More
    HomeNewsഎൺപതിന്റെ നിറവിൽ എം. ഐ.; പിറന്നാൾ ദിനത്തിൽ ശ്രീനാരായണ ഗുരു കോളേജിന് ഓട്ടോണമസ് പദവി

    എൺപതിന്റെ നിറവിൽ എം. ഐ.; പിറന്നാൾ ദിനത്തിൽ ശ്രീനാരായണ ഗുരു കോളേജിന് ഓട്ടോണമസ് പദവി

    Published on

    മുംബൈ: ശ്രീനാരായണ മന്ദിര സമിതിയുടെ ദീർഘകാല സാരഥിയും സമൂഹസേവകനുമായ എം. ഐ. ദാമോദരൻ എൺപതിന്റെ നിറവിൽ. കേരളത്തിനു പുറത്തുള്ള ഏറ്റവും വലിയ ശ്രീ നാരായണ പ്രസ്ഥാനമായി വിലയിരുത്തപ്പെടുന്ന മന്ദിര സമിതിയുടെ വളർച്ചയിലും വ്യാപ്തിയിലും നിർണായക പങ്ക് വഹിച്ചു വന്ന നേതാവാണ് എം. ഐ. ദാമോദരൻ.

    അതെ സമയം പിറന്നാൾ ദിനത്തിൽ എം ഐ യെ തേടിയെത്തിയത് മഹാരാഷ്ട്രയിലെ മലയാളികൾക്ക് അഭിമാനമായ സന്തോഷ വാർത്തയായിരുന്നു. മന്ദിര സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ശ്രീനാരായണ ഗുരു കോളേജിന് ഓട്ടോണമസ് പദവി അനുവദിച്ചുള്ള University Grants Commission (യു.ജി.സി) വിജ്ഞാപനത്തിന്റെ പകർപ്പ് അദ്ദേഹത്തിന്റെ കൈകളിലെത്തി. യാദൃശ്ചികമായി പിറന്നാൾ ദിനത്തിൽ തന്നെയെത്തിയ ഈ നേട്ടം എം. ഐ. ദാമോദരൻ. തനിക്ക് ലഭിച്ച അമൂല്യമായ പിറന്നാൾ സമ്മാനമായാണ് വിശേഷിപ്പിച്ചത്.

    “ഈ സന്തോഷവാർത്ത എനിക്ക് പിറന്നാൾ സമ്മാനം പോലെ തോന്നുന്നു,” എം. ഐ. ദാമോദരൻ പ്രതികരിച്ചു. വിദ്യാഭ്യാസരംഗത്ത് മന്ദിര സമിതി കൈവരിച്ച മുന്നേറ്റത്തിന്റെ അംഗീകാരമായാണ് ഈ നേട്ടത്തെ എം ഐ വിലയിരുത്തിയത്.

    ഒരു ജീവിതകാലം സമർപ്പണബോധത്തോടെ സമൂഹസേവനത്തിനും വിദ്യാഭ്യാസ വികസനത്തിനുമായി പ്രവർത്തിച്ച എം. ഐ. ദാമോദരന്റെ ദൗത്യപരമായ നേതൃത്വം മന്ദിര സമിതിയെ ശക്തമായ സാമൂഹ്യ-വിദ്യാഭ്യാസ പ്രസ്ഥാനമായി വളർത്തിയെടുത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉയർത്തുകയും പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതിൽ അദ്ദേഹത്തിന്റെ ദൂരദർശിത്വം നിർണായകമായി.

    എൺപതിന്റെ നിറവിൽ എത്തി നിൽക്കുന്ന ഈ ഘട്ടത്തിൽ, ശ്രീനാരായണ ഗുരു കോളേജിന്റെ ഓട്ടോണമസ് പദവി അദ്ദേഹത്തിന്റെ ദീർഘകാല പ്രവർത്തനങ്ങൾക്ക് ലഭിച്ച അർഹമായ അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്. സേവനത്തിന്റെ പുതിയ അധ്യായങ്ങൾക്കുള്ള പ്രചോദനമായി ഈ നേട്ടം മാറട്ടെയെന്ന ആശംസകളോടെയാണ് അനുയായികളും സഹപ്രവർത്തകരും എം ഐ ദാമോദരനെ അഭിനന്ദിക്കുന്നത്.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    കലാരംഗത്ത് തരംഗമായി ‘ഗംഗാ തരംഗം’: നാസിക് നായർ സേവാ സമാജത്തിന്റെ വനിതാദിനാഘോഷം ശ്രദ്ധേയമായി (Watch Video)

    അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നാസിക് നായർ സേവാ സമാജം സംഘടിപ്പിച്ച ‘ഗംഗാ തരംഗം’ സാംസ്കാരിക പരിപാടി ശ്രദ്ധേയമായി. സ്ത്രീശക്തിയെയും...

    പാട്ടും പദവും പകർന്നാടി സഹൃദയ സന്ധ്യ; കല്യാൺ സാംസ്കാരിക വേദിയുടെ രണ്ടാം വാർഷികം

    ഹൃദയങ്ങളിൽ നിന്ന് ഹൃദയങ്ങളിലേക്ക് മനുഷ്യപ്രകാശം ജ്വലിപ്പിച്ചുകൊണ്ട് കല്യാൺ സാംസ്കാരിക വേദി രണ്ടുവർഷം പിന്നിടുന്നു. എഴുത്തിന്റെയും വായനയുടെയും സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും...

    മുംബൈ ശ്രീനാരായണ ഗുരു കോളേജിന് സ്വയംഭരണ പദവി ലഭിച്ചു

    മുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ മാനേജ്‌മെന്റിൽ പ്രവർത്തിക്കുന്ന ചെമ്പൂരിലെ ശ്രീനാരായണ ഗുരു കോളേജ് ഓഫ് കൊമേഴ്‌സ് ആൻഡ് സയൻസിനു സ്വയംഭരണ...

    നാസിക്കിൽ ആദ്യമായി മെഗാ തിരുവാതിര; ആതിരോത്സവം മാർച്ച് 14 ന്

    നാസിക്: കേരളത്തിന്റെ പാരമ്പര്യ നൃത്തകലകളിലൊന്നായ തിരുവാതിരയെ ആസ്പദമാക്കി “ആതിരോത്സവം മെഗാ തിരുവാതിര” എന്ന സാംസ്കാരിക ആഘോഷം നാസിക്കിൽ സംഘടിപ്പിക്കുന്നു....
    spot_img

    More like this