More
    HomeNewsവേൾഡ് മലയാളി കൗൺസിൽ 'ആർദ്രം 2026' ഫെബ്രുവരി 25-ന്; 25 നഴ്സിംഗ് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകും

    വേൾഡ് മലയാളി കൗൺസിൽ ‘ആർദ്രം 2026’ ഫെബ്രുവരി 25-ന്; 25 നഴ്സിംഗ് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകും

    Published on

    വേൾഡ് മലയാളി കൗൺസിലിന്റെ (ഡബ്ല്യു.എം.സി) നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സാംസ്കാരിക കൂട്ടായ്മയ്ക്കും ഊന്നൽ നൽകിക്കൊണ്ട് സംഘടിപ്പിക്കുന്ന ‘ആർദ്രം 2026’ ഗ്ലോബൽ സമ്മേളനം ഫെബ്രുവരി 25 ബുധനാഴ്ച തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വെച്ച് നടക്കുമെന്ന് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് ചെയർമാൻ ദിനേശ് നായർ അറിയിച്ചു. ഉച്ചതിരിഞ്ഞ് 3 മണി മുതലാണ് പരിപാടികൾ ആരംഭിക്കുന്നത്.

    വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കാരുണ്യയാത്രയുടെ ഭാഗമായി 25 നഴ്സിംഗ് വിദ്യാർത്ഥികൾക്കായി 25 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് വിതരണം ചെയ്യുന്നതാണ്.

    കേരള നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ ചടങ്ങിൽ മുഖ്യാതിഥിയാകും. സാംസ്കാരിക, സിനിമാ, വ്യവസായ, പൊതുപ്രവർത്തന രംഗത്തെ നിരവധി പ്രമുഖർ പരിപാടിയിൽ സാന്നിധ്യമറിയിക്കും.

    ഗ്ലോബൽ എക്സിക്യൂട്ടീവ് കൗൺസിൽ മീറ്റിംഗ്, ആരോഗ്യരംഗത്തെ മികവിനുള്ള ‘ഹെൽത്ത്കെയർ എക്സലൻസ് അവാർഡുകൾ’, വിമൻസ് ഫോറം നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനം, സാംസ്കാരിക പരിപാടികൾ, കൂട്ടായ്മയുടെയും ആരോഗ്യത്തിന്റെയും സന്ദേശം നൽകിക്കൊണ്ടുള്ള വാക്കത്തോൺ, ഫെല്ലോഷിപ്പ് & നെറ്റ്‌വർക്കിംഗ് തുടങ്ങിയവയാണ് പരിപാടികൾ

    വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഭാരവാഹികളായ തോമസ് മൊട്ടയ്ക്കൽ (ചെയർമാൻ), ഡോ. ബാബു സ്റ്റീഫൻ (പ്രസിഡൻ്റ്), ഷാജി മാത്യു (ജനറൽ സെക്രട്ടറി), സണ്ണി ജി. വലിയത്ത് (ട്രഷറർ), ജെയിംസ് കൂടൽ (വൈസ് പ്രസിഡൻ്റ് – അഡ്മിൻ), ടി. പി. വിജയൻ (അഡ്വൈസറി ബോർഡ് ചെയർമാൻ), ട്രാവൻകൂർ പ്രൊവിൻസ് ഭാരവാഹികളായ സ്റ്റാൻലി ഫ്രാൻസിസ് (ചെയർമാൻ), ആർ. വിജയൻ (പ്രസിഡൻ്റ്), അജിത്ത് ചന്ദ്രൻ (സെക്രട്ടറി), കെ. വിജയൻ അക്കരത്ത് (ട്രഷറർ) എന്നിവർ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നുവെന്ന് ദിനേശ് നായർ വ്യക്തമാക്കി.

    ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന്റെ കൂട്ടായ്മയുടെയും നേട്ടങ്ങളുടെയും ആഘോഷമായ ഈ പരിപാടിയിൽ പങ്കെടുക്കുന്നതിനായി അതത് പ്രൊവിൻസുകൾ വഴി രജിസ്റ്റർ ചെയ്ത് പങ്കാളിത്തം ഉറപ്പാക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    ന്യൂസ്‌മേക്കർ ഓഫ് ദി ഇയർ അവാർഡ് ഡോ. ഉമ്മൻ ഡേവിഡിന്; പുരസ്‌കാരം കൈമാറി സിനിമാ–ടെലിവിഷൻ താരം അനീഷ് രവി.

    മുംബൈയിൽ വിദ്യാഭ്യാസ രംഗത്ത് അഞ്ചു പതിറ്റാണ്ടുകളുടെ സമ്പന്നമായ സേവന പാരമ്പര്യമുള്ള ഡോ. ഉമ്മൻ ഡേവിഡ്, കഴിഞ്ഞ വർഷം വിവിധ...

    പ്രതീക്ഷകളും പ്രത്യാശകളുമാണ് ജീവിതത്തെ വർണാഭമാക്കുന്നത് – അനീഷ് രവി

    ഡോംബിവ്‌ലി കേരളീയ സമാജം സംഘടിപ്പിച്ച വിഷു ഈസ്റ്റർ ആഘോഷം ശ്രദ്ധേയമായി. ചടങ്ങിൽ പങ്കെടുത്ത സമാജം കുടുംബാംഗങ്ങൾക്ക് വിഷുക്കൈനീട്ടം നൽകിയാണ്...

    വേൾഡ് മലയാളി ഫെഡറേഷൻ മലയാളി പ്രീമിയർ ലീഗ് ആദ്യ സീസൺ ഏപ്രിൽ 18, 19 തീയതികളിൽ (Watch Video)

    മുംബൈ: മലയാളി കായികാസ്വാദകരുടെ ആവേശം വാനോളം ഉയർത്തി വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ ക്രിക്കറ്റ് ടൂർണമെന്റ്...

    ഇതിഹാസ ഗായികയ്ക്ക് വിട; സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് ശിവാജി പാർക്കിൽ

    അന്തരിച്ച ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയുടെ മൃതദേഹം ഇന്ന് വൈകുന്നേരം 4 മണിക്ക് നഗരത്തിലെ ശിവാജി പാർക്കിൽ സംസ്‌കരിക്കും....
    spot_img

    More like this