാകരനും സംഘവും ഹാസ്യ രൂപത്തിൽ ഓട്ടൻ തുള്ളലും അവതരിപ്പിക്കുകയുണ്ടായി. പ്രത്യേക വൈബായി, സുരേഷും സംഘവും അവതരിപ്പിച്ച പുരുഷ വിഭാഗത്തിന്റെ ഡാൻസ് പെർഫോമൻസ്.

    ജെഫി മേനോൻ, ശ്രദ്ധ, നേഹ, കീർത്തി, ഭാവന, അനഘ മേനോൻ, കിയാരാ, വന്യാ, നൈരാ, ഭാവിക, നാരായണി, വീഭ സതീഷ് എന്നിവർ നൃത്തങ്ങളും, പാട്ടുകളും, ഗിത്താർ വായനയും അവതരിപ്പിച്ചു.

    കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ 10, 12, ഡിഗ്രി, പി. ജി. പ്രൊഫഷണൽ കോഴ്‌സുകളിൽ എന്നീ വിഭാഗത്തിൽ ഉന്നത വിജയം നേടിയവരെയും മറ്റു വിഭാഗത്തിൽ (എക്സ്ട്രാ കരിക്കുലർ )ജില്ലാ, സംസ്ഥാനതലത്തിൽ മികച്ച വിജയം കൈവരിച്ചവരെയും മെറിറ്റ് അവാർഡും സർട്ടിഫിക്കേറ്റും നൽകി അനുമോദിച്ചു.
    ഇടശ്ശേരി രാമചന്ദ്രനും പ്രകാശ് നായരും പരിപാടി യുടെ അവതാരകർ ആയിരുന്നു. രാത്രി 10ന് സമ്മാന ദാനത്തോടെ ആഘോഷപരിപാടികൾ സമാപിച്ചു.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്‌മ) മഹാരാഷ്ട്ര യൂണിറ്റ് വനിതാ ദിനം ആഘോഷിച്ചു

    ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്‌മ) മഹാരാഷ്ട്ര സംസ്ഥാന യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മലാഡ് വെസ്റ്റ് ബോംബെ കേരളീയ സമിതിയിൽ...

    കലാരംഗത്ത് തരംഗമായി ‘ഗംഗാ തരംഗം’: നാസിക് നായർ സേവാ സമാജത്തിന്റെ വനിതാദിനാഘോഷം ശ്രദ്ധേയമായി (Watch Video)

    അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നാസിക് നായർ സേവാ സമാജം സംഘടിപ്പിച്ച ‘ഗംഗാ തരംഗം’ സാംസ്കാരിക പരിപാടി ശ്രദ്ധേയമായി. സ്ത്രീശക്തിയെയും...

    പാട്ടും പദവും പകർന്നാടി സഹൃദയ സന്ധ്യ; കല്യാൺ സാംസ്കാരിക വേദിയുടെ രണ്ടാം വാർഷികം

    ഹൃദയങ്ങളിൽ നിന്ന് ഹൃദയങ്ങളിലേക്ക് മനുഷ്യപ്രകാശം ജ്വലിപ്പിച്ചുകൊണ്ട് കല്യാൺ സാംസ്കാരിക വേദി രണ്ടുവർഷം പിന്നിടുന്നു. എഴുത്തിന്റെയും വായനയുടെയും സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും...

    മുംബൈ ശ്രീനാരായണ ഗുരു കോളേജിന് സ്വയംഭരണ പദവി ലഭിച്ചു

    മുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ മാനേജ്‌മെന്റിൽ പ്രവർത്തിക്കുന്ന ചെമ്പൂരിലെ ശ്രീനാരായണ ഗുരു കോളേജ് ഓഫ് കൊമേഴ്‌സ് ആൻഡ് സയൻസിനു സ്വയംഭരണ...
    spot_img

    More like this